നശിച്ചു കൊണ്ടിരിക്കുന്ന പൈതൃകത്തെ സംരക്ഷിക്കണം- ചിത്രകാര്‍ കേരള
കാഞ്ഞങ്ങാട്: ചിത്രകാര്‍ കേരള കാഞ്ഞങ്ങാട്ടെ സ്ഥപതി ബിള്‍ഡേഴ്‌സുമായി സഹകരിച്ച് സംഘടിപ്പിച്ച പുതിയോട്ട ചിത്രകലാ ക്യാമ്പ് ഹൊസ്ദുര്‍ഗ് കോട്ടയില്‍ നടന്നു. കാഞ്ഞങ്ങാട് നഗരസഭ അധ്യക്ഷ കെ.വി. സുജാത ടീച്ചര്‍ ചിത്രം വരച്ച് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ ചരിത്ര സ്ഥാപനങ്ങള്‍ പോലും വില്‍പ്പനച്ചരക്കായി മാറുന്ന വര്‍ത്തമാനകാല രാഷ്ട്രീയ സാഹചര്യത്തില്‍ പ്രാദേശിക ചരിത്ര സ്ഥാപനങ്ങള്‍ നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണെന്ന് അവര്‍ പറഞ്ഞു. ഇരുപത്തിയഞ്ചോളും യുവ ചിത്രകാരന്മാര്‍ കോട്ടയിലിരുന്ന് ചിത്രം വരച്ചു. വൃത്താകൃതിയിലുള്ള കൊത്തളത്തോടു കൂടി തലയുയര്‍ത്തി നില്‍ക്കുന്ന കോട്ട 1860 കളില്‍ […]

കാഞ്ഞങ്ങാട്: ചിത്രകാര്‍ കേരള കാഞ്ഞങ്ങാട്ടെ സ്ഥപതി ബിള്‍ഡേഴ്‌സുമായി സഹകരിച്ച് സംഘടിപ്പിച്ച പുതിയോട്ട ചിത്രകലാ ക്യാമ്പ് ഹൊസ്ദുര്‍ഗ് കോട്ടയില്‍ നടന്നു.
കാഞ്ഞങ്ങാട് നഗരസഭ അധ്യക്ഷ കെ.വി. സുജാത ടീച്ചര്‍ ചിത്രം വരച്ച് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ ചരിത്ര സ്ഥാപനങ്ങള്‍ പോലും വില്‍പ്പനച്ചരക്കായി മാറുന്ന വര്‍ത്തമാനകാല രാഷ്ട്രീയ സാഹചര്യത്തില്‍ പ്രാദേശിക ചരിത്ര സ്ഥാപനങ്ങള്‍ നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണെന്ന് അവര്‍ പറഞ്ഞു.
ഇരുപത്തിയഞ്ചോളും യുവ ചിത്രകാരന്മാര്‍ കോട്ടയിലിരുന്ന് ചിത്രം വരച്ചു. വൃത്താകൃതിയിലുള്ള കൊത്തളത്തോടു കൂടി തലയുയര്‍ത്തി നില്‍ക്കുന്ന കോട്ട 1860 കളില്‍ ഇക്കേരി രാജവംശത്തിലെ സോമശേഖര നായ്ക്കാണ് നിര്‍മ്മിച്ചതെന്ന് പറയപ്പെടുന്നു. ആറേകാല്‍ ഏക്കര്‍ വിസ്തൃതിയിലുള്ള കോട്ട കാസര്‍ഗോഡ് ജില്ലയിലെ ഏറെ ചരിത്ര പ്രാധാന്യമുള്ള കോട്ടകളിലൊന്നാണ് ഹൊസ്ദുര്‍ഗ് കോട്ട. ചിത്രകാരന്‍ രാജേന്ദ്രന്‍ പുല്ലൂര്‍ അധ്യക്ഷത വഹിച്ചു. വിപിന്‍ദാസ് സ്ഥപതി, അരവിന്ദാക്ഷന്‍ എന്നിവര്‍ സംസാരിച്ചു. സനില്‍ ബങ്കളം, ഷീബ ഈയ്യക്കാട്, അഞ്ജന തെക്കിനിയില്‍, അനൂപ് മോഹന്‍, രതീഷ് കക്കാട്ട്, സ്മിത രതീഷ്, രാജേന്ദ്രന്‍ മീണ്ടോത്ത്, ശരത്ത് കരിച്ചേരി, ആദര്‍ശ് കടമ്പച്ചാല്‍, ശ്വേത കൊട്ടോടി, സജിത പൊയിനാച്ചി, വിജി രാജന്‍, വിപിന്‍ പാലോത്ത്, പ്രിയ കരുണന്‍, അനീഷ് ബന്തടുക്ക, ശ്രീനാഥ് ബങ്കളം, ശ്രീഷ അരവിന്ദ്, സിമി കൃ ഷണന്‍, 'രാംഗോകുല്‍ പെരിയ എന്നിവര്‍ ക്യാമ്പില്‍ പങ്കെടുത്ത് ചിത്രം വരച്ചു.