കെ.എം.സി.ടി കാസര്‍കോട് ക്യാമ്പസ് ഉദ്ഘാടനം 3ന് മന്ത്രി നിര്‍വഹിക്കും

കാസര്‍കോട്: കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസ, ആരോഗ്യ സ്ഥാപനങ്ങളിലൊന്നായ കെ.എം.സി.ടി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ ഏഴാമത്തെ ക്യാമ്പസ് കാസര്‍കോട് ജില്ലയില്‍ ഉദ്ഘാടനത്തിനൊരുങ്ങി. ഈ ക്യാമ്പസിലെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനമായി കെ.എം.സി.ടി കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് മാനേജ്‌മെന്റ് പ്രവര്‍ത്തനമാരംഭിച്ചു. ഈ കോളേജിന് എ.പി.ജെ അബ്ദുല്‍ കലാം ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ (കെ.ടി.യു) അഫിലിയേഷനും എ.ഐ.സി.ടി.ഇയുടെ അംഗീകാരവുമുണ്ട്.
കാസര്‍കോട് ക്യാമ്പസിന്റെ ഔദ്യോഗിക ഉദ്ഘാടനം നവംബര്‍ 3ന് രാവിലെ 9.30ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി., ഡോ. യു.ടി ഇഫ്തികാര്‍ (കര്‍ണാടക സ്റ്റേറ്റ് അലൈഡ് ആന്റ് ഹെല്‍ത്ത് കെയര്‍ കൗണ്‍സില്‍), എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ, എ.കെ.എം. അഷ്റഫ് എം.എല്‍.എ., സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ., എം. രാജഗോപാലന്‍ എം.എല്‍.എ., സിണ്ടിക്കറ്റ് മെമ്പര്‍മാരായ കെ. സച്ചിന്‍ ദേവ് എം.എല്‍.എ., അഡ്വ. ഐ. സജു, ബദിയടുക്ക പഞ്ചായത്ത് പ്രസിഡണ്ട് ശാന്ത ബി., എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.
വര്‍ഷങ്ങളായി കാസര്‍കോട് ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിനായി സമീപ ജില്ലകളെയും അയല്‍ സംസ്ഥാനങ്ങളെയും ആശ്രയിക്കേണ്ടി വരികയായിരുന്നെന്നും കെ.എം.സി.ടി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ പുതിയ ക്യാമ്പസ് വഴി ജില്ലയിലെ വിദ്യാഭ്യാസ മേഖലയിലെ പോരായ്മ നികത്താനാവുമെന്നും കെ.എം.സി.ടിയുടെ പുതിയ കോളേജില്‍ ഈ വര്‍ഷം ബി.ടെക് പ്രോഗ്രാമുകളിലേക്ക് സര്‍ക്കാര്‍ അംഗീകൃത ഫീസില്‍ അഡ്മിഷന്‍ നടത്തിയതായും കെ.എം.സി.ടി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് സ്ഥാപക ചെയര്‍മാന്‍ ഡോ. കെ. മൊയ്തു പത്രസമ്മേളനത്തില്‍ അറിയിച്ചു. കോളേജ് പ്രിന്‍സിപ്പള്‍ അന്‍ഷാദ്, ജിതിന്‍ വി., മുഹമ്മദ് സാലിം എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

