പയസ്വിനി കബഡി ചാമ്പ്യന്‍ഷിപ്പിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

അബൂദാബി: മെയ് 21ന് അബൂദാബി അല്‍ നഹ്ദ ഗേള്‍സ് ഹൈസ്‌കൂളില്‍ പയസ്വിനി അബൂദാബി ആതിഥ്യമരുളുന്ന അഖിലേന്ത്യാ കബഡി ചാമ്പ്യന്‍ഷിപ്പിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.വിവിധ സംസ്ഥാനങ്ങളിലെ പ്രമുഖരായ ടീമുകള്‍ പ്രോ കബഡി താരങ്ങളെ അണിനിരത്തി നടത്തുന്ന ടൂര്‍ണ്ണമെന്റ് വന്‍ വിജയമാക്കാനുള്ള ഒരുക്കത്തിലാണ് സംഘാടക സമിതി.സംഘാടക സമിതി യോഗത്തില്‍ സംഘാടക സമിതി ചെയര്‍മാനും അബൂദാബി മലയാളി സമാജം പ്രസിഡണ്ടുമായ റഫീഖ് കയനയില്‍ അധ്യക്ഷത വഹിച്ചു.അബൂദാബി കേരള സോഷ്യല്‍ സെന്ററിന്റെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട പയസ്വിനി കബഡി ചാമ്പ്യന്‍ഷിപ്പിന്റെ രക്ഷാധികാരി കൂടിയായ എ.കെ. ബീരാന്‍ […]

അബൂദാബി: മെയ് 21ന് അബൂദാബി അല്‍ നഹ്ദ ഗേള്‍സ് ഹൈസ്‌കൂളില്‍ പയസ്വിനി അബൂദാബി ആതിഥ്യമരുളുന്ന അഖിലേന്ത്യാ കബഡി ചാമ്പ്യന്‍ഷിപ്പിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
വിവിധ സംസ്ഥാനങ്ങളിലെ പ്രമുഖരായ ടീമുകള്‍ പ്രോ കബഡി താരങ്ങളെ അണിനിരത്തി നടത്തുന്ന ടൂര്‍ണ്ണമെന്റ് വന്‍ വിജയമാക്കാനുള്ള ഒരുക്കത്തിലാണ് സംഘാടക സമിതി.
സംഘാടക സമിതി യോഗത്തില്‍ സംഘാടക സമിതി ചെയര്‍മാനും അബൂദാബി മലയാളി സമാജം പ്രസിഡണ്ടുമായ റഫീഖ് കയനയില്‍ അധ്യക്ഷത വഹിച്ചു.
അബൂദാബി കേരള സോഷ്യല്‍ സെന്ററിന്റെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട പയസ്വിനി കബഡി ചാമ്പ്യന്‍ഷിപ്പിന്റെ രക്ഷാധികാരി കൂടിയായ എ.കെ. ബീരാന്‍ കുട്ടി, ജനറല്‍ സെക്രട്ടറി സത്യന്‍. കെ എന്നിവര്‍ക്ക് സ്വീകരണം നല്‍കി. പയസ്വിനി പ്രസിഡണ്ട് ശ്രീജിത്ത് കുറ്റിക്കോള്‍, സെക്രട്ടറി ദീപ ജയകുമാര്‍ എന്നിവര്‍ പയസ്വിനിയുടെ സ്‌നേഹാദരം കൈമാറി.
സംഘാടകസമിതി രക്ഷാധികാരിമാരായ എ.കെ. ബീരാന്‍കുട്ടി, ബി. യേശു ശീലന്‍, വൈസ് ചെയര്‍മാന്‍മാരായ സലിം ചിറക്കല്‍, ജയകുമാര്‍ പെരിയ, കെ.എസ്.സി. ജനറല്‍ സെക്രട്ടറി സത്യന്‍. കെ വിവിധ സബ് കമ്മിറ്റി കണ്‍വീനര്‍മാരായ സഫറുള്ള പാലപ്പെട്ടി, വി.ടി.വി. ദാമോദരന്‍, അനൂപ് നമ്പ്യാര്‍, റാഷിദ് എടത്തോട്, ജോ. കണ്‍വീനര്‍മാരായ ശ്രീജിത്ത് കുറ്റിക്കോല്‍, വാരിജാക്ഷന്‍ ഒളിയത്തടുക്ക, കോര്‍ഡിനേറ്റര്‍മാരായ ശ്രീവത്സന്‍ കെ.കെ, വേണുഗോപാലന്‍ നമ്പ്യാര്‍, സുനില്‍ പാടി, രഘു ബി. നാരായണന്‍ എന്നിവര്‍ സംസാരിച്ചു.
സംഘാടകസമിതി അംഗങ്ങളുടെ ഫോട്ടോ ഫ്‌ളയര്‍ ചടങ്ങില്‍ ചെയര്‍മാന്‍ റഫീഖ് കയനയില്‍ രക്ഷാധികാരി എ.കെ. ബീരാന്‍ കുട്ടിക്ക് നല്‍കി പ്രകാശനം ചെയ്തു. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ടി.വി. സുരേഷ് കുമാര്‍ സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ ദീപ ജയകുമാര്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it