ഒറ്റ രാത്രി കൊണ്ട് ഫുട്‌ബോളില്‍ എല്ലാം മാറ്റിമറിക്കാനാവില്ല; എന്നാല്‍ കോവിഡ് കഴിഞ്ഞ് കൊച്ചിയില്‍ ആരവം മുഴങ്ങുമ്പോള്‍ എതിരാളികള്‍ ഭയക്കുന്ന ടീമായി കേരളത്തെ മാറ്റണം; ആത്മവിശ്വാസം പ്രകടിപ്പിച്ച് ബ്ലാസ്റ്റേഴ്‌സ് കോച്ച്

കൊച്ചി: ഐ.എസ്.എല്‍ സീസണ്‍ ആരംഭിക്കാനിരിക്കെ ബ്ലാസ്റ്റേഴ്‌സിന് കുറിച്ച് വാചാലനായി പുതിയ കോച്ച് ഇവാന്‍ വുകോമനോവിച്ച്. രണ്ടുതവണ ഫൈനലില്‍ പരാജയപ്പെട്ട ബ്ലാസ്റ്റേഴ്‌സ് ആദ്യ കിരീടം ലക്ഷ്യമിട്ട് ഇറങ്ങുമ്പോള്‍ പുതിയ കോച്ചില്‍ പ്രതീക്ഷ ഏറെയാണ്. എളുപ്പം എല്ലാം മാറ്റാമെന്ന് താന്‍ കരുതുന്നില്ലെന്നും എന്നാല്‍ വ്യക്തമായ പ്ലാനോടെ ടീമിനെ ശക്തിപ്പെടുത്താന്‍ കഴിയുമെന്ന് ഉറപ്പുണ്ടെന്നും സെര്‍ബിയക്കാരനായ ഇവാന്‍ പറഞ്ഞു. 'ഒറ്റ രാത്രി കൊണ്ട് ഫുട്‌ബോളില്‍ എല്ലാം മാറിമറിയില്ല. ആധുനിക ഫുട്‌ബോളില്‍ സ്ഥിരത പുലര്‍ത്തുക എന്നതാണ് പ്രധാനം. ഒറ്റ സീസണ്‍ കൊണ്ട് എല്ലാ കാര്യങ്ങളും […]

കൊച്ചി: ഐ.എസ്.എല്‍ സീസണ്‍ ആരംഭിക്കാനിരിക്കെ ബ്ലാസ്റ്റേഴ്‌സിന് കുറിച്ച് വാചാലനായി പുതിയ കോച്ച് ഇവാന്‍ വുകോമനോവിച്ച്. രണ്ടുതവണ ഫൈനലില്‍ പരാജയപ്പെട്ട ബ്ലാസ്റ്റേഴ്‌സ് ആദ്യ കിരീടം ലക്ഷ്യമിട്ട് ഇറങ്ങുമ്പോള്‍ പുതിയ കോച്ചില്‍ പ്രതീക്ഷ ഏറെയാണ്. എളുപ്പം എല്ലാം മാറ്റാമെന്ന് താന്‍ കരുതുന്നില്ലെന്നും എന്നാല്‍ വ്യക്തമായ പ്ലാനോടെ ടീമിനെ ശക്തിപ്പെടുത്താന്‍ കഴിയുമെന്ന് ഉറപ്പുണ്ടെന്നും സെര്‍ബിയക്കാരനായ ഇവാന്‍ പറഞ്ഞു.

'ഒറ്റ രാത്രി കൊണ്ട് ഫുട്‌ബോളില്‍ എല്ലാം മാറിമറിയില്ല. ആധുനിക ഫുട്‌ബോളില്‍ സ്ഥിരത പുലര്‍ത്തുക എന്നതാണ് പ്രധാനം. ഒറ്റ സീസണ്‍ കൊണ്ട് എല്ലാ കാര്യങ്ങളും ശരിയാക്കാന്‍ പറ്റില്ല. വലിയ കാര്യങ്ങള്‍ നേടണമെങ്കില്‍ കൃത്യതയോടെയും സ്ഥിരതയോടെയും ബുദ്ധിപരമായും അധ്വാനിക്കണം. ആദ്യ സീസണില്‍ ക്ലബ് അടിമുടി മാറുമെന്ന് ഞാന്‍ പറയുന്നില്ല. പക്ഷെ കോവിഡിന് ശേഷം കൊച്ചിയില്‍ കളിക്കുന്ന സാഹചര്യത്തില്‍ എതിരാളികള്‍ക്ക് തോല്‍പ്പിക്കാന്‍ കഴിയാത്ത ടീമായി ബ്ലാസ്റ്റേഴ്സ് മാറണമെന്നാണ് എന്റെ ആഗ്രഹം. ബ്ലാസ്റ്റേഴ്‌സിനെ തോല്‍പ്പിക്കാന്‍ ബുദ്ധിമുട്ടാണെന്ന് എല്ലാവരും തിരിച്ചറിയണം. ആ നിലയിലേക്ക് ടീം മാറണം. അദ്ദേഹം പറഞ്ഞു.

ആരാധകരും പ്രൊഫഷണലിസവുമാണ് ഐ.എസ്.എല്‍ ക്ലബായ കേരള ബ്ലാസ്റ്റേഴ്സില്‍ തന്നെ സ്വാധീനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. മഞ്ഞപ്പടയുടെ യുവതാരങ്ങളില്‍ വലിയ പ്രതീക്ഷയുണ്ട്. ആരാധകരുടെ സ്നേഹം തന്നെ ആകര്‍ഷിച്ചു. ആരാധകരുടെ ആവേശം സമ്മര്‍ദമല്ല. ഇന്ത്യയിലും പ്രതിഭകള്‍ ഏറെയുണ്ടെന്നും ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ പറഞ്ഞു.

Related Articles
Next Story
Share it