മംഗളൂരുവില്‍ എല്ലാ സ്വകാര്യബസുകളും ജൂലായ് ഒന്നുമുതല്‍ സര്‍വീസ് പുനരാരംഭിക്കും; നഗരത്തില്‍ കൂടുതല്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഓടിത്തുടങ്ങി

മംഗളൂരു: മംഗളൂരു അടക്കം ദക്ഷിണകന്നഡ ജില്ലയിലെ എല്ലാ ഭാഗങ്ങളിലും സ്വകാര്യബസുകള്‍ ജൂലായ് ഒന്നുമുതല്‍ സര്‍വീസ് പുനരാരംഭിക്കും. വ്യാഴാഴ്ച മൂടുബിദ്രിയില്‍ നടന്ന ബസുടമകളുടെ സംഘടനായോഗത്തിലാണ് തീരുമാനം. ഭൂരിഭാഗം ബസുടമകളും ഈ തീരുമാനം അംഗീകരിച്ചു. മംഗളൂരു സിറ്റി ബസുകളും നിരത്തിലിറങ്ങും. നികുതി ഇളവ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കണമെന്നും സ്വകാര്യബസ് മേഖല കടുത്ത പ്രതിസന്ധിയിലാണെന്നും ബസുടമകളുടെ അസോസിയേഷന്‍ വ്യക്തമാക്കി. വ്യാഴാഴ്ച ദക്ഷിണ കന്നഡ ജില്ലയില്‍ 200 ഓളം കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തി. തലേദിവസം സര്‍വീസ് നടത്തിയത് 140 ബസുകളായിരുന്നു. […]

മംഗളൂരു: മംഗളൂരു അടക്കം ദക്ഷിണകന്നഡ ജില്ലയിലെ എല്ലാ ഭാഗങ്ങളിലും സ്വകാര്യബസുകള്‍ ജൂലായ് ഒന്നുമുതല്‍ സര്‍വീസ് പുനരാരംഭിക്കും. വ്യാഴാഴ്ച മൂടുബിദ്രിയില്‍ നടന്ന ബസുടമകളുടെ സംഘടനായോഗത്തിലാണ് തീരുമാനം. ഭൂരിഭാഗം ബസുടമകളും ഈ തീരുമാനം അംഗീകരിച്ചു. മംഗളൂരു സിറ്റി ബസുകളും നിരത്തിലിറങ്ങും. നികുതി ഇളവ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കണമെന്നും സ്വകാര്യബസ് മേഖല കടുത്ത പ്രതിസന്ധിയിലാണെന്നും ബസുടമകളുടെ അസോസിയേഷന്‍ വ്യക്തമാക്കി.
വ്യാഴാഴ്ച ദക്ഷിണ കന്നഡ ജില്ലയില്‍ 200 ഓളം കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തി. തലേദിവസം സര്‍വീസ് നടത്തിയത് 140 ബസുകളായിരുന്നു. കൂടുതല്‍ കെ.എസ്.ആര്‍.ടിസി ബസുകള്‍ ഓടിതുടങ്ങിയത് യാത്രക്കാര്‍ക്ക് ആശ്വാസമായി. വ്യാഴാഴ്ച ഉഡുപ്പിയില്‍ നിന്ന് മണിപ്പാല്‍, കുന്താപൂര്‍, ഹബ്ബള്ളി, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് നിരവധി ബസുകള്‍ സര്‍വീസ് നടത്തി.

Related Articles
Next Story
Share it