സ്വത്ത് തര്‍ക്കം; അച്ഛന്‍ മകനേയും കുടുംബത്തേയും തീവെച്ചുകൊന്നു

ഇടുക്കി: തൊടുപുഴ ചിനീകുഴിയില്‍ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകനെയും മൂന്നംഗ കുടുംബത്തെയും അച്ഛന്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊന്നു. ചീനികുഴി സ്വദേശി മുഹമ്മദ് ഫൈസല്‍ (45), ഭാര്യ ഷീബ (43), മക്കളായ മെഹ്‌റ (16), അഫ്‌സാന (14) എന്നിവരാണ് മരിച്ചത്. കൊല്ലപ്പെട്ട മുഹമ്മദ് ഫൈസലിന്റെ പിതാവ് ചീനിക്കുഴി സ്വദേശി ഹമീദിനെ പൊലീസ് അറസ്റ്റ് ചെയ്തു. വീടിന് പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു ഇയാള്‍. കൊലപാതകം നടത്തിയതിന് പിന്നാലെ ഹമീദ് അയല്‍വീട്ടിലെത്തി കൃത്യം നടത്തിയെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അയല്‍ക്കാരാണ് പൊലീസില്‍ […]

ഇടുക്കി: തൊടുപുഴ ചിനീകുഴിയില്‍ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകനെയും മൂന്നംഗ കുടുംബത്തെയും അച്ഛന്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊന്നു. ചീനികുഴി സ്വദേശി മുഹമ്മദ് ഫൈസല്‍ (45), ഭാര്യ ഷീബ (43), മക്കളായ മെഹ്‌റ (16), അഫ്‌സാന (14) എന്നിവരാണ് മരിച്ചത്. കൊല്ലപ്പെട്ട മുഹമ്മദ് ഫൈസലിന്റെ പിതാവ് ചീനിക്കുഴി സ്വദേശി ഹമീദിനെ പൊലീസ് അറസ്റ്റ് ചെയ്തു. വീടിന് പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു ഇയാള്‍. കൊലപാതകം നടത്തിയതിന് പിന്നാലെ ഹമീദ് അയല്‍വീട്ടിലെത്തി കൃത്യം നടത്തിയെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അയല്‍ക്കാരാണ് പൊലീസില്‍ വിവരം അറിയിച്ചത്.

Related Articles
Next Story
Share it