പ്രവീണ്‍ നെട്ടാരു വധം; 32 വീടുകളില്‍ എന്‍.ഐ.എ റെയ്ഡ് നടത്തി

സുള്ള്യ: യുവമോര്‍ച്ചാ നേതാവ് ബെള്ളാരെയിലെ പ്രവീണ്‍കുമാര്‍ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസില്‍ എന്‍.ഐ.എയെ അന്വേഷണം ശക്തമാക്കി. ഇതിന്റെ ഭാഗമായി എന്‍.ഐ.എ ചൊവ്വാഴ്ച പുലര്‍ച്ചെ പുത്തൂരിലും സുള്ള്യയിലുമായി 32 വീടുകളിലും കെട്ടിടങ്ങളിലും റെയ്ഡ് നടത്തി. പ്രതികള്‍ക്ക് സഹായം നല്‍കിയവരെ ചോദ്യം ചെയ്തതായാണ് വിവരം. കര്‍ണാടക പൊലീസും എന്‍.ഐ.എ സംഘത്തെ അനുഗമിച്ചിരുന്നു. പ്രവീണ്‍ നെട്ടാരു വധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി റിമാണ്ടിലായിരുന്ന നൗഫല്‍ (28), സൈനുല്‍ ആബിദ് (22), മുഹമ്മദ് സെയ്ദ് (32), അബ്ദുള്‍ ബഷീര്‍ (29), റിയാസ് (27) എന്നിവരെ നേരത്തെ […]

സുള്ള്യ: യുവമോര്‍ച്ചാ നേതാവ് ബെള്ളാരെയിലെ പ്രവീണ്‍കുമാര്‍ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസില്‍ എന്‍.ഐ.എയെ അന്വേഷണം ശക്തമാക്കി. ഇതിന്റെ ഭാഗമായി എന്‍.ഐ.എ ചൊവ്വാഴ്ച പുലര്‍ച്ചെ പുത്തൂരിലും സുള്ള്യയിലുമായി 32 വീടുകളിലും കെട്ടിടങ്ങളിലും റെയ്ഡ് നടത്തി. പ്രതികള്‍ക്ക് സഹായം നല്‍കിയവരെ ചോദ്യം ചെയ്തതായാണ് വിവരം. കര്‍ണാടക പൊലീസും എന്‍.ഐ.എ സംഘത്തെ അനുഗമിച്ചിരുന്നു. പ്രവീണ്‍ നെട്ടാരു വധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി റിമാണ്ടിലായിരുന്ന നൗഫല്‍ (28), സൈനുല്‍ ആബിദ് (22), മുഹമ്മദ് സെയ്ദ് (32), അബ്ദുള്‍ ബഷീര്‍ (29), റിയാസ് (27) എന്നിവരെ നേരത്തെ എന്‍.ഐ.എ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തിരുന്നു.

Related Articles
Next Story
Share it