വനാന്തരങ്ങളില്‍ മൃഗങ്ങള്‍ക്ക് ഭക്ഷണം ഒരുക്കി വന്യമൃഗശല്യം തടയണം -എന്‍.സി.പി

കാസര്‍കോട്: വന്യമൃഗങ്ങള്‍ ജനവാസ കേന്ദ്രങ്ങളിലെത്തി വ്യാപകമായി കൃഷി നശിപ്പിക്കുന്ന സാഹചര്യത്തില്‍ വന്യമൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും വനാന്തരങ്ങളില്‍ തന്നെ പുല്‍ കൃഷിയും കാട്ടുവാഴകളും പ്ലാവുകളും മാവുകളും ഉള്‍പ്പെടെയുള്ള ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുന്ന പദ്ധതികള്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍.സി.പി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന് നിവേദനം സമര്‍പ്പിച്ചു. വനത്തിനുചുറ്റും വേലികള്‍ കെട്ടി വന്യമൃഗങ്ങള്‍ ജനവാസകേന്ദ്രങ്ങളിലെത്തുന്നത് തടയാന്‍ നടത്തുന്ന പദ്ധതികള്‍ക്കൊപ്പം തന്നെ വനാന്തരത്തിനകത്ത് മൃഗങ്ങള്‍ക്ക് ഭക്ഷണവും വെള്ളവുമൊരുക്കുന്നത് ഗുണകരമാകുമെന്ന് നിവേദനത്തില്‍ പറഞ്ഞു.പലപ്പോഴും ഭക്ഷണവും വെള്ളവും ലഭിക്കാത്തതിനാലാണ് മൃഗങ്ങള്‍ […]

കാസര്‍കോട്: വന്യമൃഗങ്ങള്‍ ജനവാസ കേന്ദ്രങ്ങളിലെത്തി വ്യാപകമായി കൃഷി നശിപ്പിക്കുന്ന സാഹചര്യത്തില്‍ വന്യമൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും വനാന്തരങ്ങളില്‍ തന്നെ പുല്‍ കൃഷിയും കാട്ടുവാഴകളും പ്ലാവുകളും മാവുകളും ഉള്‍പ്പെടെയുള്ള ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുന്ന പദ്ധതികള്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍.സി.പി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന് നിവേദനം സമര്‍പ്പിച്ചു. വനത്തിനുചുറ്റും വേലികള്‍ കെട്ടി വന്യമൃഗങ്ങള്‍ ജനവാസകേന്ദ്രങ്ങളിലെത്തുന്നത് തടയാന്‍ നടത്തുന്ന പദ്ധതികള്‍ക്കൊപ്പം തന്നെ വനാന്തരത്തിനകത്ത് മൃഗങ്ങള്‍ക്ക് ഭക്ഷണവും വെള്ളവുമൊരുക്കുന്നത് ഗുണകരമാകുമെന്ന് നിവേദനത്തില്‍ പറഞ്ഞു.
പലപ്പോഴും ഭക്ഷണവും വെള്ളവും ലഭിക്കാത്തതിനാലാണ് മൃഗങ്ങള്‍ ജനവാസ കേന്ദ്രങ്ങളിലെത്തുന്നത്.
എന്‍.സി.പി ജില്ലാ പ്രസിഡണ്ട് കരീം ചന്തേര, സംസ്ഥാന സെക്രട്ടറി സി. ബാലന്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ സുബൈര്‍ പടുപ്പ്, ദാമോദരന്‍ ബെള്ളിഗെ, കാസര്‍കോട് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ഹമീദ് ചേരങ്കൈ, നവീന്‍ മുള്ളേരിയ എന്‍.വൈ.സി, ശരത് രാജ് മുള്ളേരിയ, മഹേഷ് മുള്ളേരിയ എന്നിവര്‍ നിവേദക സംഘത്തില്‍ ഉണ്ടായിരുന്നു.

Related Articles
Next Story
Share it