ദക്ഷിണകന്നഡ ജില്ലയില്‍ വ്യാഴാഴ്ച മുതല്‍ സ്വകാര്യബസ് സര്‍വീസുകള്‍ പുനരാരംഭിച്ചു; യാത്രാനിരക്കും കൂട്ടി

മംഗളൂരു: കോവിഡ് പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കിയതോടെ വ്യാഴാഴ്ച രാവിലെ മുതല്‍ സ്വകാര്യബസ് സര്‍വീസുകള്‍ പുനരാരംഭിച്ചു. സ്വകാര്യബസുകളുടെ യാത്രാനിരക്ക് നിലവിലുണ്ടായിരുന്ന ചാര്‍ജിന്റെ 20 ശതമാനം വര്‍ധിപ്പിക്കുകയും ചെയ്തു. കെ.എസ്.ആര്‍.ടി.സി ബസുകള്‍ നേരത്തെ സര്‍വീസ് ആരംഭിച്ചിരുന്നെങ്കിലും ചാര്‍ജ് വര്‍ധിപ്പിക്കാതെ നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് സ്വകാര്യബസുകള്‍ സര്‍വീസ് നടത്താനാകില്ലെന്ന് ബസുടമകള്‍ വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്ന് കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതുവരെ യാത്രാനിരക്ക് വര്‍ധിപ്പിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചു. ഈ സാഹചര്യത്തിലാണ് സ്വകാര്യബസുകള്‍ ജുലായ് ഒന്നുമുതല്‍ നിരത്തിലിറക്കാന്‍ ബസുടമകളുടെ സംഘടനകള്‍ […]

മംഗളൂരു: കോവിഡ് പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കിയതോടെ വ്യാഴാഴ്ച രാവിലെ മുതല്‍ സ്വകാര്യബസ് സര്‍വീസുകള്‍ പുനരാരംഭിച്ചു. സ്വകാര്യബസുകളുടെ യാത്രാനിരക്ക് നിലവിലുണ്ടായിരുന്ന ചാര്‍ജിന്റെ 20 ശതമാനം വര്‍ധിപ്പിക്കുകയും ചെയ്തു. കെ.എസ്.ആര്‍.ടി.സി ബസുകള്‍ നേരത്തെ സര്‍വീസ് ആരംഭിച്ചിരുന്നെങ്കിലും ചാര്‍ജ് വര്‍ധിപ്പിക്കാതെ നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് സ്വകാര്യബസുകള്‍ സര്‍വീസ് നടത്താനാകില്ലെന്ന് ബസുടമകള്‍ വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്ന് കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതുവരെ യാത്രാനിരക്ക് വര്‍ധിപ്പിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചു. ഈ സാഹചര്യത്തിലാണ് സ്വകാര്യബസുകള്‍ ജുലായ് ഒന്നുമുതല്‍ നിരത്തിലിറക്കാന്‍ ബസുടമകളുടെ സംഘടനകള്‍ തീരുമാനമെടുത്തത്. ബസിനകത്ത് സാമൂഹിക അകലം പാലിക്കാനും യാത്രക്കാരും ജീവനക്കാരും മാസ്‌ക് ധരിക്കാനും ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ കെ.വി രാജേന്ദ്ര നിര്‍ദേശം നല്‍കി. ബസ് അണുവിമുക്തമാക്കണമെന്നും എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിക്കണമെന്നും നിര്‍ദേശിച്ചു.

Related Articles
Next Story
Share it