പ്രൊഫ. പി.ടി. ഗോവിന്ദന്‍ നമ്പ്യാര്‍ അന്തരിച്ചു

വിദ്യാനഗര്‍: മുന്‍ ഉത്തര മേഖല കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ വിദ്യാനഗര്‍ ചിന്മയ കോളനിയിലെ പ്രൊഫ. പി.ടി. ഗോവിന്ദന്‍ നമ്പ്യാര്‍ (78) അന്തരിച്ചു. മഞ്ചേശ്വരം കോളേജ് പ്രിന്‍സിപ്പലായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കാസര്‍കോട് ഗവ. കോളേജ്, വടകര മടപ്പള്ളി ഗവ. കോളേജ്, തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജ് എന്നിവിടങ്ങളിലും അധ്യാപകനായിരുന്നു. കാസര്‍കോട് ഗവ. കോളേജില്‍ ദീര്‍ഘകാലം ജന്തുശാസ്ത്ര വിഭാഗം തലവനുമായിരുന്നു.വിദ്യാനഗര്‍ ചിന്മയ കോളനി റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട്, കാസര്‍കോട് അഗ്രി ഹോര്‍ട്ടി സൊസൈറ്റി പ്രസിഡണ്ട്, കാസര്‍കോട് ബയാസ് പ്രസിഡണ്ട് തുടങ്ങിയ […]

വിദ്യാനഗര്‍: മുന്‍ ഉത്തര മേഖല കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ വിദ്യാനഗര്‍ ചിന്മയ കോളനിയിലെ പ്രൊഫ. പി.ടി. ഗോവിന്ദന്‍ നമ്പ്യാര്‍ (78) അന്തരിച്ചു. മഞ്ചേശ്വരം കോളേജ് പ്രിന്‍സിപ്പലായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കാസര്‍കോട് ഗവ. കോളേജ്, വടകര മടപ്പള്ളി ഗവ. കോളേജ്, തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജ് എന്നിവിടങ്ങളിലും അധ്യാപകനായിരുന്നു. കാസര്‍കോട് ഗവ. കോളേജില്‍ ദീര്‍ഘകാലം ജന്തുശാസ്ത്ര വിഭാഗം തലവനുമായിരുന്നു.
വിദ്യാനഗര്‍ ചിന്മയ കോളനി റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട്, കാസര്‍കോട് അഗ്രി ഹോര്‍ട്ടി സൊസൈറ്റി പ്രസിഡണ്ട്, കാസര്‍കോട് ബയാസ് പ്രസിഡണ്ട് തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കാസര്‍കോട്ടെ നിരവധി സാമൂഹ്യ-സാംസ്‌കാരിക സംഘടനകളില്‍ നേതൃരംഗത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. പയ്യന്നൂര്‍ കാങ്കോല്‍ സ്വദേശിയാണ്. 40 വര്‍ഷം മുമ്പാണ് കാസര്‍കോട് ചിന്മയ കോളനിയില്‍ താമസം തുടങ്ങിയത്.
ഭാര്യ: എ.സി. ശ്യാമള (മാനടുക്കം, ബന്തടുക്ക). മക്കള്‍: എ.സി. സുജിത്ത് (ഐ.ടി. എന്‍ജിനീയര്‍, ബംഗളൂരു), എ.സി. സീമ (അധ്യാപിക, ദുബായ്). മരുമക്കള്‍: കോടോത്ത് ശരണ്യ (സി.പി.സി.ആര്‍. ഐ), കോടോത്ത് മധുസൂദനന്‍ നമ്പ്യാര്‍ (ദുബായ്). സഹോദരങ്ങള്‍: ഡോ. പി.ടി. ചന്ദ്രശേഖരന്‍ നമ്പ്യാര്‍ (റിട്ട. ശാസ്ത്രജ്ഞന്‍, കാങ്കോല്‍), പി. ടി. കരുണാകരന്‍ നമ്പ്യാര്‍ (ആര്‍ക്കിടെക്ട്, കണ്ണൂര്‍), പി.ടി. പ്രഭാവതി (റിട്ട. ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍, കാങ്കോല്‍), പി.ടി. രാജലക്ഷ്മി, (റിട്ട. സിണ്ടിക്കേറ്റ് ബാങ്ക്, കാങ്കോല്‍), ഡോ. പി.ടി. കാന്തിമതി (ഗൈനക്കോളജിസ്റ്റ്, പേരാമ്പ്ര).

Related Articles
Next Story
Share it