വാഗ്ദാനം ചെയ്ത ലാപ്‌ടോപ്പുകള്‍ നല്‍കിയില്ല; കര്‍ണാടകയില്‍ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് പ്രതിഷേധം

ബെംഗളൂരു: വാഗ്ദാനം ചെയ്ത ലാപ്‌ടോപ്പുകള്‍ നല്‍കാത്തതില്‍ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് പ്രതിഷേധം. വിദ്യാര്‍ഥികള്‍ക്ക് നല്‍കുമെന്ന് വാഗ്ദാനം ചെയ്ത ലാപ്‌ടോപുകള്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും നല്‍കാത്തതില്‍ പ്രതിഷേധിച്ച് കര്‍ണാടകയിലാണ് മുഖ്യമന്ത്രി ബസവരാജ ബൊമ്മെയുടെ വാഹനം തടഞ്ഞത്. റാണി ചന്നമ്മ യൂനിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. കര്‍ണാടകയിലെ ബെലെഗാവിക്ക് സമീപമുള്ള ഹിരേ ബഗേവാഡിയില്‍ യൂനിവേഴ്‌സിറ്റിയുടെ പുതിയ ബില്‍ഡിംഗിന് തറക്കല്ലിടാനെത്തിയതായിരുന്നു മുഖ്യമന്ത്രി. പ്രതിഷേധക്കാര്‍ കര്‍ണാടക സര്‍ക്കാറിനെതിരെ മുദ്രാവാക്യമുയര്‍ത്തി. സര്‍ക്കാര്‍ കോളജുകളില്‍ പഠിക്കുന്ന ഒരു ലക്ഷത്തോളം വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ലാപ്‌ടോപ് നല്‍കുമെന്നായിരുന്നു കഴിഞ്ഞ […]

ബെംഗളൂരു: വാഗ്ദാനം ചെയ്ത ലാപ്‌ടോപ്പുകള്‍ നല്‍കാത്തതില്‍ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് പ്രതിഷേധം. വിദ്യാര്‍ഥികള്‍ക്ക് നല്‍കുമെന്ന് വാഗ്ദാനം ചെയ്ത ലാപ്‌ടോപുകള്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും നല്‍കാത്തതില്‍ പ്രതിഷേധിച്ച് കര്‍ണാടകയിലാണ് മുഖ്യമന്ത്രി ബസവരാജ ബൊമ്മെയുടെ വാഹനം തടഞ്ഞത്.

റാണി ചന്നമ്മ യൂനിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. കര്‍ണാടകയിലെ ബെലെഗാവിക്ക് സമീപമുള്ള ഹിരേ ബഗേവാഡിയില്‍ യൂനിവേഴ്‌സിറ്റിയുടെ പുതിയ ബില്‍ഡിംഗിന് തറക്കല്ലിടാനെത്തിയതായിരുന്നു മുഖ്യമന്ത്രി. പ്രതിഷേധക്കാര്‍ കര്‍ണാടക സര്‍ക്കാറിനെതിരെ മുദ്രാവാക്യമുയര്‍ത്തി.

സര്‍ക്കാര്‍ കോളജുകളില്‍ പഠിക്കുന്ന ഒരു ലക്ഷത്തോളം വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ലാപ്‌ടോപ് നല്‍കുമെന്നായിരുന്നു കഴിഞ്ഞ വര്‍ഷത്തെ വാഗ്ദാനം. ഇതിനായി പ്രത്യേക പദ്ധതി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ അറിയിപ്പ് ലഭിച്ച് ഒരു വര്‍ഷം പിന്നിട്ടിട്ടും ഇത് നടപ്പിലായില്ല എന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു.

എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളില്‍ പെട്ട വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍ പുന:രാരംഭിക്കുക, കൃത്യമായ ഹോസ്റ്റല്‍ സംവിധാനം ഒരുക്കുക, അധ്യാപക/അനധ്യാപക തസ്തികകളില്‍ നിയമനം നടത്തുക തുടങ്ങിയ ആവശ്യങ്ങളും പ്രതിഷേധക്കാര്‍ ഉന്നയിച്ചു.

Related Articles
Next Story
Share it