എം.എസ്.എഫ് ജില്ലാ സമ്മേളനം ജൂലൈ 10 മുതല്‍ 12 വരെ കാസര്‍കോട്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍

കാസര്‍കോട്: ഐക്യം, അതിജീവനം, അഭിമാനം എന്ന പ്രമേയവുമായി എം.എസ്.എഫ് കാസര്‍കോട് ജില്ലാ സമ്മേളനം ജൂലൈ 10 മുതല്‍ 12 വരെ പുലിക്കുന്ന് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടത്തുമെന്ന് ഭാരവാഹികള്‍ കാസര്‍കോട് നടത്തിയ പത്രസമ്മേളനത്തില്‍ അറിയിച്ചു. 10ന് രാവിലെ നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ ജില്ലാ, മണ്ഡലം പ്രവര്‍ത്തക സമിതി അംഗങ്ങളും ക്യാമ്പസ് പ്രതിനിധികളും സംബന്ധിക്കും. രാത്രി ഏഴിന് പഴയകാല എം.എസ്.എഫ് നേതാക്കളെ പങ്കെടുപ്പിച്ച് തലമുറ സംഗമം. 11ന് ശാഖാതലങ്ങളില്‍ പതാക ദിനം. 12ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തായലങ്ങാടി ക്ലോക്ക് ടവര്‍ പരിസരത്ത് നിന്ന് ആരംഭിക്കുന്ന റാലി പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് സമാപിക്കും. പൊതുസമ്മേളനം മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലികുട്ടി ഉദ്ഘാടനം ചെയ്യും. ലീഗിന്റെയും പോഷക സംഘടനകളുടെയും നേതാക്കള്‍ പങ്കെടുക്കും. ദേശീയ-സംസ്ഥാന-ജില്ലാ നേതാക്കള്‍ സംബന്ധിക്കും. ജൂലൈ ഒന്ന് മുതല്‍ അഞ്ച് വരെ അക്കാദമിക് സെമിനാര്‍, ഹരിത വിദ്യാര്‍ത്ഥിനി സംഗമം, ടെക്‌ഫെഡ് സംഗമം, ബാല കേരളം സംഗമം, സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ എന്നിവ സംഘടിപ്പിക്കും. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ലഹരി വിരുദ്ധറാലി, പ്രതിജ്ഞ എന്നിവ സംഘടിപ്പിച്ചു.

പത്രസമ്മേളനത്തില്‍ മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി, സെക്രട്ടറി ഹാരിസ് ചൂരി, എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് സയ്യിദ് താഹ തങ്ങള്‍, സെക്രട്ടറി സവാദ് അംഗഡിമുഗര്‍, സംസ്ഥാന അംഗങ്ങളായ അനസ് എതിര്‍ത്തോട്, ഇര്‍ഷാദ് മൊഗ്രാല്‍ എന്നിവര്‍ പങ്കെടുത്തു.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it