കര്‍ണാടകമുഖ്യമന്ത്രിയുടെ സുരക്ഷക്ക് നിയോഗിച്ച പൊലീസുകാര്‍ കഞ്ചാവ് വില്‍പ്പനക്കിടെ അറസ്റ്റില്‍; പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ സഹായിച്ച സി.ഐക്കും എസ്.ഐക്കും സസ്പെന്‍ഷന്‍, തുടര്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്
ബംഗളൂരു: മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ ബംഗളൂരുവിലെ വസതിയില്‍ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി നിയോഗിച്ച രണ്ട് പോലീസുകാര്‍ കഞ്ചാവ് വില്‍പ്പനക്കിടെ അറസ്റ്റിലായി. പൊലീസ് കോണ്‍സ്റ്റബിള്‍മാരായ ശിവകുമാറും സന്തോഷുമാണ് അറസ്റ്റിലായത്. മുഖ്യമന്ത്രി ബൊമ്മൈയുടെ വസതിക്ക് സമീപത്താണ് രണ്ട് പൊലീസുകാര്‍ കഞ്ചാവ് വില്‍പ്പനയിലേര്‍പ്പെട്ടത്. എന്നാല്‍ പൊലീസുകാര്‍ക്കെതിരെ കഞ്ചാവ് ഉപയോഗിച്ചതിന് മാത്രമാണ് കേസെടുത്തത്. ഇതുമൂലം പ്രതികള്‍ക്ക് ജാമ്യവും കിട്ടി. പ്രതികള്‍ക്ക് അനുകൂലമായി അന്വേഷണം നടത്തി ജാമ്യത്തിന് അവസരമൊരുക്കിയതിന് സി.ഐ അശ്വത് ഗൗഡ, എസ്‌ഐ വീരഭദ്രസ്വാമി എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. അറസ്റ്റിലായി മൂന്ന് ദിവസത്തിനകമാണ് പ്രതികള്‍ക്ക് […]

ബംഗളൂരു: മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ ബംഗളൂരുവിലെ വസതിയില്‍ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി നിയോഗിച്ച രണ്ട് പോലീസുകാര്‍ കഞ്ചാവ് വില്‍പ്പനക്കിടെ അറസ്റ്റിലായി. പൊലീസ് കോണ്‍സ്റ്റബിള്‍മാരായ ശിവകുമാറും സന്തോഷുമാണ് അറസ്റ്റിലായത്. മുഖ്യമന്ത്രി ബൊമ്മൈയുടെ വസതിക്ക് സമീപത്താണ് രണ്ട് പൊലീസുകാര്‍ കഞ്ചാവ് വില്‍പ്പനയിലേര്‍പ്പെട്ടത്. എന്നാല്‍ പൊലീസുകാര്‍ക്കെതിരെ കഞ്ചാവ് ഉപയോഗിച്ചതിന് മാത്രമാണ് കേസെടുത്തത്. ഇതുമൂലം പ്രതികള്‍ക്ക് ജാമ്യവും കിട്ടി.
പ്രതികള്‍ക്ക് അനുകൂലമായി അന്വേഷണം നടത്തി ജാമ്യത്തിന് അവസരമൊരുക്കിയതിന് സി.ഐ അശ്വത് ഗൗഡ, എസ്‌ഐ വീരഭദ്രസ്വാമി എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. അറസ്റ്റിലായി മൂന്ന് ദിവസത്തിനകമാണ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചിരുന്നത്. പ്രതികളായ പൊലീസുകാരുടെ ജാമ്യാപേക്ഷയില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ എതിര്‍പ്പ് അറിയിച്ചിരുന്നില്ല. കീഴുദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങള്‍ തിരിച്ചറിയുന്നതില്‍ വീഴ്ച വരുത്തിയതിന് സൗത്ത് ഈസ്റ്റ് ഡിവിഷന്‍ ഡിസിപി ശ്രീനാഥ് മഹാദേവ് ജോഷിക്ക് നോട്ടീസ് അയച്ചു.
പൊലീസ് വകുപ്പിന് കടുത്ത നാണക്കേടുണ്ടാക്കിയ കേസ് ഇപ്പോള്‍ കൂടുതല്‍ വിശദമായ അന്വേഷണത്തിനായി സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. ക്രൈംബ്രാഞ്ചാണ് ഇപ്പോള്‍ തുടര്‍ അന്വേഷണം നടത്തുന്നത്.