എജുക്കേഷണല്‍ എക്‌സിബിഷന്‍ 22ന് തുടങ്ങും
കാസര്‍കോട്: ജെ.സി.ഐ കാസര്‍കോടിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 22, 23 തീയ്യതികളില്‍ കാസര്‍കോട് സന്ധ്യാരാഗം ഓഡിറ്റോറിയത്തില്‍ 'എജുസ്പാര്‍ക്ക്' എജുക്കേഷണല്‍ എക്‌സിബിഷന്‍ സംഘടിപ്പിക്കും. ഫെബ്രുവരി 22ന് ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ ഉദ്ഘാടനം ചെയ്യും. ജെ.സി.ഐ കാസര്‍കോട് പ്രസിഡണ്ട് ജി.വി മിഥുന്‍ അധ്യഷത വഹിക്കും. കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ ഏജന്‍സികള്‍, തൊഴില്‍ നൈപുണ്യ വികസന സെന്ററുകള്‍ എന്നിവരുടെ സ്റ്റാളുകള്‍ ഉണ്ടായിരിക്കും. കരിയര്‍ സംബന്ധിയായ നിരവധി സെഷനുകള്‍, പവര്‍ ടോക്ക്, മോട്ടിവേഷണല്‍ ക്ലാസ്, സംവാദം, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും അധ്യാപകരും പങ്കെടുക്കുന്ന വിദ്യാഭ്യാസ പാനല്‍ ചര്‍ച്ചകള്‍, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സേഴ്‌സ് മീറ്റ്, മീറ്റ് ദ സ്റ്റാര്‍ പ്രോഗ്രാം, മ്യൂസിക്കല്‍ നൈറ്റ്, കലാ പരിപാടികള്‍, ഒന്നാം വര്‍ഷ ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കല്‍, വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ തുടങ്ങി വിവിധ പരിപാടികള്‍ എക്‌സിബിഷന്റെ ഭാഗമായി സംഘടിപ്പിക്കും. രണ്ട് ദിവസങ്ങളിലായി ജനപ്രധിനിധികള്‍, വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധര്‍, കരിയര്‍ ഗൈഡന്‍സ് മേഖലയിലെ പ്രശസ്തര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, പൊതുജനങ്ങള്‍ തുടങ്ങി നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുക്കും.
പത്രസമ്മേളനത്തില്‍ ജെ.സി.ഐ കാസര്‍കോട് ഭാരവാഹികളായ ജി.വി മിഥുന്‍, സി.കെ അജിത്ത് കുമാര്‍, യത്തീഷ് ബള്ളാള്‍, മുഹമ്മദ് മഖ്‌സൂസ്, എ.എം ശിഹാബുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു.