അച്ചടി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് പ്രിന്റേര്‍സ് അസോസിയേഷന്‍ ധര്‍ണ

കാസര്‍കോട്: അച്ചടി മേഖലയുടെ വിവിധങ്ങളായ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള പ്രിന്റേര്‍സ് അസോസിയേഷന്‍ (കെ.പി.എ.) നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ പുലിക്കുന്ന് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളിന് സമീപം നടത്തിയ ധര്‍ണയില്‍ പ്രതിഷേധമിരമ്പി. ധര്‍ണയുടെ ഭാഗമായി പുലിക്കുന്ന് മുതല്‍ പഴയ ബസ് സ്റ്റാന്റ് പരിസരം വഴി ഹെഡ്‌പോസ്റ്റ് ഓഫീസ് വരെ പ്രകടനം നടത്തി.ധര്‍ണ കാസര്‍കോട് നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു. കെ.പി.എ സംസ്ഥാന […]

കാസര്‍കോട്: അച്ചടി മേഖലയുടെ വിവിധങ്ങളായ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള പ്രിന്റേര്‍സ് അസോസിയേഷന്‍ (കെ.പി.എ.) നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ പുലിക്കുന്ന് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളിന് സമീപം നടത്തിയ ധര്‍ണയില്‍ പ്രതിഷേധമിരമ്പി. ധര്‍ണയുടെ ഭാഗമായി പുലിക്കുന്ന് മുതല്‍ പഴയ ബസ് സ്റ്റാന്റ് പരിസരം വഴി ഹെഡ്‌പോസ്റ്റ് ഓഫീസ് വരെ പ്രകടനം നടത്തി.
ധര്‍ണ കാസര്‍കോട് നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു. കെ.പി.എ സംസ്ഥാന വൈസ് പ്രസിഡണ്ട് മുജീബ് അഹ്മദ് വിഷയാവതരണം നടത്തി. ജില്ലാ പ്രസിഡണ്ട് ടി.പി അശോക് കുമാര്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി റെജി മാത്യു സ്വാഗതം പറഞ്ഞു. സി.പി.എം കാസര്‍കോട് ഏരിയാ സെക്രട്ടറി കെ.എ മുഹമ്മദ് ഹനീഫ, നഗരസഭാംഗം വരപ്രസാദ്, കെ.വി.വി. ഇ.എസ് ജില്ലാ ട്രഷറര്‍ മാഹിന്‍ കോളിക്കര, കെ.വി.വി. എസ് ജില്ലാ പ്രസിഡണ്ട് ശോഭാ ബാലന്‍ മാണിയാട്ട്, സിബി കൊടിയാംകുന്നേല്‍, രാജാറാം പെര്‍ള, സുധീഷ്, ജിത്തു പനയാല്‍, സിറാജുദ്ദീന്‍ മുജാഹിദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
ജില്ലാ ട്രഷറര്‍ മൊയിനുദ്ദീന്‍ നന്ദി പറഞ്ഞു.

Related Articles
Next Story
Share it