മുഹമ്മദ് നബിയുടെ സന്ദേശം ജീവിതത്തില്‍ പകര്‍ത്തണം- അബ്ദുല്‍ ബാരി ഹുദവി

ദുബായ്: ലോകത്തിന് സ്‌നേഹവും സമാധാനവും പകര്‍ന്ന്, ത്യാഗത്തിന്റെയും വിശ്വാസത്തിന്റെയും മാതൃകയായി ജീവിച്ച പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജീവിതം മാതൃകയാക്കണം എന്നും നബി ചര്യ പിന്‍പറ്റി ജീവിച്ചവര്‍ക്കാണ് വിജയമെന്നും അല്‍ ഹിദായ ഇസ്ലാമിക് സെന്റര്‍ ഡയറക്ടറും പ്രഭാഷകനുമായ അബ്ദുല്‍ ബാരി ഹുദവി അഭിപ്രായപ്പെട്ടു. ദുബായ് കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച 'തിരുനബി സ്‌നേഹ ലോകം' എന്ന പ്രമേയത്തിലുള്ള ക്യാമ്പയിനില്‍ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുബായ് കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് സലാം കന്യപ്പാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം […]

ദുബായ്: ലോകത്തിന് സ്‌നേഹവും സമാധാനവും പകര്‍ന്ന്, ത്യാഗത്തിന്റെയും വിശ്വാസത്തിന്റെയും മാതൃകയായി ജീവിച്ച പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജീവിതം മാതൃകയാക്കണം എന്നും നബി ചര്യ പിന്‍പറ്റി ജീവിച്ചവര്‍ക്കാണ് വിജയമെന്നും അല്‍ ഹിദായ ഇസ്ലാമിക് സെന്റര്‍ ഡയറക്ടറും പ്രഭാഷകനുമായ അബ്ദുല്‍ ബാരി ഹുദവി അഭിപ്രായപ്പെട്ടു. ദുബായ് കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച 'തിരുനബി സ്‌നേഹ ലോകം' എന്ന പ്രമേയത്തിലുള്ള ക്യാമ്പയിനില്‍ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുബായ് കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് സലാം കന്യപ്പാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ഫൈസല്‍ പട്ടേല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹസ്‌കര്‍ ചൂരി സ്വാഗതം പറഞ്ഞു. ദുബായ് നജാത്തുല്‍ ഇസ്ലാം സംഘത്തിന്റെ സ്വലാത്ത് മജ്ലിസിന് സാബിത്ത് ഹുസൈന്‍ പള്ളിക്കാല്‍, റാഷിദ് ഹനീഫ്, ബാസിത്ത് മൂസ, ഷാഫീഖ് കൈനോത്ത്, അഹമ്മദ് ഷിഹാന്‍ മംഗളൂര്‍. സാബിത് പി.സി എന്നിവര്‍ നേതൃത്വം നല്‍കി.
ദുബായ് കെ.എം.സി.സി സീനിയര്‍ വൈസ് പ്രസിഡണ്ട് ഹുസ്സൈനാര്‍ എടച്ചാക്കൈ, വൈസ് പ്രസിഡണ്ട് ഹനീഫ് ചെര്‍ക്കള, ജില്ലാ ജനറല്‍ സെക്രട്ടറി ഹനീഫ് ടി.ആര്‍, ട്രഷര്‍ ഡോ. ഇസ്മായില്‍, അഫ്‌സല്‍ മെട്ടമ്മല്‍, ജില്ലാ ഭാരവാഹികളായ നൂറുദ്ദീന്‍ കാഞ്ഞങ്ങാട്, സുബൈര്‍ അബ്ദുല്ല, പി.ഡി നൂറുദ്ദീന്‍, സിദ്ദിഖ് ചൗക്കി, റഫീഖ് പടന്ന, ആസിഫ് മഞ്ചേശ്വരം, റഫീഖ് എ.സി, ശരീഫ് കോളിയാട്, മണ്ഡലം ഭാരവാഹികളായ എം.എസ് ഹമീദ്, ശിഹാബ് നായന്മാര്‍മൂല, സിനാന്‍ തൊട്ടാന്‍, അബ്ദുല്‍ റസാക്ക്, നാച്ചു പാലകൊച്ചി, സിദ്ദിഖ് ബി.എച്ച്, ഇബ്രാഹിം ബെരിക്ക, ഖാലിദ് പാലക്കി, എ.ജി.എ റഹ്മാന്‍, സൈഫുദ്ദീന്‍ മൊഗ്രാല്‍, ഹനീഫ് കട്ടക്കാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഹക്കീം ഹുദവി പ്രാര്‍ത്ഥനയും ഉപ്പി കല്ലങ്കൈ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it