മറഞ്ഞു, ആ സ്‌നേഹ നിലാവ്

വിസ്മയകരമായ ആ ജീവിതത്തിന് തിരശ്ശീല വീണു. കാരുണ്യത്തിന്റെ ആ തടാകം വറ്റി. കാസര്‍കോട് പള്ളിക്കരയില്‍ ജനിച്ച് ആഗോളമാകെ വളര്‍ന്ന പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഡോ. പി.എ ഇബ്രാഹിം ഹാജി വിട വാങ്ങി. ഈമാസം 11ന് ദുബായിലെ താമസ സ്ഥലത്ത് തളര്‍ന്നുവീണ ഇബ്രാഹിം ഹാജിയുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി യു.എ.ഇയിലെ ആസ്പത്രിയില്‍ ലോകത്തെ പ്രമുഖരായ ഡോക്ടര്‍മാരും ആ ജീവന്‍ തിരിച്ചുകിട്ടാന്‍ വേണ്ടി പ്രവാസ ലോകത്തും നാട്ടിലുമായി അനേകലക്ഷംപേര്‍ പ്രവര്‍ത്ഥയിലും കഴിയുന്നതിനിടയില്‍ ഇന്ന് രാവിലെയായിരുന്നു ഇബ്രാഹിം ഹാജിയുടെ വിയോഗം. […]

വിസ്മയകരമായ ആ ജീവിതത്തിന് തിരശ്ശീല വീണു. കാരുണ്യത്തിന്റെ ആ തടാകം വറ്റി. കാസര്‍കോട് പള്ളിക്കരയില്‍ ജനിച്ച് ആഗോളമാകെ വളര്‍ന്ന പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഡോ. പി.എ ഇബ്രാഹിം ഹാജി വിട വാങ്ങി.
ഈമാസം 11ന് ദുബായിലെ താമസ സ്ഥലത്ത് തളര്‍ന്നുവീണ ഇബ്രാഹിം ഹാജിയുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി യു.എ.ഇയിലെ ആസ്പത്രിയില്‍ ലോകത്തെ പ്രമുഖരായ ഡോക്ടര്‍മാരും ആ ജീവന്‍ തിരിച്ചുകിട്ടാന്‍ വേണ്ടി പ്രവാസ ലോകത്തും നാട്ടിലുമായി അനേകലക്ഷംപേര്‍ പ്രവര്‍ത്ഥയിലും കഴിയുന്നതിനിടയില്‍ ഇന്ന് രാവിലെയായിരുന്നു ഇബ്രാഹിം ഹാജിയുടെ വിയോഗം. ഇന്നലെ അര്‍ദ്ധരാത്രി അദ്ദേഹത്തെ കോഴിക്കോട്ട് കൊണ്ടുവന്ന് മിംസ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
അറബിക്കഥപോലെ അത്ഭുതപ്പെടുത്തുന്നതായിരുന്നു ഇബ്രാഹിം ഹാജിയുടെ ജീവിതവും വളര്‍ച്ചയും. കഠിനാധ്വാനത്തിലൂടെ തന്റേതായ വ്യവസായ മേഖല കെട്ടിപ്പടുത്ത അദ്ദേഹം അറിവാണ് സമുദ്ദാരണത്തിന്റെ ജാലക ശക്തിയെന്ന തിരിച്ചറിവില്‍ വൈജ്ഞാനിക, വിദ്യഭ്യാസ വിപ്ലവത്തിന് കരുത്തുറ്റ നേതൃത്വം പകര്‍ന്ന വിദ്യഭ്യാസ പ്രവര്‍ത്തകനായിരുന്നു. ആശ്രയമറ്റവര്‍ക്ക് ആശ്രയവും നിരാലംബര്‍ക്ക് ആലംബവും നല്‍കിയ സഹജീവി സ്‌നേഹത്തിന്റെ നിറനിലാവായിരുന്നു അദ്ദേഹം.
ഓട്ടോ മൊബൈല്‍ രംഗത്ത് ജീവിതമാരംഭിച്ച് ടെക്‌സ്റ്റൈല്‍-കോസ്‌മെറ്റിക് രംഗത്തും പിന്നീട് വിദ്യഭ്യാസ രംഗത്തും കൊടുമുടികള്‍ സൃഷ്ടിച്ച, പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന നിരവധി വിദ്യഭ്യാസ സ്ഥാപനങ്ങളുടെ അമരക്കാരനും മലബാര്‍ ഗോള്‍ഡിന്റെ കോ ചെയര്‍മാനുമായ ഇബ്രാഹിം ഹാജിയുടെ വേര്‍പാട് വലിയ നോവാണ് ഉണ്ടാക്കിയിട്ടുള്ളത്.
പള്ളിക്കരയില്‍ നിന്ന് തന്റെ 17-ാമത്തെ വയസില്‍ ഓട്ടോമൊബൈല്‍ പഠനത്തിന് ആദ്യം മദ്രാസിലും പിന്നീട് മുംബൈയിലും എത്തിയ ഇബ്രാഹിം ഹാജി അനുകരണീയമായ ഒരു ജീവിതത്തിലൂടെ വ്യാവസായിക-വിദ്യഭ്യാസ രംഗത്ത് ഉയര്‍ന്ന പടവുകള്‍ താണ്ടുകയായിരുന്നു. ദുബായില്‍ ഓട്ടോമൊബൈല്‍ മേഖലയില്‍ ജോലി ആരംഭിച്ച അദ്ദേഹം പിന്നീട് ടെക്‌സ്റ്റൈല്‍സ് രംഗത്തേക്ക് മാറി. ദുബായ് നഗരത്തിലടക്കം നിരവധി ടെക്‌സ്റ്റൈല്‍ സ്ഥാപനങ്ങള്‍ക്ക് തുടക്കം കുറിച്ചു. വളരെ പെട്ടെന്ന് തന്നെ യു.എ.ഇയിലെ പ്രമുഖ വ്യവസായികളില്‍ ഒരാളായി വളരുകയായിരുന്നു. യു.എ.ഇയിലും നാട്ടിലും നിരവധി വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് തുടക്കം കുറിച്ച ഇബ്രാഹിം ഹാജിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളില്‍ നിന്ന് പതിനായിരക്കണക്കിന് പ്രൊഫഷണലുകളാണ് ബിരുദം നേടി തൊഴില്‍ മേഖലകളിലേക്ക് ഇറങ്ങിയത്. ഇന്ത്യയിലും മിഡില്‍ ഈസ്റ്റിലും അറവിന്റെ വാതായനങ്ങള്‍ തുറന്നിട്ട പേസ് എജ്യുക്കേഷന്‍ ഗ്രൂപ്പിന്റെ ചെയര്‍മാനാണ് അദ്ദേഹം.
കാരുണ്യ രംഗത്ത് അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ എണ്ണമറ്റ ജീവിതങ്ങള്‍ക്ക് ആശ്രയമായി മാറി. 2500ലധികം തൊഴിലാളികള്‍ക്ക് ജീവിതോപാധി കണ്ടെത്തുന്നതില്‍ അദ്ദേഹം പ്രധാനപങ്കുവഹിച്ചു. എളിമയും ലാളിത്യവും ഇബ്രാഹിം ഹാജിയില്‍ സമ്മേളിച്ച മറ്റൊരു സുഗന്ധമായിരുന്നു. സമ്പത്തിന്റെ കൊടുമുടികള്‍ താണ്ടുമ്പോഴും സാധാരണക്കാരനായി ജീവിക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. തബ്‌ലീഗ് ജമാഅത്തുകളില്‍ സ്ഥിരമായി പങ്കെടുക്കാറുള്ള ഇബ്രാഹിം ഹാജിയുടെ വാക്കുകള്‍ നേരിന്റേത് മാത്രമായിരുന്നു.
വിദ്യഭ്യാസ മേഖലയില്‍ വലിയ വിപ്ലവം സൃഷ്ടിക്കാന്‍ തന്നെ അദ്ദേഹത്തിന് കഴിഞ്ഞു. മംഗലാപുരത്ത് അദ്ദേഹം ആരംഭിച്ച പി.എ കോളേജ് കാസര്‍കോട് നിന്നടക്കമുള്ള ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് അറിവിന്റെ വാതായനം തുറന്നുകൊടുത്തു. കേരളത്തില്‍ പലയിടത്തായി അദ്ദേഹത്തിന്റെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു.
മിഡില്‍ ഈസ്റ്റില്‍ പ്രശസ്തമായ നിരവധി വിദ്യഭ്യാസ സ്ഥാപനങ്ങളുടെ ചുക്കാന്‍ പിടിച്ചത് ഇബ്രാഹിം ഹാജിയാണ്. വിസ്മയകരമായ ആ ജീവിതത്തിന് തിലകം ചാര്‍ത്താന്‍ പുരസ്‌കാരങ്ങള്‍ നിരനില്‍ക്കുകയായിരുന്നു. സേവന മികവിന് ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.

Related Articles
Next Story
Share it