ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത പൃഥ്വിരാജ് ചിത്രം കോള്‍ഡ് കേസ് സെക്കന്‍ഡുകള്‍ക്കകം ടെലഗ്രാമില്‍

കൊച്ചി: ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത പൃഥ്വിരാജ് ചിത്രം കോള്‍ഡ് കേസ് അതേസമയം തന്നെ ടെലഗ്രാമിലുമെത്തി. ജൂണ്‍ 30ന് റിലീസ് ചെയ്ത ചിത്രം ജൂണ്‍ 29ന് രാത്രി 11.59ന് തന്നെ ചില ടെലഗ്രാം ഗ്രൂപ്പില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഒ.ടി.ടി. റിലീസിലെത്തുന്ന ചിത്രങ്ങള്‍ മണിക്കൂറുകള്‍ക്കകമൊക്കെ ടെലഗ്രാം ഗ്രൂപ്പുകളിലെത്തുന്നത് സാധാരണയാണെങ്കിലും റിലീസ് ചെയ്ത് സെക്കന്‍ഡുകള്‍ക്കകം ചോരുന്നതില്‍ ദുരൂഹതയുണ്ട്. ഇതിനോടകം നിരവധി പേര്‍ ചിത്രം ടെലഗ്രാമില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തതായാണ് വിവരം. ഇത് സിനിമയെ പ്രതികൂലമായി ബാധിക്കും. ഹൊറര്‍ പശ്ചാത്തലത്തില്‍ കേസന്വേഷിക്കുന്ന ഐ.പി.എസ് […]

കൊച്ചി: ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത പൃഥ്വിരാജ് ചിത്രം കോള്‍ഡ് കേസ് അതേസമയം തന്നെ ടെലഗ്രാമിലുമെത്തി. ജൂണ്‍ 30ന് റിലീസ് ചെയ്ത ചിത്രം ജൂണ്‍ 29ന് രാത്രി 11.59ന് തന്നെ ചില ടെലഗ്രാം ഗ്രൂപ്പില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഒ.ടി.ടി. റിലീസിലെത്തുന്ന ചിത്രങ്ങള്‍ മണിക്കൂറുകള്‍ക്കകമൊക്കെ ടെലഗ്രാം ഗ്രൂപ്പുകളിലെത്തുന്നത് സാധാരണയാണെങ്കിലും റിലീസ് ചെയ്ത് സെക്കന്‍ഡുകള്‍ക്കകം ചോരുന്നതില്‍ ദുരൂഹതയുണ്ട്.

ഇതിനോടകം നിരവധി പേര്‍ ചിത്രം ടെലഗ്രാമില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തതായാണ് വിവരം. ഇത് സിനിമയെ പ്രതികൂലമായി ബാധിക്കും. ഹൊറര്‍ പശ്ചാത്തലത്തില്‍ കേസന്വേഷിക്കുന്ന ഐ.പി.എസ് ഉദ്യോഗസ്ഥനായി പൃഥ്വിരാജ് എത്തുന്ന സിനിമ ഒരു ക്രൈം ത്രില്ലര്‍ മാത്രമല്ല, അതിന് ഹൊറര്‍ പശ്ചാത്തലം കൂടിയുണ്ടെന്ന് ആദ്യം പുറത്ത് വിട്ട ടീസറിലൂടെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.

അരുവി ഫെയിം അദിതി ബാലനാണ് ചിത്രത്തില്‍ നായികാവേഷത്തിലെത്തുന്നത്. നവാഗതനായ തനു ബാലക് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കായലില്‍ നിന്ന് കണ്ടെത്തുന്ന തലയോട്ടിയും, അതുമായി ബന്ധപ്പെട്ട അന്വേഷണവുമാണ് ചിത്രത്തിന്റെ പ്രധാന കഥ. ഈ കഥയെ ഒരേ സമയം ഹൊറര്‍, കുറ്റാന്വേഷണം എന്നീ രണ്ട് ജോണറിലൂടെയാണ് സംവിധായകന്‍ അവതരിപ്പിച്ചിരിക്കുന്നത്.

സൗണ്ട് മിക്സിംഗ്, ക്യാമറ കൈകാര്യം ചെയ്ത ഗിരീഷ് ഗംഗാധരനും ജോമോന്‍ ടി ജോണും, ഷമീര്‍ മുഹമ്മദിന്റെ എഡിറ്റിംഗ്, പശ്ചാത്തല സംഗീതം തുടങ്ങിയവ ചിത്രത്തില്‍ മികച്ചുനില്‍ക്കുന്നു.

Related Articles
Next Story
Share it