പ്രദീപ് കോട്ടത്തലക്ക് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷനും എതിര്‍ത്തു; ജാമ്യാപേക്ഷയില്‍ കോടതി 23ന് വിധി പറയും
കാസര്‍കോട്: നടിയെ അക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതിയായ പ്രദീപ് കോട്ടത്തലക്ക് ജാമ്യം നല്‍കുന്നതിനെ പൊലീസിന് പുറമെ പ്രോസിക്യൂഷനും എതിര്‍ത്തു. അതേ സമയം പ്രദീപിനെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും പ്രതിഭാഗം അഭിഭാഷകനും വാദിച്ചു. ഇതോടെ പ്രദീപിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നതിനായി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കേസ് നവംബര്‍ 23ലേക്ക് മാറ്റിവെച്ചു. മാപ്പുസാക്ഷിയായ ബേക്കല്‍ സ്വദേശി വിപിന്‍ലാലിനെ നടിയെ അക്രമിച്ച കേസില്‍ മൊഴിമാറ്റണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ കെ.ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എയുടെ ഓഫീസ് സെക്രട്ടറിയായ പ്രദീപ് […]

കാസര്‍കോട്: നടിയെ അക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതിയായ പ്രദീപ് കോട്ടത്തലക്ക് ജാമ്യം നല്‍കുന്നതിനെ പൊലീസിന് പുറമെ പ്രോസിക്യൂഷനും എതിര്‍ത്തു. അതേ സമയം പ്രദീപിനെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും പ്രതിഭാഗം അഭിഭാഷകനും വാദിച്ചു. ഇതോടെ പ്രദീപിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നതിനായി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കേസ് നവംബര്‍ 23ലേക്ക് മാറ്റിവെച്ചു. മാപ്പുസാക്ഷിയായ ബേക്കല്‍ സ്വദേശി വിപിന്‍ലാലിനെ നടിയെ അക്രമിച്ച കേസില്‍ മൊഴിമാറ്റണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ കെ.ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എയുടെ ഓഫീസ് സെക്രട്ടറിയായ പ്രദീപ് കോട്ടത്തലക്കെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തിരുന്നു. ഈ കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നതിനാണ് പ്രദീപ് ജില്ലാ കോടതിയെ സമീപിച്ചത്. ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ കോടതി പ്രദീപിനോട് അന്വേഷണ ഉദ്യോഗസ്ഥന മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശിക്കുകയാണുണ്ടായത്. പ്രദീപിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം ജാമ്യഹരജിയെ എതിര്‍ത്ത് അന്വേഷണ ഉദ്യോഗസ്ഥനായ ബേക്കല്‍ സി.ഐ അനില്‍കുമാര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. പ്രദീപിന് ജാമ്യം നല്‍കിയാല്‍ സാക്ഷിയെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും സാധ്യതയുണ്ടെന്നും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമം നടത്തുമെന്നും ചൂണ്ടിക്കാണിച്ചാണ് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത്. ഇന്നലെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചപ്പോള്‍ പ്രദീപിന് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷനും എതിര്‍ത്തു. പ്രോസിക്യൂഷന്റെ നടപടിയെ പ്രതിഭാഗം ചോദ്യം ചെയ്തതോടെ ജില്ലാ കോടതിയില്‍ വൈകിട്ട് വരെ വാദ-പ്രതിവാദങ്ങള്‍ നടന്നു. തുടര്‍ന്നാണ് കോടതി കേസ് 23ലേക്ക് മാറ്റിയത്.