ഉഡുപ്പിയിലെ വന്‍കിട ലോഡ്ജ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം;രണ്ട് യുവതികളെ പൊലീസ് രക്ഷപ്പെടുത്തി;മൂന്നുപ്രതികള്‍ അറസ്റ്റില്‍

ഉഡുപ്പി: പെണ്‍വാണിഭം നടക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഉഡുപ്പിയിലെ വന്‍കിട ലോഡ്ജില്‍ റെയ്ഡ് നടത്തി. മൂന്നുപേരെ അറസ്റ്റ് ചെയ്തു. ശേഖര്‍ ഷെട്ടി, ജോണ്‍സണ്‍ അല്‍മേഡ, ഹര്‍ഷിത്ത് ഷെട്ടി എന്നിവരെയാണ് ഉഡുപ്പി പൊലീസ് അറസ്റ്റ് ചെയ്തത്. ലോഡ്ജില്‍ പെണ്‍വാണിഭത്തിനായി കൊണ്ടുവന്ന രണ്ട് യുവതികളെ രക്ഷപ്പെടുത്തി. ഉഡുപ്പി സിറ്റി ബസ് സ്റ്റാന്‍ഡ് റോഡിലെ ഹോട്ടല്‍ ദുര്‍ഗ ഇന്റര്‍നാഷണലിലാണ് പൊലീസ് സംഘം റെയ്ഡ് നടത്തിയത്. പരേതനായ ഭാസ്‌കര്‍ ഷെട്ടിയുടെ ഭാര്യ രാജേശ്വരി ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള ലോഡ്ജാണിത്. രാജേശ്വരിക്കെതിരെയും ഉഡുപ്പി വനിതാ പൊലീസ് […]

ഉഡുപ്പി: പെണ്‍വാണിഭം നടക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഉഡുപ്പിയിലെ വന്‍കിട ലോഡ്ജില്‍ റെയ്ഡ് നടത്തി. മൂന്നുപേരെ അറസ്റ്റ് ചെയ്തു. ശേഖര്‍ ഷെട്ടി, ജോണ്‍സണ്‍ അല്‍മേഡ, ഹര്‍ഷിത്ത് ഷെട്ടി എന്നിവരെയാണ് ഉഡുപ്പി പൊലീസ് അറസ്റ്റ് ചെയ്തത്. ലോഡ്ജില്‍ പെണ്‍വാണിഭത്തിനായി കൊണ്ടുവന്ന രണ്ട് യുവതികളെ രക്ഷപ്പെടുത്തി. ഉഡുപ്പി സിറ്റി ബസ് സ്റ്റാന്‍ഡ് റോഡിലെ ഹോട്ടല്‍ ദുര്‍ഗ ഇന്റര്‍നാഷണലിലാണ് പൊലീസ് സംഘം റെയ്ഡ് നടത്തിയത്.
പരേതനായ ഭാസ്‌കര്‍ ഷെട്ടിയുടെ ഭാര്യ രാജേശ്വരി ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള ലോഡ്ജാണിത്. രാജേശ്വരിക്കെതിരെയും ഉഡുപ്പി വനിതാ പൊലീസ് സ്റ്റേഷനില്‍ കേസെടുത്തു.

Related Articles
Next Story
Share it