നാലാം ടെസ്റ്റിന് ഇന്ത്യ, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിമാര്‍ സ്റ്റേഡിയത്തിലെത്തി

അഹമ്മദാബാദ്: ഇന്ത്യക്കെതിരായ നാലാം ടെസ്റ്റിന്റെ ആദ്യദിനത്തില്‍ ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഓസ്‌ട്രേലിയ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 75 റണ്‍സെടുത്തു. ട്രാവിസ് ഹെഡ്, മാര്‍നസ് ലബൂഷെയിന്‍ എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. 44 പന്തുകളില്‍ ഏഴ് ബൗണ്ടറിയടക്കം ട്രാവിസ് ഹെഡ് 32 റണ്‍സെടുത്തു. 20 പന്തില്‍ മൂന്ന് റണ്‍സ് മാത്രമെടത്താണ് ലബൂഷെയിന്‍ പുറത്തായത്. അശ്വിന്‍, മുഹമ്മദ് ഷമി എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. മത്സരം കാണാന്‍ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസും ഇന്ത്യന്‍ പ്രധാനന്ത്രി മോദിയും സ്‌റ്റേഡിയത്തിലെത്തിയിരുന്നു. ഇന്ത്യ- ഓസ്ട്രേലിയ […]

അഹമ്മദാബാദ്: ഇന്ത്യക്കെതിരായ നാലാം ടെസ്റ്റിന്റെ ആദ്യദിനത്തില്‍ ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഓസ്‌ട്രേലിയ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 75 റണ്‍സെടുത്തു. ട്രാവിസ് ഹെഡ്, മാര്‍നസ് ലബൂഷെയിന്‍ എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. 44 പന്തുകളില്‍ ഏഴ് ബൗണ്ടറിയടക്കം ട്രാവിസ് ഹെഡ് 32 റണ്‍സെടുത്തു. 20 പന്തില്‍ മൂന്ന് റണ്‍സ് മാത്രമെടത്താണ് ലബൂഷെയിന്‍ പുറത്തായത്. അശ്വിന്‍, മുഹമ്മദ് ഷമി എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. മത്സരം കാണാന്‍ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസും ഇന്ത്യന്‍ പ്രധാനന്ത്രി മോദിയും സ്‌റ്റേഡിയത്തിലെത്തിയിരുന്നു. ഇന്ത്യ- ഓസ്ട്രേലിയ 75 വര്‍ഷത്തെ ക്രിക്കറ്റ് സൗഹൃദം ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇരുവരേയും ക്ഷണിച്ചത്. ടോസിന് മുമ്പ് ഗ്രൗണ്ടിലെത്തിയ ഇരുവര്‍ക്കും ക്രിക്കറ്റ് ആരാധകര്‍ ഗംഭീര സ്വീകരണമാണ് ഒരുക്കിയത്.

Related Articles
Next Story
Share it