കോഴിക്കോട് സ്വകാര്യ ഫാമില്‍ 300 കോഴികള്‍ ചത്തത് പക്ഷിപ്പനി കാരണമെന്ന് പ്രാഥമിക സ്ഥിരീകരണം

കോഴിക്കോട്: കേരളത്തില്‍ വീണ്ടും പക്ഷിപ്പനി ഭീഷണി. കോഴിക്കോട് കൂരാച്ചുണ്ടില്‍ സ്വകാര്യ കോഴി ഫാമില്‍ 300 കോഴികള്‍ ചത്തത് പക്ഷിപ്പനി കാരണമെന്ന് പ്രാഥമിക പരിശോധനയില്‍ സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് റീജിയണല്‍ ലാബില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കൂടുതല്‍ പരിശോധനയ്ക്കായി ഭോപാലിലെ ലാബിലേക്ക് സാംപിള്‍ അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വന്ന ശേഷം മാത്രമേ രോഗം പക്ഷിപ്പനിയാണോയെന്ന് സ്ഥിരീകരിക്കുകയുള്ളൂ. ഫാമിന് പത്ത് കിലോമീറ്റര്‍ പരിധിയിലുളള പ്രദേശങ്ങളിലെല്ലാം കര്‍ശനമായ നിരീക്ഷണമുണ്ടാകും. ഈ ഭാഗങ്ങളിലെ മറ്റ് പക്ഷികളെയും നിരീക്ഷിക്കുമെന്ന് കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. […]

കോഴിക്കോട്: കേരളത്തില്‍ വീണ്ടും പക്ഷിപ്പനി ഭീഷണി. കോഴിക്കോട് കൂരാച്ചുണ്ടില്‍ സ്വകാര്യ കോഴി ഫാമില്‍ 300 കോഴികള്‍ ചത്തത് പക്ഷിപ്പനി കാരണമെന്ന് പ്രാഥമിക പരിശോധനയില്‍ സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് റീജിയണല്‍ ലാബില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

കൂടുതല്‍ പരിശോധനയ്ക്കായി ഭോപാലിലെ ലാബിലേക്ക് സാംപിള്‍ അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വന്ന ശേഷം മാത്രമേ രോഗം പക്ഷിപ്പനിയാണോയെന്ന് സ്ഥിരീകരിക്കുകയുള്ളൂ. ഫാമിന് പത്ത് കിലോമീറ്റര്‍ പരിധിയിലുളള പ്രദേശങ്ങളിലെല്ലാം കര്‍ശനമായ നിരീക്ഷണമുണ്ടാകും. ഈ ഭാഗങ്ങളിലെ മറ്റ് പക്ഷികളെയും നിരീക്ഷിക്കുമെന്ന് കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

രാജ്യത്ത് മറ്റ് സംസ്ഥാനങ്ങളിലും പക്ഷിപ്പനി റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹരിയാനയില്‍ രോഗം ബാധിച്ച് 12കാരന്‍ മരണമടഞ്ഞത് കഴിഞ്ഞ ദിവസം റിപോര്‍ട്ട് ചെയ്തിരുന്നു. രോഗബാധിതരായ പക്ഷികളെ നശിപ്പിക്കുക മാത്രമാണ് നിലവില്‍ മുന്നിലുള്ള വഴി. മുന്‍വര്‍ഷങ്ങളില്‍ കേരളത്തില്‍ പലയിടത്തും നിരവധി കോഴികളെയും താറാവുകളെയും ഇത്തരത്തില്‍ നശിപ്പിച്ചിരുന്നു.

Related Articles
Next Story
Share it