മംഗളൂരുവില്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിന് മുന്നില്‍ പാക്കിസ്താന്‍ അനുകൂലമുദ്രാവാക്യം; മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു

മംഗളൂരു: മംഗളൂരുവില്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിന് മുന്നില്‍ പാക്കിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മൂന്നുപ്രതികള്‍ അറസ്റ്റിലായി. പിലിചണ്ടി കല്ലുകുവെറ്റില്‍ താമസക്കാരായ മുഹമ്മദ് ഹര്‍ഷാദ് (22), ദാവൂദ് (36), ഐസക് (28) എന്നിവരെയാണ് ബെല്‍ത്തങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ കേന്ദ്രമായ ബെല്‍ത്തങ്ങാടി ഉജിറെ എസ്.ഡി.എം.പി.യു കോളേജിന് മുന്നിലാണ് ഒരു സംഘം പാക്കിസ്താന് അനുകൂലമായി മുദ്യാവാക്യം വിളിച്ചത്. പാക്കിസ്താന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിയുടെ വീഡിയോ വൈറലായതോടെയാണ് പൊലീസ് കേസെടുത്തത്. കര്‍ണാടകയില്‍ രണ്ട് ഘട്ടങ്ങളിലായി […]

മംഗളൂരു: മംഗളൂരുവില്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിന് മുന്നില്‍ പാക്കിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മൂന്നുപ്രതികള്‍ അറസ്റ്റിലായി. പിലിചണ്ടി കല്ലുകുവെറ്റില്‍ താമസക്കാരായ മുഹമ്മദ് ഹര്‍ഷാദ് (22), ദാവൂദ് (36), ഐസക് (28) എന്നിവരെയാണ് ബെല്‍ത്തങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്.
പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ കേന്ദ്രമായ ബെല്‍ത്തങ്ങാടി ഉജിറെ എസ്.ഡി.എം.പി.യു കോളേജിന് മുന്നിലാണ് ഒരു സംഘം പാക്കിസ്താന് അനുകൂലമായി മുദ്യാവാക്യം വിളിച്ചത്. പാക്കിസ്താന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിയുടെ വീഡിയോ വൈറലായതോടെയാണ് പൊലീസ് കേസെടുത്തത്. കര്‍ണാടകയില്‍ രണ്ട് ഘട്ടങ്ങളിലായി നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടക്കുന്നതിനിടെയാണ് സംഭവം. ബെല്‍ത്തങ്ങാടി എം.എല്‍.എ ഹരീഷ് പൂഞ്ച് വീഡിയോ സഹിതം ഇത് സംസ്ഥാന ആഭ്യന്തരമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയതോടെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണ് പാക്ക് അനുകൂല മുദ്രാവാക്യം വിളിച്ചതെന്ന് ബി.ജെ.പി ആരോപിച്ചു. എന്നാല്‍ തങ്ങളുടെ പ്രവര്‍ത്തകര്‍ പാക്ക് അനുകൂല മുദ്രാവാക്യം വിളിക്കില്ലെന്നും ജില്ലയിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ഒരു സ്വകാര്യ ചാനല്‍ സൃഷ്ടിച്ചതാണ് വീഡിയോ എന്നും എസ്.ഡി.പി.ഐ ദക്ഷിണ കന്നഡ ജില്ലാ പ്രസിഡണ്ട് അതാവുള്ള ജോക്കട്ടെ പറഞ്ഞു.

Related Articles
Next Story
Share it