ഡഫേദാര്‍ പ്രവീണ്‍രാജിന് ജില്ലാ കലക്ടര്‍ക്കൊപ്പം ഇരുന്ന് ഔദ്യോഗിക വാഹനത്തില്‍ രാജോചിത യാത്രയയപ്പ്

കാസര്‍കോട്: കാസര്‍കോട്ടെ 13 ജില്ലാ കലക്ടര്‍മാരുടെ നിഴലായി, 25 വര്‍ഷക്കാലം കലക്ടറേറ്റില്‍ ജോലി ചെയ്തശേഷം വിരമിച്ച ഡഫേദാര്‍ പ്രവീണ്‍രാജിന് ജില്ലാ കലക്ടറുടെ ഔദ്യോഗിക വാഹനത്തില്‍ രാജോചിത യാത്രയയപ്പ്. സര്‍വീസില്‍ നിന്ന് വിരമിച്ച പ്രവീണ്‍ രാജിനെ ജില്ലാ കലക്ടര്‍ ഡോ.ഡി. സജിത്ബാബു പിന്‍സീറ്റില്‍ ഒപ്പം ഇരുത്തി തന്റെ ഔദ്യോഗിക വാഹനത്തില്‍ വീട്ടിലേക്ക് കൊണ്ട് വിടുകയായിരുന്നു. ഇത് ഔദ്യോഗിക സേവന രംഗത്ത് വേറിട്ട കാഴ്ചയാവുകയും ആനന്ദം കൊണ്ട് പ്രവീണ്‍രാജിന്റെ കണ്ണ് നിറക്കുകയും ചെയ്തു. യാത്ര പറഞ്ഞിറങ്ങുമ്പോള്‍ പ്രവീണ്‍ രാജിനെ ജില്ലാകലക്ടര്‍ […]

കാസര്‍കോട്: കാസര്‍കോട്ടെ 13 ജില്ലാ കലക്ടര്‍മാരുടെ നിഴലായി, 25 വര്‍ഷക്കാലം കലക്ടറേറ്റില്‍ ജോലി ചെയ്തശേഷം വിരമിച്ച ഡഫേദാര്‍ പ്രവീണ്‍രാജിന് ജില്ലാ കലക്ടറുടെ ഔദ്യോഗിക വാഹനത്തില്‍ രാജോചിത യാത്രയയപ്പ്.
സര്‍വീസില്‍ നിന്ന് വിരമിച്ച പ്രവീണ്‍ രാജിനെ ജില്ലാ കലക്ടര്‍ ഡോ.ഡി. സജിത്ബാബു പിന്‍സീറ്റില്‍ ഒപ്പം ഇരുത്തി തന്റെ ഔദ്യോഗിക വാഹനത്തില്‍ വീട്ടിലേക്ക് കൊണ്ട് വിടുകയായിരുന്നു. ഇത് ഔദ്യോഗിക സേവന രംഗത്ത് വേറിട്ട കാഴ്ചയാവുകയും ആനന്ദം കൊണ്ട് പ്രവീണ്‍രാജിന്റെ കണ്ണ് നിറക്കുകയും ചെയ്തു. യാത്ര പറഞ്ഞിറങ്ങുമ്പോള്‍ പ്രവീണ്‍ രാജിനെ ജില്ലാകലക്ടര്‍ അപ്രതീക്ഷിതമായി കാറിലേക്ക് ക്ഷണിക്കുകയയായിരുന്നു. രണ്ടര വര്‍ഷമായി ഡോ. ഡി. സജിത് ബാബുവിന്റെ കൂടെ നിന്ന ഡഫേദാറിന് കലക്ടറുടെ ക്ഷണം കണ്ട് കണ്ണു നിറയുകയായിരുന്നു. സേവനത്തിന്റെ കാല്‍നൂറ്റാണ്ടിന് ശേഷമാണ് കാസര്‍കോട് ജില്ലയുടെ ഭരണസിരാ കേന്ദ്രത്തില്‍ നിന്ന് ഡഫേദാര്‍ പ്രവീണ്‍ രാജ് പടിയിറങ്ങിയത്.
1997ലാണ് കാസര്‍കോട് നെല്ലിക്കുന്ന് സ്വദേശിയായ പ്രവീണ്‍രാജ് സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചത്. ഓഫീസ് അറ്റന്റന്റ് ആയി വിദ്യാനഗറിലെ കലക്ടറേറ്റില്‍ ചുമതലയേറ്റതില്‍ പിന്നെ സ്ഥാനക്കയറ്റമുണ്ടായതല്ലാതെ പ്രവീണ്‍രാജിന്റെ സേവന സ്ഥലം മാറിയിട്ടില്ല. ഒരേ സ്ഥലത്ത് കാല്‍നൂറ്റാണ്ട് കാലം ജോലി ചെയ്തതിനൊപ്പം ജില്ലയില്‍ വന്ന കലക്ടര്‍മാരുടെയെല്ലാം നിഴലായി ഇദ്ദേഹം ഉണ്ടായിരുന്നു.
ആദ്യം ജോലിയില്‍ പ്രവേശിക്കുമ്പോള്‍ സത്യജീത് രാജന്‍ ആയിരുന്നു ജില്ലാ കലക്ടര്‍. 15 വര്‍ഷം മുമ്പാണ് ഡഫേദാറിന്റെ ജോലിയില്‍ കയറിയത്. വെള്ള യൂണിഫോമില്‍ തലപ്പാവും ചുവന്ന ക്രോസ് ബെല്‍റ്റും ധരിച്ച് നില്‍ക്കുന്ന ഡഫേദാറിനെ എല്ലാവരും ഒരു നിമിഷം ശ്രദ്ധിക്കും. മിന്‍ഹാജ് ആലം ആയിരുന്നു അന്ന് ജില്ലാ കലക്ടര്‍. അതിന് ശേഷം ഏഴ് കലക്ടര്‍മാര്‍ മാറി വന്നു. ഏറ്റവുമൊടുവില്‍ ഡോ. ഡി.സജിത് ബാബുവിനൊപ്പം. തന്റെ വീട് കഴിഞ്ഞാല്‍ പ്രവീണ്‍ രാജ് ഏറെയും സമയം കഴിച്ചു കൂട്ടിയത് കാസര്‍കോട് കലക്ടറേറ്റിലാണ്. ഭാര്യ ആശക്കൊപ്പം വിശ്രമജീവിതത്തിലേക്ക് നീങ്ങുമ്പോള്‍ എന്നും ഓര്‍മ്മിക്കാന്‍ സഹൃദയരായ നിരവധി ഐ.എ.എസ് ഓഫീസര്‍മാരുടെ സൗഹൃദം കൂടെയുണ്ടെന്ന അഭിമാനം പ്രവീണ്‍രാജിനുണ്ട്.

Related Articles
Next Story
Share it