പ്രധാനമന്ത്രി നരേന്ദ്ര മോദി വൈകീട്ട് 5 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ വഴിയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്താനാണെന്നാണ് സൂചന. രാജ്യത്ത് കോവിഡ് അതിരൂക്ഷമായ സാഹചര്യത്തില്‍ നിരവധി സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഒരുമാസം പിന്നിട്ടു. കേസുകള്‍ കുറയുന്നതിനാല്‍ ഡെല്‍ഹിയടക്കം ഇളവുകളിലേക്ക് കടക്കുകയാണ്. ഈ സാഹചര്യത്തില്‍ രാജ്യത്ത് നിലവിലുള്ള കോവിഡ് അവസ്ഥയെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചേക്കും.

ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ വഴിയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്താനാണെന്നാണ് സൂചന.

രാജ്യത്ത് കോവിഡ് അതിരൂക്ഷമായ സാഹചര്യത്തില്‍ നിരവധി സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഒരുമാസം പിന്നിട്ടു. കേസുകള്‍ കുറയുന്നതിനാല്‍ ഡെല്‍ഹിയടക്കം ഇളവുകളിലേക്ക് കടക്കുകയാണ്. ഈ സാഹചര്യത്തില്‍ രാജ്യത്ത് നിലവിലുള്ള കോവിഡ് അവസ്ഥയെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചേക്കും.

Related Articles
Next Story
Share it