കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ഭക്ഷ്യ സംസ്‌ക്കരണ മേഖലയിലും ഫര്‍ണ്ണിച്ചര്‍ മേഖലയിലും വന്‍കിട സംരംഭങ്ങള്‍ ആരംഭിക്കുകയെന്ന ലക്ഷ്യത്തോടെ രണ്ട് സ്വകാര്യ വ്യവസായ എസ്റ്റേറ്റുകള്‍ ആരംഭിക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. കോഫ്പ് ടെക് പാര്‍ക്ക് എല്‍.എല്‍.പി, കാസര്‍കോട് ഫര്‍ണിച്ചര്‍ പാര്‍ക്ക് എല്‍.എല്‍.പി എന്നിവയാണ് വരുന്നത്. സംസ്ഥാന സര്‍ക്കാരും വ്യവസായ വാണിജ്യ വകുപ്പും സ്വകാര്യ വ്യവസായ എസ്റ്റേറ്റ് പദ്ധതികള്‍ക്ക് മികച്ച പ്രോത്സാഹനമാണ് നല്‍കി വരുന്നത്.
ഭക്ഷ്യ സംസ്‌ക്കരണ മേഖലയില്‍ കാസര്‍കോട് മാന്യയിലും ഫര്‍ണിച്ചര്‍ മേഖലയില്‍ കാഞ്ഞങ്ങാട്ടുമാണ് സ്വകാര്യ പാര്‍ക്കുകള്‍ വരുന്നതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
പദ്ധതിയുടെ ഭാഗമായി ഇരു കമ്പനികളുടെയും സംയുക്താഭിമുഖ്യത്തില്‍ സിറ്റി ടവര്‍ ഹോട്ടലില്‍ വികസന സെമിനാര്‍ നടത്തി.
ഫര്‍ണിച്ചര്‍ പാര്‍ക്ക് ഡയറക്ടര്‍ പ്രദീപ് ഒമേഗയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടി കോഫ്പ് ടെക് പാര്‍ക്ക് ചെയര്‍മാന്‍ മുഹമ്മദലി റെഡ് വുഡ് ഉദ്ഘാടനം ചെയ്തു.
കാസര്‍കോട് ഓട്ടോമോട്ടീവ് ക്ലസ്റ്റര്‍ ചെയര്‍മാന്‍ രവീന്ദ്രന്‍ കണ്ണങ്കൈ വിവിധ സര്‍ക്കാര്‍ പദ്ധതികളായ സ്വകാര്യ വ്യവസായ എസ്റ്റേറ്റ് പദ്ധതി, സംരംഭക സഹായ പദ്ധതി, ക്ലസ്റ്റര്‍ വികസന പദ്ധതി എന്നിവയെക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസെടുത്തു. കോഫ്പ് ടെക് പാര്‍ക്ക് കണ്‍വീനര്‍ അലി നെട്ടാര്‍ സ്വാഗതവും ഫര്‍ണിച്ചര്‍ പാര്‍ക്ക് ഡയറക്ടര്‍ ഫാറൂക് മെട്രോ നന്ദിയും പറഞ്ഞു.