നീലേശ്വരം: ഗുരുവനത്ത് ആരംഭിക്കുന്ന ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ വ്യവസായ എസ്റ്റേറ്റില്‍ അച്ചടി അനുബന്ധ വ്യവസായങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് നീലേശ്വരത്ത് നടന്ന കേരള പ്രിന്റേര്‍സ് അസോസിയേഷന് കാഞ്ഞങ്ങാട് മേഖലാ സമ്മേളനം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് മുജീബ് അഹ്മദ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് കെ. പ്രഭാകരന് അധ്യക്ഷതവഹിച്ചു. ഫെഡറേഷന് ഓഫ് മാസ്റ്റേഴ്സ് പ്രിന്റേര്‍സ് ജിബി മെമ്പര്‍മാരായി തിരഞ്ഞെടുക്കപ്പെട്ട സിബി കൊടിയംകുന്നേല്‍, മുജീബ് അഹ്മദ് എന്നിവരെയും ജില്ലയിലെ ആദ്യകാല പ്രസുടമകളിലൊരാളായ തമ്പാന് കാലിക്കടവിനെയും സമ്മേളനത്തില്‍ ആദരിച്ചു.
സംസ്ഥാന വൈസ് പ്രസിഡണ്ട് എം. ജയറാം, ജില്ലാ സെക്ര. വി.ബി. അജയന്, ജില്ലാ ട്രഷറര്‍ ടി.പി അശോക് കുമാര്‍, രാജാറാം പെര്‍ള സംസാരിച്ചു.
പുതിയ ഭാരവാഹികളായി എം. ഉദയകുമാര്‍ (പ്രസിഡണ്ട്), ടി. ഷംസീര്‍ (സെക്രട്ടറി), കെ. രാജേഷ് (ട്രഷറര്‍), ജനാര്ദ്ദനന് മേലത്ത് (വൈസ് പ്രസിഡണ്ട്), ജയചന്ദ്രന് കള്ളാര്‍ (ജോ. സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.