ബി.ജെ.പിയെ നേരിടാനുള്ള ശക്തി കോണ്‍ഗ്രസ് തന്നെ; മൂന്ന് സംസ്ഥാനങ്ങളിലെ പരാജയം പാര്‍ട്ടി വിലയിരുത്തും-ചെന്നിത്തല

കാസര്‍കോട്: ഇന്ത്യയില്‍ ബി.ജെ.പിയെ നേരിടാനുള്ള ശക്തിയുള്ള പാര്‍ട്ടി കോണ്‍ഗ്രസാണെന്ന് മുന്‍ പ്രതിപക്ഷ നേതാവും എ.ഐ.സി.സി നേതാവുമായ രമേശ് ചെന്നിത്തല പറഞ്ഞു. ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് ഫലം വന്ന മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് നേരിട്ട പരാജയം പാര്‍ട്ടി വിലയിരുത്തും. രാഹുല്‍ഗാന്ധി എവിടെ മത്സരിക്കണമെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവകേരള സദസ്സ് പാഴ്‌വേലയാണ്. സര്‍ക്കാറിന്റെ പണം ഉപയോഗിച്ച് രാഷ്ട്രീയ പ്രേരിത പ്രവര്‍ത്തനമാണ് മുഖ്യമന്ത്രിയും […]

കാസര്‍കോട്: ഇന്ത്യയില്‍ ബി.ജെ.പിയെ നേരിടാനുള്ള ശക്തിയുള്ള പാര്‍ട്ടി കോണ്‍ഗ്രസാണെന്ന് മുന്‍ പ്രതിപക്ഷ നേതാവും എ.ഐ.സി.സി നേതാവുമായ രമേശ് ചെന്നിത്തല പറഞ്ഞു. ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് ഫലം വന്ന മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് നേരിട്ട പരാജയം പാര്‍ട്ടി വിലയിരുത്തും. രാഹുല്‍ഗാന്ധി എവിടെ മത്സരിക്കണമെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവകേരള സദസ്സ് പാഴ്‌വേലയാണ്. സര്‍ക്കാറിന്റെ പണം ഉപയോഗിച്ച് രാഷ്ട്രീയ പ്രേരിത പ്രവര്‍ത്തനമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്നത്. പ്രതിപക്ഷത്തെ വിമര്‍ശിക്കുന്നതിനും നവകേരള സദസ്സ് ദുരുപയോഗം ചെയ്യുകയാണ്. മുഖ്യമന്ത്രിയോ മന്ത്രിമാരോ ഒരു പരാതിയും നേരിട്ട് സ്വീകരിക്കുകയോ പരിഹാരം കാണുകയോ ചെയ്തിട്ടില്ല. ഇത് പൊതുസമൂഹം തിരിച്ചറിയുന്നുണ്ട്. ആത്മാര്‍ത്ഥതയുള്ള യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഒരിടത്തും നവകേരള സദസ്സില്‍ പങ്കെടുത്തിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. കെ.പി കുഞ്ഞിക്കണ്ണന്‍, കെ. നീലകണ്ഠന്‍, പി.കെ ഫൈസല്‍, പി.എ അഷ്‌റഫലി എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

Related Articles
Next Story
Share it