മുഗു സര്‍വീസ് സഹകരണ ബാങ്കില്‍ 50 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് ബാങ്ക് അധികൃതര്‍; കാസര്‍കോട് ഡി.വൈ.എസ്.പിക്കും വിജിലന്‍സിനും പരാതി നല്‍കി

കാസര്‍കോട്: 1952ല്‍ പ്രവര്‍ത്തനം ആരംഭിച്ച പുത്തിഗെ പഞ്ചായത്തിലെ മുഗു ആ സ്ഥാനമായുള്ള മുഗു സര്‍വീസ് സഹകരണ ബാങ്കില്‍ 2013 മുതല്‍ ക്രമരഹിതമായി വായ്പകള്‍ നല്‍കി 50 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായി ബാങ്ക് പ്രസിഡണ്ട് പി. വെങ്കിട്ടരമണഭട്ട് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. അന്നത്തെ മുന്‍ ബാങ്ക് പ്രസിഡണ്ട്, സെക്രട്ടറി എന്നിവരടക്കം അഞ്ചരക്കോടി രൂപ വായ്പയെടുക്കുകയും തിരിച്ചടക്കാതെ വഞ്ചിക്കുകയുമായിരുന്നു. മതിയായ ഈട് ബാങ്കില്‍ നല്‍കാതെയാണ് വായ്പയെടുത്തത്. മുന്‍ പ്രസിഡണ്ട് നാരായണന്‍ നമ്പ്യാരുടെ മാതാവ്, ഭാര്യ, മക്കള്‍, സഹോദരി തുടങ്ങി അഞ്ച് […]

കാസര്‍കോട്: 1952ല്‍ പ്രവര്‍ത്തനം ആരംഭിച്ച പുത്തിഗെ പഞ്ചായത്തിലെ മുഗു ആ സ്ഥാനമായുള്ള മുഗു സര്‍വീസ് സഹകരണ ബാങ്കില്‍ 2013 മുതല്‍ ക്രമരഹിതമായി വായ്പകള്‍ നല്‍കി 50 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായി ബാങ്ക് പ്രസിഡണ്ട് പി. വെങ്കിട്ടരമണഭട്ട് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. അന്നത്തെ മുന്‍ ബാങ്ക് പ്രസിഡണ്ട്, സെക്രട്ടറി എന്നിവരടക്കം അഞ്ചരക്കോടി രൂപ വായ്പയെടുക്കുകയും തിരിച്ചടക്കാതെ വഞ്ചിക്കുകയുമായിരുന്നു. മതിയായ ഈട് ബാങ്കില്‍ നല്‍കാതെയാണ് വായ്പയെടുത്തത്. മുന്‍ പ്രസിഡണ്ട് നാരായണന്‍ നമ്പ്യാരുടെ മാതാവ്, ഭാര്യ, മക്കള്‍, സഹോദരി തുടങ്ങി അഞ്ച് പേര്‍ക്ക് മുന്‍ സെക്രട്ടറി ശങ്കരനാരായണന്‍ പലര്‍ക്കും വായ്പ നല്‍കുകയുമായിരുന്നു. ബി.ജെ.പിയുടെ ഭരണ സമിതിയാണ് നേരത്തേയുണ്ടായിരുന്നത്. 50 ലക്ഷം രൂപ വരെയാണ് യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ വായ്പ അനുവദിച്ചത്. ബാങ്കിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാണ്. 2014 മുതല്‍ ബാങ്ക് വീടുകളുടെ നിര്‍മ്മാണത്തിന് വായ്പ നല്‍കാറില്ല. മുന്‍ സെക്രട്ടറിയുടെ പേരില്‍ തന്നെ മൂന്ന് കോടി രൂപയോളം കുടിശ്ശിക വരുത്തിയിട്ടുണ്ട്. കുടിശ്ശിക ഈടാക്കാന്‍ നടപടി സ്വീകരിച്ച് വരികയാണ്. ഇത് സംബന്ധിച്ച് കാസര്‍കോട് ഡി.വൈ.എസ്.പി, വിജിലന്‍സ് വിഭാഗത്തിനും പരാതി നല്‍കിയിട്ടുണ്ട്. ബാങ്ക് മുന്‍ ഭരണ സമിതി ഭാരവാഹികളെ ഡി.വൈ.എസ്.പി വിളിച്ച് വരുത്തിയിരുന്നു. നാട്ടുകാരുടെയും ഇടപാടുകാരുടെയും സഹായത്തോടെ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കിനെ കുറിച്ച് അപവാദ പ്രചാരണം നടത്തുകയാണ്. ഇതിനെതിരെ നടപടി സ്വീകരിക്കും. വാര്‍ത്താസമ്മേളനത്തില്‍ ബാങ്ക് സി.ഒ.വി.വിജയന്‍, സെക്രട്ടറി ഇന്‍ ചാര്‍ജ് കെ.വി. ശോഭിത, പുരുഷോത്തമ കുളാല്‍, എസ്. നവീന്‍കുമാര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it