ദക്ഷിണകന്നഡ ജില്ലയില്‍ സ്വകാര്യബസുകളുടെ യാത്രാനിരക്ക് വര്‍ധിപ്പിച്ചു

മംഗളൂരു: ദക്ഷിണകന്നഡ ജില്ലയില്‍ സ്വകാര്യബസുകളുടെ യാത്രാനിരക്ക് വര്‍ധിപ്പിച്ചു. യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കണമെന്ന് കാനറ ബസ് അസോസിയേഷനും ഉഡുപ്പി കാരാവലി ബസ് ഓണേഴ്‌സ് അസോസിയേഷനും ആവശ്യപ്പെട്ടിരുന്നു. നിരവധി തവണ ഇതുസംബന്ധിച്ച് നല്‍കിയ നിവേദനം ദക്ഷിണകന്നഡ ഗതാഗത അതോറിറ്റി പരിഗണിക്കുകയും ജൂലൈ 26 മുതല്‍ നിലവില്‍ വരുന്ന വിധത്തില്‍ നിരക്ക് നിശ്ചയിക്കുകയും ചെയ്തു. ടോള്‍ പ്ലാസകളിലൂടെ സഞ്ചരിക്കുന്ന ബസുകളിലെ യാത്രക്കാരില്‍ നിന്ന് കുറഞ്ഞത് 4 രൂപ അധികം ഈടാക്കാനും ഉത്തരവില്‍ നിര്‍ദ്ദേശമുണ്ട്. സിറ്റി ബസുകളില്‍ നേരത്തെ 2 കിലോമീറ്ററിനുള്ളില്‍ യാത്ര ചെയ്യുന്നതിന് […]

മംഗളൂരു: ദക്ഷിണകന്നഡ ജില്ലയില്‍ സ്വകാര്യബസുകളുടെ യാത്രാനിരക്ക് വര്‍ധിപ്പിച്ചു. യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കണമെന്ന് കാനറ ബസ് അസോസിയേഷനും ഉഡുപ്പി കാരാവലി ബസ് ഓണേഴ്‌സ് അസോസിയേഷനും ആവശ്യപ്പെട്ടിരുന്നു. നിരവധി തവണ ഇതുസംബന്ധിച്ച് നല്‍കിയ നിവേദനം ദക്ഷിണകന്നഡ ഗതാഗത അതോറിറ്റി പരിഗണിക്കുകയും ജൂലൈ 26 മുതല്‍ നിലവില്‍ വരുന്ന വിധത്തില്‍ നിരക്ക് നിശ്ചയിക്കുകയും ചെയ്തു. ടോള്‍ പ്ലാസകളിലൂടെ സഞ്ചരിക്കുന്ന ബസുകളിലെ യാത്രക്കാരില്‍ നിന്ന് കുറഞ്ഞത് 4 രൂപ അധികം ഈടാക്കാനും ഉത്തരവില്‍ നിര്‍ദ്ദേശമുണ്ട്. സിറ്റി ബസുകളില്‍ നേരത്തെ 2 കിലോമീറ്ററിനുള്ളില്‍ യാത്ര ചെയ്യുന്നതിന് 7 രൂപയായിരുന്നു നിരക്ക്. ഇപ്പോള്‍ ഇത് 12 രൂപയായും 2-6 കിലോമീറ്ററിന് 15 രൂപയായും ഉയര്‍ത്തി. ഗ്രാമീണ മേഖലയ്ക്ക് പോലും ഉത്തരവ് ബാധകമാണ്.
6-8 കിലോമീറ്ററിന് 16 രൂപ, 8-10 കിലോമീറ്ററിന് 18 രൂപ, 10-12 കിലോമീറ്ററിന് 19 രൂപ, 12-14 കിലോമീറ്ററിന് 20 രൂപ, 14-16 കിലോമീറ്ററിന് 21 രൂപ, 16-18 ന് 22 രൂപ, 18-20 കിലോമീറ്ററിന് 23 രൂപ എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക് പ്രകാരം ഈടാക്കുന്നത്.

Related Articles
Next Story
Share it