വ്യാജ പ്രൊഫൈലുകള്‍ നിറഞ്ഞ് ക്ലബ് ഹൗസ്; അക്കൗണ്ടുകള്‍ തങ്ങളുടേതല്ലെന്ന് വ്യക്തമാക്കി പൃഥ്വിരാജും ദുല്‍ഖറും
കൊച്ചി: പുതുതായി ആരംഭിച്ച സോഷ്യല്‍ മീഡിയ ആപ്പായ ക്ലബ് ഹൗസില്‍ സെലിബ്രിറ്റികളുടെ പേരില്‍ വ്യാജ പ്രൊഫൈലുകള്‍ നിറയുന്നു. തങ്ങളുടെ പേരിലുള്ള വ്യാജ പ്രൊഫൈലുകള്‍ക്കെതിരെ സിനിമാ താരങ്ങളായ പൃഥ്വിരാജും ദുല്‍ഖര്‍ സല്‍മാനും രംഗത്തെത്തി. വ്യാജ അക്കൗണ്ടുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ പങ്കുവച്ചുകൊണ്ടാണ് ഇരുവരും തങ്ങളുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ വഴി രംഗത്തെത്തിയ്. പൃഥ്വിരാജിന്റെ ഇന്‍സ്റ്റാഗ്രാം നാമമായ 'ദ റിയല്‍ പൃഥ്വി' എന്ന പേര് ഉപയോഗിച്ചുകൊണ്ടാണ് ക്ലബ് ഹൗസില്‍ നടന്റെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിച്ചിരിക്കുന്നത്. ദുല്‍ഖര്‍ പങ്കുവച്ച വ്യാജ അക്കൗണ്ടുകളില്‍ ഒന്നിന് […]

കൊച്ചി: പുതുതായി ആരംഭിച്ച സോഷ്യല്‍ മീഡിയ ആപ്പായ ക്ലബ് ഹൗസില്‍ സെലിബ്രിറ്റികളുടെ പേരില്‍ വ്യാജ പ്രൊഫൈലുകള്‍ നിറയുന്നു. തങ്ങളുടെ പേരിലുള്ള വ്യാജ പ്രൊഫൈലുകള്‍ക്കെതിരെ സിനിമാ താരങ്ങളായ പൃഥ്വിരാജും ദുല്‍ഖര്‍ സല്‍മാനും രംഗത്തെത്തി. വ്യാജ അക്കൗണ്ടുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ പങ്കുവച്ചുകൊണ്ടാണ് ഇരുവരും തങ്ങളുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ വഴി രംഗത്തെത്തിയ്. പൃഥ്വിരാജിന്റെ ഇന്‍സ്റ്റാഗ്രാം നാമമായ 'ദ റിയല്‍ പൃഥ്വി' എന്ന പേര് ഉപയോഗിച്ചുകൊണ്ടാണ് ക്ലബ് ഹൗസില്‍ നടന്റെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിച്ചിരിക്കുന്നത്. ദുല്‍ഖര്‍ പങ്കുവച്ച വ്യാജ അക്കൗണ്ടുകളില്‍ ഒന്നിന് ആറായിരത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്.
ഈ അക്കൗണ്ടുകള്‍ തന്റേതല്ലെന്നും തന്റെ പേരും ചിത്രങ്ങളും ഉപയോഗിച്ചുകൊണ്ട് വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിക്കുന്നത് ഒരു രീതിയിലും നല്ല കാര്യമല്ലെന്നും ദുല്‍ഖര്‍ സല്‍മാന്‍ വ്യക്തമാക്കി. താന്‍ 'ക്ലബ് ഹൗസി'ല്‍ ഇല്ലെന്ന് തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറി വഴിയാണ് പൃഥ്വിരാജ് വ്യക്തമാക്കിയത്. ഓഡിയോ അടിസ്ഥാനമാക്കിയ ഒരു സോഷ്യല്‍ മീഡിയാ ഡിസ്‌കഷന്‍ പ്ലാറ്റ്‌ഫോമാണ് 'ക്ലബ് ഹൗസ്'.
ക്ഷണം ലഭിച്ചാല്‍ മാത്രം, ഈ ആപ്പിന്റെ ഭാഗമായി ചാറ്റ് റൂമുകളിലെ ചര്‍ച്ചകളില്‍ പങ്കാളികളാകാന്‍ സാധിക്കും. 2020 മാര്‍ച്ചില്‍ പുറത്തിറങ്ങിയ ആപ്പിന് ഇപ്പോള്‍ വന്‍ പ്രചാരമാണ് കേരളത്തില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ആല്‍ഫാ എക്‌സ്‌പ്ലോറേഷനുവേണ്ടി പോള്‍ ഡേവിസണ്‍, റോഹന്‍ സെത്ത് എന്നിവരാണ് ഈ ആപ്പ് വികസിപ്പിച്ചെടുത്തത്.