എത്ര ഉന്നതരായാലും ഭൂമി കയ്യേറ്റക്കാരെ വെച്ചുപൊറുപ്പിക്കില്ല -റവന്യൂ മന്ത്രി കെ. രാജന്‍

കാസര്‍കോട്: അനധികൃതമായി ഭൂമി കയ്യേറിയവരെ അവര്‍ എത്ര ഉന്നതരായാലും നടപടിയുണ്ടാകുമെന്നും ഭൂമി തിരിച്ചുപിടിക്കുമെന്നും റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞു. കാസര്‍കോട് പ്രസ്‌ക്ലബ്ബില്‍ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃത്യമായ കാലയളവില്‍ ഡിജിറ്റല്‍ റീ സര്‍വേകള്‍ പൂര്‍ത്തിയാക്കും. നിലവില്‍ 54 ശതമാനം റീസര്‍വേയാണ് നടന്നത്. റവന്യൂ വകുപ്പിലെ അഴിമതിക്കെതിരെ കുരിശ് യുദ്ധം നടത്തും. അഴിമതിക്കാരെ വെച്ചുപൊറുപ്പിക്കില്ല. റവന്യൂ, സര്‍വേ വകുപ്പുകളിലെ മുഴുവന്‍ ഒഴിവുകളും പി.എസ്.എസിക്ക് റിപ്പോര്‍ട്ട് ചെയ്യും. ഒഴിവുകള്‍ നികത്താന്‍ നടപടിയുണ്ടാകും. മുഴുവന്‍ വില്ലേജ് ഓഫീസുകളും […]

കാസര്‍കോട്: അനധികൃതമായി ഭൂമി കയ്യേറിയവരെ അവര്‍ എത്ര ഉന്നതരായാലും നടപടിയുണ്ടാകുമെന്നും ഭൂമി തിരിച്ചുപിടിക്കുമെന്നും റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞു. കാസര്‍കോട് പ്രസ്‌ക്ലബ്ബില്‍ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃത്യമായ കാലയളവില്‍ ഡിജിറ്റല്‍ റീ സര്‍വേകള്‍ പൂര്‍ത്തിയാക്കും. നിലവില്‍ 54 ശതമാനം റീസര്‍വേയാണ് നടന്നത്. റവന്യൂ വകുപ്പിലെ അഴിമതിക്കെതിരെ കുരിശ് യുദ്ധം നടത്തും. അഴിമതിക്കാരെ വെച്ചുപൊറുപ്പിക്കില്ല. റവന്യൂ, സര്‍വേ വകുപ്പുകളിലെ മുഴുവന്‍ ഒഴിവുകളും പി.എസ്.എസിക്ക് റിപ്പോര്‍ട്ട് ചെയ്യും. ഒഴിവുകള്‍ നികത്താന്‍ നടപടിയുണ്ടാകും. മുഴുവന്‍ വില്ലേജ് ഓഫീസുകളും സ്മാര്‍ട്ടാക്കും. പരമാവധി പേരെ ഭൂമിയുടെ അവകാശികളാക്കാന്‍ നടപടി സ്വീകരിക്കും. സംസ്ഥാനത്ത് നൂറ് ദിവസത്തിനുള്ളില്‍ 12,000 പേര്‍ക്ക് പട്ടയം നല്‍കും-മന്ത്രി കൂട്ടിച്ചേര്‍ത്തും. എല്ലാ താലൂക്കിലും ആസ്ഥാന മന്ദിരം സര്‍ക്കാറിന്റെ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു. സി.പി.ഐ ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ ഒപ്പമുണ്ടായിരുന്നു. പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് മുഹമ്മദ് ഹാഷിം അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി പത്മേഷ് സ്വാഗതം പറഞ്ഞു.

Related Articles
Next Story
Share it