ചൊവ്വാഴ്ച മുതല്‍ ആരംഭിക്കാനിരുന്ന സ്വകാര്യബസ് സമരം പിന്‍വലിച്ചു; യാത്രാനിരക്ക് വര്‍ധിപ്പിച്ചേക്കും

കോട്ടയം: സംസ്ഥാനത്ത് ചൊവ്വാഴ്ച ആരംഭിക്കാനിരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. യാത്രാനിരക്ക് വര്‍ധിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുമെന്ന ഗതാഗത മന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. തിങ്കളാഴ്ച രാത്രി ഗതാഗത മന്ത്രി ആന്റണി രാജു ബസ് ഉടമകളുടെ സംഘടനകളുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് സമരത്തില്‍ നിന്ന് ബസുടമകള്‍ പിന്‍മാറിയത്. ബസ് ഉടമകള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ ഗൗരവപൂര്‍വം പരിഗണിക്കുമെന്നും നവംബര്‍ 18ന് മുമ്പ് തീരുമാനത്തിലെത്തുമെന്നും ഇക്കാര്യത്തില്‍ തുടര്‍ ചര്‍ച്ചകള്‍ നടത്തുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മിനിമം യാത്രാനിരക്ക് 10 […]

കോട്ടയം: സംസ്ഥാനത്ത് ചൊവ്വാഴ്ച ആരംഭിക്കാനിരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. യാത്രാനിരക്ക് വര്‍ധിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുമെന്ന ഗതാഗത മന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. തിങ്കളാഴ്ച രാത്രി ഗതാഗത മന്ത്രി ആന്റണി രാജു ബസ് ഉടമകളുടെ സംഘടനകളുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് സമരത്തില്‍ നിന്ന് ബസുടമകള്‍ പിന്‍മാറിയത്. ബസ് ഉടമകള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ ഗൗരവപൂര്‍വം പരിഗണിക്കുമെന്നും നവംബര്‍ 18ന് മുമ്പ് തീരുമാനത്തിലെത്തുമെന്നും ഇക്കാര്യത്തില്‍ തുടര്‍ ചര്‍ച്ചകള്‍ നടത്തുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മിനിമം യാത്രാനിരക്ക് 10 രൂപയായി വര്‍ധിപ്പിക്കാന്‍ തത്വത്തില്‍ ധാരണയായതായാണ് വിവരം.

സ്വകാര്യബസുകളിലെ മിനിമം ചാര്‍ജ് എട്ട് രൂപയില്‍ നിന്നും 12 രൂപയായി വര്‍ധിപ്പിക്കുക, വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് കൂട്ടുക, കിലോമീറ്റര്‍ നിരക്ക് നിലവിലെ 90 പൈസ എന്നതില്‍ നിന്നും ഒരു രൂപ ആക്കി വര്‍ധിപ്പിക്കുക, കോവിഡ് കാലം കഴിയുന്നത് വരെ ബസുകളുടെ വാഹന നികുതി പൂര്‍ണമായി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സ്വകാര്യ ബസ് പണിമുടക്കിന് തീരുമാനിച്ചിരുന്നത്.
ബസുടമകളുടെ ആവശ്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തുവെന്നും സര്‍ക്കാര്‍ സഹായകരമായ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും സംയുക്ത സമരസമിതി നേതാക്കള്‍ പറഞ്ഞു. നവംബര്‍ 18നകം തുടര്‍ ചര്‍ച്ചകള്‍ നടത്താനും തീരുമാനമായിട്ടുണ്ട്. ഗതാഗതമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ബസ് ഓപ്പറേറ്റേഴ്സ് സംഘടനാ പ്രതിനിധികളായ ടി. ഗോപിനാഥന്‍, ഗോകുലം ഗോകുല്‍ദാസ്, ലോറന്‍സ് ബാബു, ജോണ്‍സണ്‍ പയ്യപ്പള്ളി, സി.എം. ജയാനന്ദ്, ബാബുരാജ്, ജോസ് ആട്ടോക്കാരന്‍, ജോസ് കുഴുപ്പില്‍, എ.ഐ. ഷംസുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles
Next Story
Share it