സമ്മര്‍ദ്ദം ശക്തം; ആത്മഹത്യാപ്രേരണാക്കേസില്‍ പ്രതിയായ കെ.എസ് ഈശ്വരപ്പ മന്ത്രിസ്ഥാനം രാജിവെച്ചേക്കും

ബംഗളൂരു: ആത്മഹത്യാപ്രേരണാക്കേസില്‍ പ്രതിയായ കര്‍ണാടക ഗ്രാമവികസന-പഞ്ചായത്ത്‌രാജ് മന്ത്രി കെ.എസ് ഈശ്വരപ്പയുടെ രാജിക്ക് സമ്മര്‍ദ്ദം ശക്തമാകുന്നു. കരാറുകാരനും ബിജെപി നേതാവുമായ സന്തോഷ് കെ പാട്ടീല്‍ ആത്മഹത്യ ചെയ്ത കേസിലെ ഒന്നാം പ്രതിയായ ഈശ്വരപ്പയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തിറങ്ങി. ഇതിന് പുറമെ ബിജെപിയിലും ഈശ്വരപ്പയുടെ രാജിക്ക് വേണ്ടി സമര്‍ദം ശക്തമാണ്. പാര്‍ട്ടിക്ക് നാണക്കേട് ഉണ്ടാകാതിരിക്കാന്‍ ഈശ്വരപ്പ രാജിവെക്കണമെന്ന നിലപാടാണ് ബിജെപി ദേശീയനേതൃത്വത്തിനുമുള്ളത്. ഈ സാഹചര്യത്തില്‍ ഈശ്വരപ്പയുടെ രാജിക്ക് സാധ്യതയേറെയാണ്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ആവശ്യപ്പെട്ടാല്‍ രാജി സമര്‍പ്പിക്കുമെന്ന് ബുധനാഴ്ച […]

ബംഗളൂരു: ആത്മഹത്യാപ്രേരണാക്കേസില്‍ പ്രതിയായ കര്‍ണാടക ഗ്രാമവികസന-പഞ്ചായത്ത്‌രാജ് മന്ത്രി കെ.എസ് ഈശ്വരപ്പയുടെ രാജിക്ക് സമ്മര്‍ദ്ദം ശക്തമാകുന്നു. കരാറുകാരനും ബിജെപി നേതാവുമായ സന്തോഷ് കെ പാട്ടീല്‍ ആത്മഹത്യ ചെയ്ത കേസിലെ ഒന്നാം പ്രതിയായ ഈശ്വരപ്പയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തിറങ്ങി. ഇതിന് പുറമെ ബിജെപിയിലും ഈശ്വരപ്പയുടെ രാജിക്ക് വേണ്ടി സമര്‍ദം ശക്തമാണ്. പാര്‍ട്ടിക്ക് നാണക്കേട് ഉണ്ടാകാതിരിക്കാന്‍ ഈശ്വരപ്പ രാജിവെക്കണമെന്ന നിലപാടാണ് ബിജെപി ദേശീയനേതൃത്വത്തിനുമുള്ളത്. ഈ സാഹചര്യത്തില്‍ ഈശ്വരപ്പയുടെ രാജിക്ക് സാധ്യതയേറെയാണ്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ആവശ്യപ്പെട്ടാല്‍ രാജി സമര്‍പ്പിക്കുമെന്ന് ബുധനാഴ്ച രാവിലെ ഈശ്വരപ്പ വ്യക്തമാക്കിയിരുന്നു. 'നിര്‍ദ്ദേശമുണ്ടെങ്കില്‍ ഇന്ന് തന്നെ ഞാന്‍ രാജി സമര്‍പ്പിക്കും. ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല, സത്യം പുറത്തു വരട്ടെ. മുഖ്യമന്ത്രി ബൊമ്മൈയോടും ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്രനോടും അന്വേഷണം നടത്താന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇതൊരു ബ്ലാക്ക്‌മെയിലിംഗ് തന്ത്രമാണ്'-ഈശ്വരപ്പ വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിടുമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് നളിന്‍ കുമാര്‍ കട്ടീല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Related Articles
Next Story
Share it