കേരള പ്രിന്റേര്‍സ് അസോസിയേഷന്‍ റൂബി ജൂബിലി നിറവില്‍; കാസര്‍കോട് ജില്ലാ സമ്മേളനം ജൂണ്‍ 29ന്

പത്രസമ്മേളനത്തില്‍ പങ്കെടുത്തവര്‍
കാസര്‍കോട്: കേരളത്തിന്റെ സാമൂഹ്യ പുരോഗതിയില്‍ നിര്‍ണായക പങ്കുവഹിച്ച്, പ്രതിബദ്ധതയോടെ മുന്നേറുന്ന പ്രിന്റിംഗ് പ്രസുടമകളെ ഒരു കുടക്കീഴില്‍ അണിനിരത്തിയ കേരള പ്രിന്റേര്‍സ് അസോസിയേഷന്‍ പ്രവര്‍ത്തനപഥത്തില്‍ നാല് പതിറ്റാണ്ട് പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി റൂബി ജൂബിലി ജില്ലാ സമ്മേളനം ജൂണ്‍ 29ന് ഞായറാഴ്ച കാസര്‍കോട് പുതിയ ബസ്സ്റ്റാന്റിനടുത്തുള്ള ആര്‍.കെ. മാളില്‍ നടക്കും.
സംസ്ഥാന പ്രസിഡണ്ട് വൈ. വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ പ്രസിഡണ്ട് ടി.പി. അശോക് കുമാര്‍ അധ്യക്ഷത വഹിക്കും. പ്രിന്റേര്‍സ് വോയിസ് ചീഫ് എഡിറ്റര്‍ സിബി കൊടിയംകുന്നേല്‍ പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന് തുടക്കം കുറിക്കും. ജില്ലാ സെക്രട്ടറി റെജി മാത്യു റിപ്പോര്‍ട്ടും ട്രഷറര്‍ മൊയ്നുദ്ദീന്‍ വരവ്-ചെലവ് കണക്കും അവതരിപ്പിക്കും.
വിദ്യാഭ്യാസരംഗത്ത് ഉന്നത വിജയം നേടിയവരെ സംസ്ഥാന വൈസ് പ്രസിഡണ്ടും ജില്ലാ നിരീക്ഷകനുമായ ടി.ടി. ഉമര്‍ അനുമോദിക്കും. കൈത്താങ്ങ് പദ്ധതി റിപ്പോര്‍ട്ട് ചെയര്‍മാന്‍ സിബി കൊടിയംകുന്നേല്‍ അവതരിപ്പിക്കും. കെ.എസ്.എസ്.ഐ.എ. ജില്ലാ പ്രസിഡണ്ട് രാജാറാം പെര്‍ള, മുന്‍ സംസ്ഥാന സെക്രട്ടറി ജയറാം നീലേശ്വരം, മുന്‍ ജില്ലാ പ്രസിഡണ്ടുമാരായ എന്‍. കേളു നമ്പ്യാര്‍, മുഹമ്മദ് സാലി, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ വി.ബി. അജയ കുമാര്‍, പ്രഭാകരന്‍ കാഞ്ഞങ്ങാട്, കെ.പി.എ. കാസര്‍കോട് മേഖലാ പ്രസിഡണ്ട് സുധീഷ് സി., സെക്രട്ടറി നൗഫല്‍ കുമ്പഡാജെ, ട്രഷറര്‍ സിറാജുദ്ദീന്‍ മുജാഹിദ്, കാഞ്ഞങ്ങാട് മേഖലാ പ്രസിഡണ്ട് ജിത്തു പനയാല്‍, സെക്രട്ടറി ശശിധരന്‍ തൊട്ടിയില്‍, ട്രഷറര്‍ റിജിത്ത്, ജില്ലാ കമ്മിറ്റിയംഗം രാമകൃഷ്ണന്‍ പാലക്കുന്ന് തുടങ്ങിയവര്‍ സംസാരിക്കും. സ്വാഗതസംഘം ചെയര്‍മാനും സംസ്ഥാന വൈസ് പ്രസിഡണ്ടുമായ മുജീബ് അഹ്മദ് സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി ഷംസീര്‍ അതിഞ്ഞാല്‍ നന്ദിയും പറയും. അച്ചടിരംഗത്ത് 40 വര്‍ഷം പൂര്‍ത്തിയാക്കിയ ജില്ലയിലെ പ്രസുടമകളെ ചടങ്ങില്‍ ആദരിക്കും.
പത്രസമ്മേളനത്തില്‍ പങ്കെടുത്തവര്‍: മുജീബ് അഹ്മദ് (സ്വാഗതസംഘം ചെയര്‍മാന്‍, സംസ്ഥാന വൈസ് പ്രസിഡണ്ട്), ടി.പി. അശോക് കുമാര്‍ (ജില്ലാ പ്രസിഡണ്ട്), മൊയ്നുദ്ദീന്‍ (ട്രഷറര്‍), വി.ബി. അജയ കുമാര്‍ (ജില്ലാ വൈസ് പ്രസിഡണ്ട്), സുധീഷ് സി. (കാസര്‍കോട് മേഖലാ പ്രസിഡണ്ട്), ജിത്തു പനയാല്‍ (കാഞ്ഞങ്ങാട് മേഖലാ പ്രസിഡണ്ട്), ശശി തൊട്ടിയില്‍ (കാഞ്ഞങ്ങാട് മേഖലാ സെക്രട്ടറി).