'ഞാന്‍ സാക്ഷി' ജയ്ഷാക്ക് സമ്മാനിച്ച് പ്രൊഫ. അബ്ദുല്‍ഗഫാര്‍
ദുബായ്: തന്റെ ആത്മകഥയായ 'ഞാന്‍ സാക്ഷി' ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബി.സി.സി.ഐ) സെക്രട്ടറിയും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എ.സി.സി) പ്രസിഡണ്ടുമായ ജയ്ഷായ്ക്ക് ദുബായില്‍ വെച്ച് സമ്മാനിച്ച് പ്രൊഫ. കെ.കെ.അബ്ദുല്‍ ഗഫാര്‍. പുസ്തകം കാസര്‍കോട്ട് വെച്ച് പ്രകാശനം ചെയ്ത ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയില്‍ നിന്നാണ് ഇത്തരമൊരു പുസ്തകത്തെ കുറിച്ച് ജയ്ഷാ അറിഞ്ഞത്.ജയ്ഷായുടെ സുഹൃത്തും ജി.സി.സിയിലെയും ഇന്ത്യയിലെയും ആരോഗ്യസംരക്ഷണ മേഖലയിലെ യുവ നേതൃത്വവുമായ ഡോ. ഷാജിര്‍ ഗഫാറിന്റെ പിതാവാണ് പ്രൊഫ. കെ.കെ. അബ്ദുല്‍ […]

ദുബായ്: തന്റെ ആത്മകഥയായ 'ഞാന്‍ സാക്ഷി' ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബി.സി.സി.ഐ) സെക്രട്ടറിയും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എ.സി.സി) പ്രസിഡണ്ടുമായ ജയ്ഷായ്ക്ക് ദുബായില്‍ വെച്ച് സമ്മാനിച്ച് പ്രൊഫ. കെ.കെ.അബ്ദുല്‍ ഗഫാര്‍. പുസ്തകം കാസര്‍കോട്ട് വെച്ച് പ്രകാശനം ചെയ്ത ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയില്‍ നിന്നാണ് ഇത്തരമൊരു പുസ്തകത്തെ കുറിച്ച് ജയ്ഷാ അറിഞ്ഞത്.
ജയ്ഷായുടെ സുഹൃത്തും ജി.സി.സിയിലെയും ഇന്ത്യയിലെയും ആരോഗ്യസംരക്ഷണ മേഖലയിലെ യുവ നേതൃത്വവുമായ ഡോ. ഷാജിര്‍ ഗഫാറിന്റെ പിതാവാണ് പ്രൊഫ. കെ.കെ. അബ്ദുല്‍ ഗഫാര്‍. ഇന്നലെ ദുബായിലെ ഡോ. ഷാജിറിന്റെ വീട്ടിലെത്തി ജയ്ഷാ പ്രൊഫ. അബ്ദുല്‍ഗഫാറില്‍ നിന്ന് പുസ്തകം സ്വീകരിക്കുകയും പുസ്തകത്തിന്റെ ഉള്ളടക്കം ചോദിച്ചറിയുകയുമായിരുന്നു. പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പ് ഉടന്‍ പുറത്തിറക്കണമെന്ന് ജയ്ഷാ ആവശ്യപ്പെടുകയും ചെയ്തു.
ഇംഗ്ലിഷ് പതിപ്പ് തയ്യാറായി വരികയാണെന്ന് പ്രൊഫ. അബ്ദുല്‍ഗഫാര്‍ അറിയിച്ചു.
വനിതാ ഐ.പി.എല്‍ രൂപപ്പെടുത്തുന്നതിനും ക്രിക്കറ്റില്‍ സ്ത്രീകള്‍ക്ക് തുല്യ വേതനം പ്രാബല്യത്തില്‍ വരുത്തുന്നതിനും ഐ.സി.സിയുടെ അമരത്ത് ജയ്ഷാ വരുത്തിയ വിപ്ലവകരമായ മാറ്റങ്ങളെ പ്രൊഫ. ഗഫാര്‍ പ്രശംസിച്ചു.
ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷനല്‍ ക്രിക്കറ്റ് കൗണ്‍സില്‍, ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ എന്നിവയുടെ യോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ജയ് ഷാ.