പ്രൊഫ പി.കെ. ശേഷാദ്രി കാസര്‍കോടിനെ ഇംഗ്ലീഷ് പഠിപ്പിച്ച ഗുരുനാഥന്
കാസര്‍കോടിന്റെ വിജ്ഞാന മണ്ഡലത്തില്‍ വെളിച്ചം പരത്തിയ ഗുരുനാഥന് പ്രൊഫ. പി.കെ. ശേഷാദ്രി സാറിനെ അദ്ദേഹത്തിന്റെ പതിനഞ്ചാം ചരമവാര്‍ഷിക ദിനമായ നവംബര്‍ 14ന് അനുസ്മരിക്കുകയാണ്. കാസര്‍കോടിനെ ഇംഗ്ലീഷ് ഭാഷയും സംസ്ക്കാരവും പഠിപ്പിച്ച അധ്യാപകനായിരുന്നു ശേഷാദ്രി സാര്‍. വിദ്യാഭ്യാസ കാലം: 1932 ഡിസംബര്‍ 9ന് തൃശൂര്‍ ജില്ലയിലെ ചാലക്കുടിയില്‍ ഒര് ഇടത്തരം ബ്രാഹ്മണ കുടുംബത്തിലാണ് അദ്ദഹത്തിന്റെ ജനനം. ഗവ.ഹൈസ്കൂളിലെ ഹെഡ് മാസ്റ്ററായിരുന്ന പരേതനായ കൃഷ്ണ അയ്യരായിരുന്നു പിതാവ്. അമ്മ അലമേലു അമ്മാള്‍. പത്താം ക്ലാസ് വരെ തൃശൂര്‍ ജില്ലയിലെ വിവിധ […]
കാസര്‍കോടിന്റെ വിജ്ഞാന മണ്ഡലത്തില്‍ വെളിച്ചം പരത്തിയ ഗുരുനാഥന് പ്രൊഫ. പി.കെ. ശേഷാദ്രി സാറിനെ അദ്ദേഹത്തിന്റെ പതിനഞ്ചാം ചരമവാര്‍ഷിക ദിനമായ നവംബര്‍ 14ന് അനുസ്മരിക്കുകയാണ്. കാസര്‍കോടിനെ ഇംഗ്ലീഷ് ഭാഷയും സംസ്ക്കാരവും പഠിപ്പിച്ച അധ്യാപകനായിരുന്നു ശേഷാദ്രി സാര്‍. വിദ്യാഭ്യാസ കാലം: 1932 ഡിസംബര്‍ 9ന് തൃശൂര്‍ ജില്ലയിലെ ചാലക്കുടിയില്‍ ഒര് ഇടത്തരം ബ്രാഹ്മണ കുടുംബത്തിലാണ് അദ്ദഹത്തിന്റെ ജനനം. ഗവ.ഹൈസ്കൂളിലെ ഹെഡ് മാസ്റ്ററായിരുന്ന പരേതനായ കൃഷ്ണ അയ്യരായിരുന്നു പിതാവ്. അമ്മ അലമേലു അമ്മാള്‍. പത്താം ക്ലാസ് വരെ തൃശൂര്‍ ജില്ലയിലെ വിവിധ […]
![പ്രൊഫ പി.കെ. ശേഷാദ്രി കാസര്‍കോടിനെ ഇംഗ്ലീഷ് പഠിപ്പിച്ച ഗുരുനാഥന് പ്രൊഫ പി.കെ. ശേഷാദ്രി കാസര്‍കോടിനെ ഇംഗ്ലീഷ് പഠിപ്പിച്ച ഗുരുനാഥന്](https://utharadesam.com/wp-content/uploads/2023/11/p-k-1.jpg)
കാസര്‍കോടിന്റെ വിജ്ഞാന മണ്ഡലത്തില്‍ വെളിച്ചം പരത്തിയ ഗുരുനാഥന് പ്രൊഫ. പി.കെ. ശേഷാദ്രി സാറിനെ അദ്ദേഹത്തിന്റെ പതിനഞ്ചാം ചരമവാര്‍ഷിക ദിനമായ നവംബര്‍ 14ന് അനുസ്മരിക്കുകയാണ്. കാസര്‍കോടിനെ ഇംഗ്ലീഷ് ഭാഷയും സംസ്ക്കാരവും പഠിപ്പിച്ച അധ്യാപകനായിരുന്നു ശേഷാദ്രി സാര്‍. വിദ്യാഭ്യാസ കാലം: 1932 ഡിസംബര്‍ 9ന് തൃശൂര്‍ ജില്ലയിലെ ചാലക്കുടിയില്‍ ഒര് ഇടത്തരം ബ്രാഹ്മണ കുടുംബത്തിലാണ് അദ്ദഹത്തിന്റെ ജനനം. ഗവ.ഹൈസ്കൂളിലെ ഹെഡ് മാസ്റ്ററായിരുന്ന പരേതനായ കൃഷ്ണ അയ്യരായിരുന്നു പിതാവ്. അമ്മ അലമേലു അമ്മാള്‍. പത്താം ക്ലാസ് വരെ തൃശൂര്‍ ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ പഠിച്ചു. പ്രീ ഡിഗ്രി പഠനം തൃശൂര്‍ സെന്റ് തോമസ് കോളേജിലായിരുന്നു. നല്ല അച്ചടക്കവും വിദ്യാഭ്യാസവുമുണ്ടായിരുന്ന കുടുംബ ത്തില്‍ ജനിച്ച ശേഷാദ്രി സാര്‍ പാലക്കാട് ഗവ. വിക്ടോറിയ കോളേജില്‍ നിന്നാണ് ബിരുദം കരസ്ഥമാക്കിയത്. ജോലിയില്‍ പ്രവേശിക്കുന്നു. അതിന് ശേഷം അന്നത്തെ മദ്രാസ് സംസ്ഥാനത്ത് കുംഭകോണം ഗവ. കോളെജില്‍ ട്യൂട്ടറായി ജോലിയില്‍ പ്രവേ ശിച്ചു. അതിനിടയില്‍ നാഗ്പൂര്‍ സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ഉന്നത ബിരുദം കരസ്ഥമാക്കി. കേരള സംസ്ഥാന രൂപീകരണത്തോടൊപ്പം 1956 നവംബര്‍ ഒന്നിന് തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളെജില്‍ ഇംഗ്ലീഷ് അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. ഏതാനും മാസങ്ങള്‍ക്ക് ശേഷം കാസര്‍കോട് ഗവ.കോളെജില്‍ ഇംഗ്ലീഷ് അധ്യാപകനായി നിയമിതനായി.
കാസര്‍കോട് ഗവ.കോളേജിലെ ആദ്യത്തെ അധ്യാപകന്:
കേരളത്തില്‍ തിരഞ്ഞെടുപ്പി ലടെ അധികാരമേറ്റ ഇ. എം.എസ് മുഖ്യമന്ത്രി ആയിരുന്ന കാലത്താണ് കുഞ്ഞി മാവിന്റടിയില് ഗവ. കോളേജ് അനുവദിക്കപ്പെട്ടത്. ഇവിടെ ആദ്യത്തെ അധ്യാപകനായി നിയമിതനായത് പ്രൊഫ. പി.കെ. ശേഷാദ്രി സാറാണ് 1957ല്‍ കാസര്‍കോട് ഗവ. ഹൈസ്കൂളിന്റെ പശ്ചാത്തലത്തിലാണ് ആദ്യകാലത്ത് കോളേജ് പ്രവര്‍ത്തിച്ചത്. ആദ്യകാലത്ത് തന്നെ എന്‍.സി.സി ഓഫീസറായി ചുമതല ഏറ്റെടുക്കുകയും ചെയ്തു. പാലക്കാട് പ്രവര്‍ത്തിച്ച് വന്ന എന്‍.സി.സി ബറ്റാലിയന്റെ അധിക ചുമതല രണ്ട് വര്‍ഷത്തോളം വഹിക്കുകയും ചെയ്തു. കുട്ടികളെ അച്ചടക്കം പഠിപ്പിച്ച അധ്യാപകന്, വളരെ കര്‍ക്കശ സ്വഭാവമായിരുന്നു അദ്ദേഹത്തിന് ക്ലാസ് മുറിയില്‍. തികഞ്ഞ അച്ചടക്കം വിദ്യാര്ത്ഥിക്കടയില് ഉറപ്പാക്കിയ അദ്ദേഹത്തിന്റെ അധ്യാപന ശൈലി ഏറെ മനോഹരമായിരുന്നു.
അദ്ദേഹത്തിന്റെ ക്ലാസുകള്‍ കിട്ടാന്‍ വിദ്യാര്‍ത്ഥികള്‍ ഏറെ ആശിച്ചു. ഒരു പ്രത്യേക ശൈലി രൂപപ്പെടുത്താന്‍ അദ്ദേഹത്തെ സഹായിച്ചത് പാലക്കാട് വിക്ടോറിയ കോളേജിലെ ബ്രിട്ടീഷ് അധ്യാപകരായിരുന്നു. ഷേക്സ്പിയര് കഥാപാത്രങ്ങളെ പൂര്‍ണമായി ഉള്‍ക്കൊണ്ട് ക്ലാസ് മുറികളില്‍ അദ്ദേഹം നടത്തിയ പ്രകടനം കുട്ടികളെ ഹര്‍ഷ പുളകിതരാക്കി. അതി ഗംഭീരമായി ശബ്ദനിയന്ത്രണത്തിലൂടെ മുഴങ്ങുന്ന ശബ്ദത്തില്‍ ക്ലാസ് മുറികള്‍ക്ക് ജീവന് നല്കിയ ശേഷാദ്രി സാര്‍ ഇന്നും ജനഹൃദയങ്ങളില്‍ ജീവിക്കുന്നു. ക്ലാസ് മുറികളില്‍ ഓടി നടന്ന് പാഠഭാഗങ്ങളിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ശൈലി മറ്റൊരാള്‍ക്കും അനുകരിക്കാനായില്ല. അന്നത്തെ കണ്ണൂര്‍ ജില്ലയിലെ ഓണം കേറാ മൂലയായിരുന്നു കാസര്‍കോട്. കുടി വെള്ളമില്ല, വൈദ്യുതിയുടെ മിന്നാമിനുങ്ങ് വെട്ടം, വാഹന സൗകര്യം തീരെ അപര്യാ പ്തം എന്നിട്ടും പിടിച്ചു നിന്നു ശേഷാദ്രി സാര്‍. അദ്ദേഹത്തോടൊപ്പം ജിയോളജി വിഭാഗ ത്തില്‍ പഠിപ്പിച്ച മാഹി സ്വദേശി പ്രൊഫ.ടി.സി.മാധവപ്പണിക്കര്‍, പിന്നെ ഗണിത ശാസ്ത്ര വിഭാഗത്തിലെ ഉണ്ണികൃഷ്ണന് സാര്‍ എന്നിവര്‍ അടങ്ങിയ തൃമൂര്‍ത്തികള്‍ സ്കൂട്ടര്‍ പായിച്ച് കോളേജിലെത്തുന്നത് കൗതുകരമായ കാഴ്ചയായിരുന്നു. കോളേജിന്റെ ജീവനാഡി: അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥതയും അര്‍പ്പണ മനോഭാവവും ക്ലാസ് മുറികളില്‍ മാത്രമല്ല മറ്റെല്ലാ പരിപാടികളിലും ഒരു അവിഭാജ്യ ഘടകമാക്കി അദ്ദേഹത്തെ. സ്പോര്ട്ട്സിലും കലപരിപാടികളിലും പ്രത്യേകിച്ച് ഇംഗ്ലീഷ് നാടകങ്ങളിലും മറ്റ് പരിപാടികളിലും അദ്ദേഹം എന്നും മുന്നിലായിരുന്നു. കുട്ടികളിലും സഹപ്രവര്‍ത്തകരിലും നാട്ടുകാരിലും ഇത്രയേറെ സ്വാധീനം ചെലുത്തിയ ഒരധ്യാപകന് കാസര്‍കോട് ഗവ.കോളജിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. ശേഷാദ്രി സാര്‍ എന്നും ശേഷാദ്രി സാര്‍ തന്നെ
കോളേജിന്റെ
അവിഭാജ്യ ഘടകം:
കോളേജിനെ സര്‍വതോമുഖമായ വികസനത്തില്‍ ഏറെ പങ്ക് വഹിച്ച അധ്യാപകനായിരുന്നു പ്രൊഫ.പി.കെ. ശേഷാദ്രി.
കോളെജ് ഓഡിറ്റോറിയ നിര്‍മാണം, വര്‍ഷം തോറും വിദ്യാര്‍ത്ഥികള്‍ ഇറക്കിയ മാഗസിനുകള്‍, കലാകായിക മത്സരങ്ങള്‍, യൂണിവേഴ്സിറ്റി തലത്തിലെ കലോല്‍സവം എന്നിവയില്‍ നേതൃത്വം വഹിച്ചു. 1982 കോളേജ് സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ ജനറല്‍ കണ്‍വീനറായി നടത്തിയ സേവനം മറക്കാന്‍ പററാത്ത അനുഭവമായി മാറി. സില്‍വര്‍ ജൂബിലി സ്മാരക പി.ജി. കെട്ടിടം അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ യാഥാര്‍ത്ഥ്യമായി.
അക്കാദമിക്ക് രംഗം:
സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസിലും മുഖ്യ പരീക്ഷകനായും പ്രവര്‍ത്തിച്ച ശേഷാദ്രി സാര്‍
ഠവല ഏീഹറലി ഝൗശഹഹ എന്ന പേരില്‍ ഇംഗ്ലീഷ് പദ്യസമാഹാരം പ്രസിദ്ധീകരിച്ചു. പ്രശസ്ത പ്രസാധകരായ മാക്മില്ലന്‍ കമ്പനിയാണ് പുസ്തകം പ്രകാശനം ചെയ്തത്. വിവിധ സര്‍വകലാശാലകള്‍ ഈ പദ്യ സമാഹാരം പാഠഭാഗങ്ങളില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.
ഒരേ ഒരു നിരാശ:
നിരവധി ആള്ക്കാര് കന്നഡ ഭാഷ സംസാരിക്കുന്ന പ്രദേശത്ത് നീണ്ട കാലഘട്ടത്തില്‍ ജീവിച്ച തനിക്ക് ആ ഭാഷ പഠിക്കാന്‍ പറ്റാത്തത് അദ്ദേഹത്തെ ഏറെ നിരാശനാക്കി. പഠിപ്പിച്ച പലരും പിന്നീട് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായി. പലരും ഉന്നത പദവികള്‍ വഹിച്ചവര്‍. ചീഫ് സെക്രട്ടറി, ജില്ലാകലക്ടര്‍, സാമ്പത്തിക വിദഗ്ധര്‍, പൊലീസ് സൂപ്രണ്ട് മാര്‍, കോളേജ് യൂണിവേഴ്സിറ്റി പ്രൊഫസര്‍മാര്‍, പ്രിന്‍സിപ്പല്‍മാര്‍, കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍, ഡെപ്യൂട്ടി ഡയറക്ടമാര്‍, രാഷ്ട്രീയ നേതാക്കന്മാര്, എം.എല്‍.എ, എം.പി, ഇന്ത്യന്‍ രാജ്യ രക്ഷാ സേനയിലെ ഉന്നത പദവി വഹിച്ചവര്‍ തുടങ്ങി ഒട്ടേറെ പേര് അദ്ദേഹത്തെ നെഞ്ചിലേറ്റി ജീവിക്കുന്നു.
സ്വരം നന്നായിരിക്കുമ്പോള്‍ പാട്ട് നിര്‍ത്തി:
ഓദ്യോഗിക ജീവിതത്തില്‍ നിന്ന് 1983 ല്‍ അദ്ദേഹം സ്വയം വിരമിച്ചു. അതിന് ശേഷം മരണം വരെ സമാന്തര വിദ്യാഭ്യാസ മേഖലയില്‍ സജീവ സാന്നിദ്ധ്യമായിരുന്നു അദ്ദേഹം. ആദ്യം ടാഗോര്‍ കോളേജും പിന്നീട് ത്രിവേണി കോളേജും സമാന്തര മേഖലയില്‍ ആരംഭിച്ചപ്പോള്‍ അത് ആയിരക്കണക്കിന് കാസര്‍കോട് കാരുടെ വിദ്യാഭ്യാസ ഹബ്ബായി മാറി.
സാമൂഹ്യ സേവനം:
കാസര്‍കോട് ലയണ്‍സ് ക്ലബ്, ചിന്മയ മിഷന്, കാസര്‍കോട് പപ്പിള്‍സ് ഫോറം, അഗ്രി ഹോര്‍ട്ടി സൊസൈറ്റി തുടങ്ങി ജനസമ്പര്‍ക്ക പരിപാടികളില്‍ നേതൃത്യം വഹിച്ചു. വീണ്ടും 2000 ല്‍ പാലക്കാടേക്ക് തിരിച്ച് പോയ അദ്ദേഹം തുടര്‍ന്നും ഇടവേളകളില്‍ കാസര്‍കോടുകാരെ ഇംഗ്ലീഷ് പഠിപ്പിച്ചു. 2007 അവസാനം കാസര്‍കോട് ഗവ.കോളജ് സുവര്‍ണ ജൂബിലി കാലഘട്ടത്തില്‍ പതിനായിരങ്ങളെ സാക്ഷി നിര്‍ത്തി അന്നത്തെ മുഖ്യമന്ത്രി വി.എസ് അച്ചുതാനന്ദന് അദ്ദേഹത്തെ പൊന്നാട അണിയിച്ചു. കാസര്‍കോട് എം.പി. പി.കരുണാകരന് ഉപഹാരങ്ങള്‍ നല്കി. അന്നത്തെ പൂര്‍വ വിദ്യാര്‍ഥി കുടുംബ സംഗമം ഉദ്ഘാടനം ചെയ്തത് ശേഷാദ്രി സാറാണ്. മറ്റൊരധ്യാപകനും ലഭിക്കാത്ത തരത്തില്‍ നാട്ടുകാര്‍ അദ്ദേഹത്തിന്റെ ഷഷ്ഠി പൂര്‍ത്തിയും സപ്തതിയും ആഘാഷ പൂര്‍വം കൊണ്ടാടിയത് ടൗണ്‍ഹാളിലാണ്. പരേതനായ സുകുമാര്‍ അഴീക്കോട് മുഖ്യാതിഥി ആയിരുന്നു.
ത്രിവേണി കോളേജിന് സ്വന്തം തട്ടകം:
സമാന്തര വിദ്യാഭ്യാസ മേഖലയില്‍ സൂര്യ തേജസ്സോടെ തലയുയര്‍ത്തി നില്ക്കുന്ന ത്രിവേണി കോളേജിനെ സ്വന്തമായി കെട്ടിടവും സ്ഥല സൗകര്യം ഒരുക്കിയ ശേഷാദ്രി സാര്‍ മരണം വരെ അധ്യാപനം തുടര്‍ന്നു. അദേഹത്തിന്റെ പേരിലാണ് ഇന്ന് ആ ക്യാമ്പസ് അറിയപ്പെടുന്നത്. കാസര്‍കോട് വിദ്യാനഗര്‍ ചിന്മയ കോളനിക്കടുത്താണ് ത്രിവേണി കോളജ് പ്രവര്‍ത്തിക്കുന്നത്. ശേഷാദ്രി -രാധ ദമ്പതികള്‍ക്ക് രണ്ട് മക്കള്‍. മൂത്ത മകന് പി.എസ് കൃഷ്ണകുമാര്‍ ഇന്ത്യന്‍ എയര്‍ ഫോഴ്സില്‍ വിങ്ങ് കമാന്ററായി വിരമിച്ചു. മകള്‍ ഇന്ദു ബാലാജി ഇന്ത്യന്‍ പാര്‍ലമെന്റിലെ ഡിഫന്‍സ് മിനിസ്ട്രിയില്‍ ഡെപ്യൂട്ടി ഡയറക്ടര്‍
സൂര്യ തേജസ് അസ്തമിച്ചു
മരണം രംഗബോധമില്ലാത്ത കോമാളിയാണെന്ന് പറയുമെങ്കിലും ആ ജീവന് പറന്ന് പോയത് സ്വന്തം സഹധര്‍മിണി ആയ രാധാ ശേഷാദ്രി അവര്‍കളുടെ മടിയില്‍ തല വെച്ചാണ്. അതും ബ്രാഹ്മമുഹൂര്‍ത്തത്തില്‍ നവംബര്‍ 14ന് ശിശുദിനത്തില്‍ ചാച്ചാ നെഹ്റുവിന്റെ ജന്മദിനത്തില്. എന്നും ഓര്‍മയില്‍ നിലനില്‍ക്കുന്ന ഈയുള്ളവന്റെ വിവാഹ വാര്‍ഷിക ദിനത്തിലും. ശേഷാദ്രി സാറിന് നിത്യശാന്തി നേരുന്നു.
-പ്രൊഫ. വി. ഗോപിനാഥന്