ജൂണ്‍ അഞ്ച് മുതല്‍ സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല നിരാഹാരസമരത്തിന്

കാസര്‍കോട്: അടിയന്തിര ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡണ്ട് കെ.കെ തോമസ് ജൂണ്‍ അഞ്ച് മുതല്‍ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്ന് സംഘടനാ നേതാക്കള്‍ അറിയിച്ചു. സര്‍ക്കാറിന് യാതൊരു മുതല്‍ മുടക്കില്ലാതെയും യാതൊരു ആനുകൂല്യവും ലഭിക്കാതെയും ലക്ഷക്കണക്കിന് രൂപ മുന്‍കൂറായി നല്‍കിയും നിരവധി പേര്‍ക്ക് ജോലി നല്‍കിയും ഓരോ ബസുടമകളും പലരില്‍ നിന്നും കടം വാങ്ങിയുമാണ് എല്ലാ നിയമങ്ങളും പാലിച്ച് ബസ് സര്‍വീസ് നടത്തുന്നത്. ഒരുകാലത്ത് 34,000 സ്വകാര്യ ബസുകള്‍ […]

കാസര്‍കോട്: അടിയന്തിര ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡണ്ട് കെ.കെ തോമസ് ജൂണ്‍ അഞ്ച് മുതല്‍ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്ന് സംഘടനാ നേതാക്കള്‍ അറിയിച്ചു. സര്‍ക്കാറിന് യാതൊരു മുതല്‍ മുടക്കില്ലാതെയും യാതൊരു ആനുകൂല്യവും ലഭിക്കാതെയും ലക്ഷക്കണക്കിന് രൂപ മുന്‍കൂറായി നല്‍കിയും നിരവധി പേര്‍ക്ക് ജോലി നല്‍കിയും ഓരോ ബസുടമകളും പലരില്‍ നിന്നും കടം വാങ്ങിയുമാണ് എല്ലാ നിയമങ്ങളും പാലിച്ച് ബസ് സര്‍വീസ് നടത്തുന്നത്. ഒരുകാലത്ത് 34,000 സ്വകാര്യ ബസുകള്‍ ഉണ്ടായിരുന്നിടത്ത് സര്‍ക്കാറുകളുടെ തെറ്റായ ഗതാഗത നയംകാരണം 7000 ആയി ചുരുങ്ങിയിരിക്കുകയാണെന്ന് നേതാക്കള്‍ പറഞ്ഞു. ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ പെര്‍മിറ്റുകള്‍ പിടിച്ചെടുക്കാനായി സര്‍ക്കാര്‍ മെയ് നാലിന് പുതിയ നോട്ടിഫിക്കേഷനുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. ഇതുകാരണം സ്വകാര്യ ബസ് സര്‍വീസ് രണ്ടോ നാലോ വര്‍ഷങ്ങള്‍ കൊണ്ട് നിരത്തൊഴിയുമെന്ന സ്ഥിതിയിലാണ്. ബസുകളിലെ യാത്രക്കാരില്‍ പകുതിയിലധികം വരുന്ന വിദ്യാര്‍ത്ഥികളുടെ ടിക്കറ്റ് ചാര്‍ജ് ഇപ്പോഴും പഴയ നിരക്ക് തുടരുന്നതിനാല്‍ ഒരു ലിറ്റര്‍ ഡീസല്‍ അടിക്കണമെങ്കില്‍ 97 വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റേണ്ട അവസ്ഥയാണ് ബസ് ഉടമകള്‍ക്ക്. ഈ സാഹചര്യത്തിലാണ് പരിഹാരം ആവശ്യപ്പെട്ട് അനിശ്ചിതകാല സമരത്തിനിറങ്ങുന്നതെന്ന് സംസ്ഥാന വൈസ് പ്രസിഡണ്ട് ശരണ്യ മനോജ് കാസര്‍കോട്ട് നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു.

Related Articles
Next Story
Share it