കാസര്‍കോടുള്‍പ്പെടെ കേരളത്തിലെ 13 ജില്ലകളില്‍ ജനിതകമാറ്റം വന്ന തീവ്രവൈറസ് സാന്നിധ്യം; എങ്ങും ആശങ്ക
കാസര്‍കോട്: കാസര്‍കോടുള്‍പ്പെടെ കേരളത്തിലെ 13 ജില്ലകളില്‍ ജനിതകമാറ്റം സംഭവിച്ച തീവ്രവൈറസിന്റെ സാന്നിധ്യം കണ്ടെത്തി. പത്തനംതിട്ട ജില്ലയൊഴികെ കേരളത്തിലെ മറ്റെല്ലാ ജില്ലകളിലും തീവ്രവൈറസ് പടരുകയാണ്. ഇതോടെ കേരളത്തില്‍ വൈറസ് വ്യാപനം അതീവ ഗുരുതരാവസ്ഥയിലെത്തിയിരിക്കുകയാണ്. ഇന്ത്യന്‍ വൈറസ് വകഭേദം ഏറ്റവും കൂടുതലുള്ളത് കോട്ടയം ജില്ലയിലാണ്. 19.05 ശതമാനമാണിത്. ബ്രിട്ടീഷ് വകഭേദം കൂടുതലുള്ളത് കണ്ണൂര്‍ ജില്ലയില്‍. ഇത് 75 ശതമാനം. പാലക്കാട് ജില്ലയില്‍ കൂടുതലും ദക്ഷിണാഫ്രിക്കന്‍ വകഭേദമാണ്. 21.43 ശതമാനം വരും. കേരളത്തില്‍ തീവ്രവ്യാപനത്തിന് ഇടവരുത്തിയത് ഈ വൈറസുകളുടെ വകഭേദമാണെന്ന് വ്യക്തമായിട്ടുണ്ട്. […]

കാസര്‍കോട്: കാസര്‍കോടുള്‍പ്പെടെ കേരളത്തിലെ 13 ജില്ലകളില്‍ ജനിതകമാറ്റം സംഭവിച്ച തീവ്രവൈറസിന്റെ സാന്നിധ്യം കണ്ടെത്തി. പത്തനംതിട്ട ജില്ലയൊഴികെ കേരളത്തിലെ മറ്റെല്ലാ ജില്ലകളിലും തീവ്രവൈറസ് പടരുകയാണ്. ഇതോടെ കേരളത്തില്‍ വൈറസ് വ്യാപനം അതീവ ഗുരുതരാവസ്ഥയിലെത്തിയിരിക്കുകയാണ്. ഇന്ത്യന്‍ വൈറസ് വകഭേദം ഏറ്റവും കൂടുതലുള്ളത് കോട്ടയം ജില്ലയിലാണ്. 19.05 ശതമാനമാണിത്. ബ്രിട്ടീഷ് വകഭേദം കൂടുതലുള്ളത് കണ്ണൂര്‍ ജില്ലയില്‍. ഇത് 75 ശതമാനം. പാലക്കാട് ജില്ലയില്‍ കൂടുതലും ദക്ഷിണാഫ്രിക്കന്‍ വകഭേദമാണ്. 21.43 ശതമാനം വരും. കേരളത്തില്‍ തീവ്രവ്യാപനത്തിന് ഇടവരുത്തിയത് ഈ വൈറസുകളുടെ വകഭേദമാണെന്ന് വ്യക്തമായിട്ടുണ്ട്. ഫെബ്രുവരിയില്‍ ലണ്ടനിലെ വൈറസ് വകഭേദം മാത്രമായിരുന്നു കേരളത്തില്‍ കണ്ടെത്തിയിരുന്നത്. മാര്‍ച്ചില്‍ നടത്തിയ പഠനത്തില്‍ ഇന്ത്യന്‍ വകഭേദവും ആഫ്രിക്കന്‍ വകഭേദവും കണ്ടെത്തി. ഫെബ്രുവരി മാസം കോവിഡ് രോഗികളില്‍ 3.8 ശതമാനം പേരിലാണ് വൈറസ് വകഭേദം കണ്ടെത്തിയിരുന്നത്. മാര്‍ച്ച് മാസമായപ്പോള്‍ ഇത് 40 ശതമാനമായി ഉയരുകയായിരുന്നു. ഇത്തരം വൈറസുകള്‍ കേരളത്തില്‍ ഏപ്രില്‍ ആദ്യവാരം തന്നെ വ്യാപിച്ചതായാണ് അറിയുന്നത്. കോവിഡ് ബാധിതരില്‍ 40 ശതമാനത്തോളം പേര്‍ക്ക് അതിതീവ്ര വ്യാപന ശേഷിയുള്ള വൈറസുകള്‍ ബാധിച്ചതായി പഠനറിപ്പോര്‍ട്ടുകളുണ്ട്. രോഗപ്രതിരോധശേഷിയെ പോലും ഈ വൈറസ് മറികടക്കുമെന്നത് ആശങ്ക ഇരട്ടിപ്പിക്കുന്നു. ആദ്യഘട്ടത്തിലെ കോവിഡ് ബാധയില്‍ ഉണ്ടായതിനെക്കാള്‍ മരണത്തിന്റെ തോത് വകഭേദകാലത്ത് കൂടുതലാണ്. ഈ നില തുടര്‍ന്നാല്‍ ഉത്തരേന്ത്യയിലെ സ്ഥിതി കേരളത്തിലുമുണ്ടാകുമെന്നും ജാഗ്രതയുടെ കാര്യത്തില്‍ ആരും ഒരു വിട്ടുവീഴ്ചയും ചെയ്യേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. കാസര്‍കോട് ജില്ലയില്‍ സ്ഥിതി സമീപകാലത്തേക്കാള്‍ കൂടുതല്‍ രൂക്ഷമാണ്. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കാസര്‍കോട്ട് 700 മുതല്‍ ആയിരവും അതിനപ്പുറവും കടക്കുകയാണ്. തീവ്രവൈറസ് കാസര്‍കോട്ട് പിടി മുറുക്കിയെന്നതിന്റെ സൂചനയാണ് ഈ കണക്ക്.