ഐ.എം. വിജയന് ഇല്ല്യാസ് എ. റഹ്‌മാന്‍ മെമ്മോറിയല്‍ ഉപഹാരം സമര്‍പ്പിച്ചു
തളങ്കര: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ ഐ.എം വിജയന് ജദീദ് റോഡ് യുവജന വായനശാല മുന്‍ ഫുട്‌ബോള്‍ താരം ഇല്ല്യാസ് എ. റഹ്‌മാന്റെ ഓര്‍മ്മക്കായി ഉപഹാരം സമ്മാനിച്ചു. തളങ്കര മുസ്ലിം ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ ദളിത് ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സമാപന പരിപാടിയില്‍ സംബന്ധിക്കാനെത്തിയതായിരുന്നു വിജയന്‍. ഇല്ല്യാസ് എ. റഹ്‌മാനുമായുള്ള സുഹൃത് ബന്ധം പങ്കുവെച്ച ഐ.എം. വിജയന്‍ അദ്ദേഹം ഫുട്‌ബോളിനെ ജീവന് തുല്യം സ്‌നേഹിക്കുകയും വിദേശത്ത് ചെല്ലുമ്പോഴൊക്കെ ഇന്ത്യയില്‍ നിന്നുള്ള താരങ്ങളെ വരവേല്‍ക്കുന്നതില്‍ […]

തളങ്കര: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ ഐ.എം വിജയന് ജദീദ് റോഡ് യുവജന വായനശാല മുന്‍ ഫുട്‌ബോള്‍ താരം ഇല്ല്യാസ് എ. റഹ്‌മാന്റെ ഓര്‍മ്മക്കായി ഉപഹാരം സമ്മാനിച്ചു.
തളങ്കര മുസ്ലിം ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ ദളിത് ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സമാപന പരിപാടിയില്‍ സംബന്ധിക്കാനെത്തിയതായിരുന്നു വിജയന്‍. ഇല്ല്യാസ് എ. റഹ്‌മാനുമായുള്ള സുഹൃത് ബന്ധം പങ്കുവെച്ച ഐ.എം. വിജയന്‍ അദ്ദേഹം ഫുട്‌ബോളിനെ ജീവന് തുല്യം സ്‌നേഹിക്കുകയും വിദേശത്ത് ചെല്ലുമ്പോഴൊക്കെ ഇന്ത്യയില്‍ നിന്നുള്ള താരങ്ങളെ വരവേല്‍ക്കുന്നതില്‍ മുന്‍നിരയില്‍ തന്നെ നില്‍ക്കുകയും ചെയ്തിരുന്നുവെന്ന് വിജയന്‍ പറഞ്ഞു. ജദീദ് റോഡ് യുവജനവായനശാല പ്രസിഡണ്ട് ടി.എ ഷാഫി ഉപഹാരം സമ്മാനിച്ചു. എ. അബ്ദുല്‍റഹ്‌മാന്‍, സഹീര്‍ ആസിഫ്, മൂസ ബി. ചെര്‍ക്കള, രാജു കൃഷ്ണന്‍, രാജു കലാഭവന്‍, കെ.എം അബ്ദുല്‍റഹ്‌മാന്‍, കെ.എം ബഷീര്‍, അഷ്‌റഫ് എടനീര്‍, ഷരീഫ് ചുങ്കത്തില്‍, എം.എച്ച് അബ്ദുല്‍ഖാദര്‍, ഉമ്പു പട്ടേല്‍, മിഫ്താദ്, ഇല്ല്യാസ് എ. റഹ്‌മാന്റെ മകന്‍ നബീല്‍, അച്ചു അസ്‌ലം, ഹാഷി ബദറുദ്ദീന്‍, അബ്ദുല്‍ഖാദര്‍ മൂസ, അഷ്‌റഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.