പ്രൊഫ. കെ.കെ. അബ്ദുള്‍ ഗഫാറിന്റെ ആത്മകഥാ പ്രകാശനം: എം.എസ്. ധോണി കാസര്‍കോട്ട്

കാസര്‍കോട്: വിവിധ എഞ്ചിനീയറിങ്ങ് കോളേജുകളില്‍ പ്രിന്‍സിപ്പലായിരുന്ന കാസര്‍കോട് ചൗക്കിയിലെ പ്രൊഫ. കെ.കെ. അബ്ദുള്‍ ഗഫാറിന്റെ ആത്മകഥാ പ്രകാശനം നിര്‍വഹിക്കാന്‍ പ്രമുഖ ക്രിക്കറ്റ് താരം എം.എസ്. ധോണി കാസര്‍കോട്ടെത്തി. വൈകിട്ട് 7 മണിക്ക് ബേക്കലിലെ പ്രമുഖ ഹോട്ടലിലാണ് പരിപാടി.ഇതാദ്യമായാണ് മഹേന്ദ്രസിങ് ധോണി കാസര്‍കോട് എത്തുന്നത്. ധോണിയുടെ കുടുംബ സുഹൃത്ത് ഡോ: ഷാജിര്‍ ഗഫാറിന്റെ പിതാവാണ് പ്രൊഫ. കെ.കെ. അബ്ദുള്‍ ഗഫാര്‍. ചടങ്ങില്‍ ധോണിക്ക് പുറമെ രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക മേഖലകളില്‍ നിന്നുള്ള വിശിഷ്ട അതിഥികളും പങ്കെടുക്കുന്നുണ്ട്. ആത്മകഥ പ്രകാശന […]

കാസര്‍കോട്: വിവിധ എഞ്ചിനീയറിങ്ങ് കോളേജുകളില്‍ പ്രിന്‍സിപ്പലായിരുന്ന കാസര്‍കോട് ചൗക്കിയിലെ പ്രൊഫ. കെ.കെ. അബ്ദുള്‍ ഗഫാറിന്റെ ആത്മകഥാ പ്രകാശനം നിര്‍വഹിക്കാന്‍ പ്രമുഖ ക്രിക്കറ്റ് താരം എം.എസ്. ധോണി കാസര്‍കോട്ടെത്തി. വൈകിട്ട് 7 മണിക്ക് ബേക്കലിലെ പ്രമുഖ ഹോട്ടലിലാണ് പരിപാടി.
ഇതാദ്യമായാണ് മഹേന്ദ്രസിങ് ധോണി കാസര്‍കോട് എത്തുന്നത്. ധോണിയുടെ കുടുംബ സുഹൃത്ത് ഡോ: ഷാജിര്‍ ഗഫാറിന്റെ പിതാവാണ് പ്രൊഫ. കെ.കെ. അബ്ദുള്‍ ഗഫാര്‍. ചടങ്ങില്‍ ധോണിക്ക് പുറമെ രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക മേഖലകളില്‍ നിന്നുള്ള വിശിഷ്ട അതിഥികളും പങ്കെടുക്കുന്നുണ്ട്. ആത്മകഥ പ്രകാശന ചടങ്ങിന് ശേഷം മഹേന്ദ്രസിങ് ധോണി ഞായറാഴ്ച മടങ്ങും. ധോണിക്ക് പുറമെ രാജ്യസഭ എംപിയും ബിസിസിഐ വൈസ് പ്രസിഡണ്ടുമായ രാജീവ് ശുക്‌ള, ദുബായ് ഹെല്‍ത്ത് അതോറിറ്റി സിഇഒ ഡോ. മാര്‍വന്‍ അല്‍മുല്ല, സുപ്രീംകോടതിയിലെ സീനിയര്‍ അഭിഭാഷകനും കപില്‍ സിബലിന്റെ മകനുമായ അഖില്‍ സിബല്‍, മുന്‍കേന്ദ്രമന്ത്രി സലീം ഇക്ബാല്‍ ഷെര്‍വാണി, ചലചിത്രതാരം ടൊവിനോ തോമസ്, മുന്‍മന്ത്രിയും കാഞ്ഞങ്ങാട് എംഎല്‍എയുമായ ഇ. ചന്ദ്രശേഖരന്‍, ഉദുമ എംഎല്‍എ സി.എച്ച്. കുഞ്ഞമ്പു, കാസര്‍കോട് എംഎല്‍എ എന്‍.എ. നെല്ലിക്കുന്ന്, മഞ്ചേശ്വരം എംഎല്‍എ എ.കെ.എം. അഷ്‌റഫ്, കര്‍ണാടക മുന്‍മന്ത്രിയും മംഗലാപുരം എംഎല്‍എയുമായ യു.ടി.ഖാദര്‍, മംഗലാപുരം സിറ്റി സൗത്ത് എംഎല്‍എ വേദവ്യാസ് കാമത്ത് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുക്കും.
സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ വിദഗ്ധനായ പ്രൊഫസര്‍ കെ.കെ.അബ്ദുള്‍ ഗഫാര്‍ രണ്ട് വര്‍ഷം കൊണ്ടാണ് തന്റെ ആത്മകഥയായ 'ഞാന്‍ സാക്ഷി' പൂര്‍ത്തിയാക്കിയത്. കോഴിക്കോട് റീജ്യനല്‍ ഇഞ്ചിനിയറിങ് കോളേജ്, കൊല്ലം ടികെഎം ഇഞ്ചിനിയറിങ് കോളേജ് എന്നിവിടങ്ങളില്‍ പ്രൊഫസറായും വകുപ്പ് മേധാവിയായും ഭട്കല്‍ ഇഞ്ചിനിയറിങ് കോളേജില്‍ പ്രിന്‍സിപ്പലായും പ്രൊഫ. കെ.കെ.അബ്ദുള്‍ ഗഫാര്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്. യമനിലെ ഏഡനിലെ വിദ്യാഭ്യാസ പുരോഗതിക്കായി കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ഇന്ത്യന്‍ സംഘത്തില്‍ പ്രൊഫ. അബ്ദുള്‍ ഗഫാര്‍ അംഗമായിരുന്നു. ഏഡനിലെ യമന്‍ സാങ്കേതിക സര്‍വ്വകലാശാലയില്‍ വകുപ്പ് മേധാവിയായും ഗള്‍ഫ് മെഡിക്കല്‍ കോളേജ് അജ്മാന്‍ യുഎഇ ഡയറക്ടറുമായിരുന്നു.
അടിയന്തരാവസ്ഥകാലത്ത് വിവാദം സൃഷ്ടിച്ച രാജന്‍ കേസിലെ സാക്ഷിയായിരുന്നു ആര്‍ഇസിയിലെ പ്രൊഫസറായിരുന്ന അബ്ദുള്‍ ഗഫാര്‍. ആ ഓര്‍മ്മകുറിപ്പുകളാണ് ഞാന്‍ സാക്ഷിയെന്ന ആത്മകഥയിലെ മുഖ്യആകര്‍ഷണം.

Related Articles
Next Story
Share it