തൃക്കണ്ണാട് ക്ഷേത്രത്തില്‍ ബലി തര്‍പ്പണത്തിന് വിപുലമായ ഒരുക്കങ്ങള്‍

തൃക്കണ്ണാട്: ദക്ഷിണകാശി എന്നറിയപ്പെടുന്ന തൃക്കണ്ണാട് ശ്രീ ത്രയംബകേശ്വര ക്ഷേത്രത്തില്‍ ഈ വര്‍ഷത്തെ കര്‍ക്കിടക വാവ് ദിവസങ്ങളില്‍ ബലിതര്‍പ്പണത്തിനായി വിപുലമായ ഒരുക്കങ്ങള്‍ ക്ഷേത്രഭരണ സമിതി ഏര്‍പ്പെടുത്തിയതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 24ന് രാവിലെ ഉഷപ്പൂജക്ക് ശേഷം 5.30 മുതല്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിക്കും. മേല്‍ശാന്തി ബ്രഹ്മശ്രീ നവീന്‍ചന്ദ്ര കായര്‍ത്തായയുടെ നേതൃത്വത്തില്‍ പുരോഹിതന്‍ ശ്രീ രാജേന്ദ്ര അരളിത്തായയുടെ കാര്‍മികത്വത്തില്‍ ക്ഷേത്ര തെക്കുഭാഗത്ത് പ്രത്യേകം സജ്ജമാക്കിയ പന്തലില്‍ ഒരേ സമയത്ത് ഇരുപതോളം കര്‍മ്മികളുടെ നേതൃത്വത്തിലാണ് ബലിതര്‍പ്പണ ചടങ്ങുകള്‍. തിരക്ക് ലഘൂകരിക്കുന്നതിന്റെ ഭാഗമായി ബലിതര്‍പ്പണത്തിനുള്ള രശീതികള്‍ മുന്‍കൂറായി നല്‍കും. ക്ഷേത്രം വെബ്‌സൈറ്റ് ംംം. ൃേശസസമിിമ റലോുഹല.ശി വഴി രശീതികള്‍ ഓണ്‍ലൈനായും ലഭിക്കും. അന്ന് രാവിലെ 5 മണി മുതല്‍ എട്ട് വഴിപാട് കൗണ്ടര്‍ പ്രവര്‍ത്തിക്കും. പൊലീസ്, കോസ്റ്റ് ഗാര്‍ഡ്. ഹെല്‍ത്ത് എന്നീ വിഭാഗങ്ങളുടെ സേവനവും ഉണ്ടാവും. കടല്‍ക്ഷോഭം ഉള്ളതിനാല്‍ ഭക്തജനങ്ങള്‍ കടല്‍തീരത്ത് പോകുന്നതിന് ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ ടി. രാജേഷ്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ വള്ളിയോടന്‍ ബാലകൃഷ്ണന്‍ നായര്‍, പാരമ്പര്യ ട്രസ്റ്റി അംഗങ്ങളായ മേലത്ത് സത്യനാഥന്‍ നമ്പ്യാര്‍, ഇടയില്ല്യം ശ്രീവത്സന്‍ നമ്പ്യാര്‍ എന്നിവര്‍ പങ്കെടുത്തു.