വാരാന്ത്യകര്‍ഫ്യൂ: മംഗളൂരുവില്‍ ശനിയാഴ്ചയും ഞായറാഴ്ചയും സ്വകാര്യബസുകള്‍ ഓടില്ല; കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസ് നടത്തും

മംഗളൂരു: ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയ വാരാന്ത്യ കര്‍ഫ്യൂവിന്റെ പശ്ചാത്തലത്തില്‍ ശനിയാഴ്ചയും ഞായറാഴ്ചയും മംഗളൂരുവില്‍ സ്വകാര്യബസുകള്‍ സര്‍വീസ് നടത്തില്ല. മംഗളൂരുവില്‍ ചേര്‍ന്ന ബസുടമകളുടെ യോഗത്തിലാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. വാരാന്ത്യ കര്‍ഫ്യൂ നിലവിലുണ്ടെങ്കിലും ബസുകള്‍ ഓടിക്കാമെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ. രാജേന്ദ്ര കെ.വി വ്യക്തമാക്കിയിരുന്നു. എന്നാല്‍ യാത്രക്കാര്‍ വളരെ കുറവായിരിക്കുമെന്നതിനാല്‍ ജൂലൈ 3, 4 തീയതികളില്‍ നഗരത്തില്‍ ബസുകള്‍ ഓടിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് ബസ് ഓണേര്‍സ് അസോസിയേഷന്‍ പ്രസിഡണ്ട് ദില്‍രാജ് അല്‍വ പറഞ്ഞു. അതേ സമയം മംഗളൂരുവടക്കം ദക്ഷിണകന്നഡ ജില്ലയിലെ […]

മംഗളൂരു: ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയ വാരാന്ത്യ കര്‍ഫ്യൂവിന്റെ പശ്ചാത്തലത്തില്‍ ശനിയാഴ്ചയും ഞായറാഴ്ചയും മംഗളൂരുവില്‍ സ്വകാര്യബസുകള്‍ സര്‍വീസ് നടത്തില്ല. മംഗളൂരുവില്‍ ചേര്‍ന്ന ബസുടമകളുടെ യോഗത്തിലാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. വാരാന്ത്യ കര്‍ഫ്യൂ നിലവിലുണ്ടെങ്കിലും ബസുകള്‍ ഓടിക്കാമെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ. രാജേന്ദ്ര കെ.വി വ്യക്തമാക്കിയിരുന്നു. എന്നാല്‍ യാത്രക്കാര്‍ വളരെ കുറവായിരിക്കുമെന്നതിനാല്‍ ജൂലൈ 3, 4 തീയതികളില്‍ നഗരത്തില്‍ ബസുകള്‍ ഓടിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് ബസ് ഓണേര്‍സ് അസോസിയേഷന്‍ പ്രസിഡണ്ട് ദില്‍രാജ് അല്‍വ പറഞ്ഞു. അതേ സമയം മംഗളൂരുവടക്കം ദക്ഷിണകന്നഡ ജില്ലയിലെ എല്ലാ ഭാഗങ്ങളിലും കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും.

Related Articles
Next Story
Share it