പ്രവീണ്‍ നെട്ടാരു വധക്കേസില്‍ മൂന്ന് പ്രതികള്‍ കൂടി അറസ്റ്റില്‍; പിടിയിലായത് തലപ്പാടി ചെക്ക് പോസ്റ്റിന് സമീപത്തുനിന്ന്

മംഗളൂരു: യുവമോര്‍ച്ചാ നേതാവ് പ്രവീണ്‍ നെട്ടാരു വധക്കേസില്‍ മൂന്ന് പ്രതികള്‍ കൂടി അറസ്റ്റിലായതായി എഡിജിപി അലോക് കുമാര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി.വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെ തലപ്പാടി ചെക്ക് പോസ്റ്റില്‍ വെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. സ്വകാര്യ ഫാക്ടറിയില്‍ കൊക്കോ വിതരണം ചെയ്യുന്ന ഷിയാബ് (33), ചിക്കന്‍ വിതരണം ചെയ്യുന്ന റിയാസ് (27), ഹോട്ടലില്‍ ജോലി ചയ്യുന്ന ബഷീര്‍ (29) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെല്ലാം സുള്ള്യ സ്വദേശികളാണ്.പ്രവീണിന്റെ കൊലപാതകത്തിന് പിന്നിലെ കാരണം അറിയാനും പ്രതികള്‍ക്ക് അഭയം നല്‍കിയവരെക്കുറിച്ചുള്ള വിവരങ്ങള്‍ […]

മംഗളൂരു: യുവമോര്‍ച്ചാ നേതാവ് പ്രവീണ്‍ നെട്ടാരു വധക്കേസില്‍ മൂന്ന് പ്രതികള്‍ കൂടി അറസ്റ്റിലായതായി എഡിജിപി അലോക് കുമാര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി.
വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെ തലപ്പാടി ചെക്ക് പോസ്റ്റില്‍ വെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. സ്വകാര്യ ഫാക്ടറിയില്‍ കൊക്കോ വിതരണം ചെയ്യുന്ന ഷിയാബ് (33), ചിക്കന്‍ വിതരണം ചെയ്യുന്ന റിയാസ് (27), ഹോട്ടലില്‍ ജോലി ചയ്യുന്ന ബഷീര്‍ (29) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെല്ലാം സുള്ള്യ സ്വദേശികളാണ്.
പ്രവീണിന്റെ കൊലപാതകത്തിന് പിന്നിലെ കാരണം അറിയാനും പ്രതികള്‍ക്ക് അഭയം നല്‍കിയവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കാനും സമഗ്രമായി അന്വേഷിക്കേണ്ടതുണ്ടെന്ന് എഡിജിപി പറഞ്ഞു.
എസ്പി ഋഷികേശ് സോനവാനെയുടെ കീഴിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഹാസന്‍ എസ്പി ഹരിറാം ശങ്കറും മറ്റ് ഉദ്യോഗസ്ഥരും കേസന്വേഷണത്തില്‍ സഹായിച്ചു.

Related Articles
Next Story
Share it