ഡോ. ഷാജിര്‍ ഗഫാറിന് വേണ്ടി ഗവര്‍ണറില്‍ നിന്ന് പ്രൊഫ. കെ.കെ അബ്ദുല്‍ഗഫാര്‍ അവാര്‍ഡ് ഏറ്റുവാങ്ങി

മംഗളൂരു: ടി.എം.എ പൈ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ഇന്റര്‍നാഷണല്‍ ഫിസിയോതെറാപ്പി കോണ്‍ഫറന്‍സില്‍ (മാംഗ്ലൂര്‍ ഫിസിയോകോണ്‍) വെച്ച് യംഗ് അച്ചീവര്‍ അവാര്‍ഡ് വി.പി.എസ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് ദുബായ്-നോര്‍ത്ത് എമിറേറ്റ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. ഷാജിര്‍ ഗഫാറിന് വേണ്ടി പിതാവും കോഴിക്കോട് റീജ്യണല്‍ എഞ്ചിനിയറിംഗ് കോളേജ് മുന്‍ പ്രൊഫസറുമായ കെ.കെ അബ്ദുല്‍ഗഫാര്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനില്‍ നിന്ന് ഏറ്റുവാങ്ങി. പ്രൊഫ. അബ്ദുല്‍ഗഫാറിന്റെ ജീവിതം അഭിമാനം പകരുന്നതാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. യമന്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡന്‍ […]

മംഗളൂരു: ടി.എം.എ പൈ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ഇന്റര്‍നാഷണല്‍ ഫിസിയോതെറാപ്പി കോണ്‍ഫറന്‍സില്‍ (മാംഗ്ലൂര്‍ ഫിസിയോകോണ്‍) വെച്ച് യംഗ് അച്ചീവര്‍ അവാര്‍ഡ് വി.പി.എസ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് ദുബായ്-നോര്‍ത്ത് എമിറേറ്റ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. ഷാജിര്‍ ഗഫാറിന് വേണ്ടി പിതാവും കോഴിക്കോട് റീജ്യണല്‍ എഞ്ചിനിയറിംഗ് കോളേജ് മുന്‍ പ്രൊഫസറുമായ കെ.കെ അബ്ദുല്‍ഗഫാര്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനില്‍ നിന്ന് ഏറ്റുവാങ്ങി. പ്രൊഫ. അബ്ദുല്‍ഗഫാറിന്റെ ജീവിതം അഭിമാനം പകരുന്നതാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. യമന്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡന്‍ മുന്‍ സിണ്ടിക്കേറ്റ് മെമ്പറും അജ്മാനിലെ ഗള്‍ഫ് മെഡിക്കല്‍ കോളേജിന്റെ മുന്‍ ഡയറക്ടറും ഭട്ക്കലിലെ അന്‍ജുമാന്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗ് കോളേജ് മുന്‍ പ്രിന്‍സിപ്പലുമാണ് പ്രൊഫ. കെ.കെ അബ്ദുല്‍ഗഫാര്‍. കൊല്ലം പി.കെ.എം എഞ്ചിനിയറിംഗ് കോളേജിലും ഡിപ്പാര്‍ട്ട്‌മെന്റ് തലവനായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. ഡോ. ഷംസീര്‍ വയലിലിന്റെ നേതൃത്വത്തിലുള്ള വി.പി.എസ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റെ ദുബായ്-നോര്‍ത്ത് എമിറേറ്റ്‌സ് സി.ഇ.ഒ ആയ ഡോ. ഷാജിര്‍ ഗഫാറിനെ യംഗ് അച്ചീവര്‍ അവാര്‍ഡിന് വേണ്ടി ഏകകണ്ഠമായാണ് തിരഞ്ഞെടുത്തതെന്ന് സംഘാടകര്‍ വ്യക്തമാക്കി. ഷാജിര്‍ നേരത്തെ വേള്‍ഡ് ഹെല്‍ത്ത് ടൂറിസം കോണ്‍ഗ്രസിന്റെ 'സി.ഇ.ഒ ഓഫ് ദ ഇയര്‍' അവാര്‍ഡ് നേടിയിട്ടുണ്ട്.
കര്‍ണാടക ആരോഗ്യ വകുപ്പ് മന്ത്രി ഡോ. സുധാകര്‍ അധ്യക്ഷത വഹിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥികളും അധ്യാപകരും ചടങ്ങില്‍ സംബന്ധിച്ചു. രാജീവ് ഗാന്ധി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. എം.കെ രമേശ്, മണിപ്പാല്‍ യൂണിവേഴ്‌സിറ്റി പ്രോ ചാന്‍സലര്‍ എച്ച്.എസ് ബല്ലാള്‍, സംഘാടക സമിതി കണ്‍വീനര്‍ ഡോ. മുഹമ്മദ് സുഹൈല്‍ തുടങ്ങിയവര്‍ സംസാരിച്ചു. പത്മശ്രീ ഹരേക്കള ഹജബ്ബയേയും ചടങ്ങില്‍ ആദരിച്ചു.

Related Articles
Next Story
Share it