പ്രവീണ്‍ നെട്ടാരു വധം; റിമാണ്ടിലുള്ള അഞ്ച് പ്രതികളെ കോടതി എന്‍.ഐ.എയുടെ കസ്റ്റഡിയില്‍ വിട്ടുകൊടുത്തു

മംഗളൂരു: യുവമോര്‍ച്ചാ നേതാവ് പ്രവീണ്‍ കുമാര്‍ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസില്‍ റിമാണ്ടില്‍ കഴിയുന്ന അഞ്ച് പ്രതികളെ ചോദ്യം ചെയ്യാനായി എന്‍.ഐ.എ കസ്റ്റഡിയില്‍ വാങ്ങി. സക്കീര്‍ സവനൂര്‍, മുഹമ്മദ് ഷഫീഖ് ബെല്ലാരെ, ഷെയ്ഖ് സദ്ദാം ഹുസൈന്‍ ബെല്ലാരെ, മുഹമ്മദ് ഹാരിസ് ബെല്ലാരെ എന്നിവരെയാണ് കോടതി ആഗസ്റ്റ് 23 വരെ എന്‍.ഐയുടെ കസ്റ്റഡിയില്‍ വിട്ടത്. മംഗളൂരു ജയിലില്‍ കഴിയുകയായിരുന്ന ഇവരെ എന്‍ഐഎ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനായി കൊണ്ടുപോയി. എന്‍.ഐ.എയുടെ കസ്റ്റഡിയിലുള്ളവര്‍ നേരിട്ട് കുറ്റകൃത്യത്തില്‍ പങ്കെടുത്തവരല്ല. കൊലപാതകത്തിന് ഗൂഢാലോചന നടത്തിയെന്നതാണ് ഇവര്‍ക്കെതിരായ […]

മംഗളൂരു: യുവമോര്‍ച്ചാ നേതാവ് പ്രവീണ്‍ കുമാര്‍ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസില്‍ റിമാണ്ടില്‍ കഴിയുന്ന അഞ്ച് പ്രതികളെ ചോദ്യം ചെയ്യാനായി എന്‍.ഐ.എ കസ്റ്റഡിയില്‍ വാങ്ങി. സക്കീര്‍ സവനൂര്‍, മുഹമ്മദ് ഷഫീഖ് ബെല്ലാരെ, ഷെയ്ഖ് സദ്ദാം ഹുസൈന്‍ ബെല്ലാരെ, മുഹമ്മദ് ഹാരിസ് ബെല്ലാരെ എന്നിവരെയാണ് കോടതി ആഗസ്റ്റ് 23 വരെ എന്‍.ഐയുടെ കസ്റ്റഡിയില്‍ വിട്ടത്. മംഗളൂരു ജയിലില്‍ കഴിയുകയായിരുന്ന ഇവരെ എന്‍ഐഎ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനായി കൊണ്ടുപോയി. എന്‍.ഐ.എയുടെ കസ്റ്റഡിയിലുള്ളവര്‍ നേരിട്ട് കുറ്റകൃത്യത്തില്‍ പങ്കെടുത്തവരല്ല. കൊലപാതകത്തിന് ഗൂഢാലോചന നടത്തിയെന്നതാണ് ഇവര്‍ക്കെതിരായ കേസ്. പ്രവീണിനെ കൊലപ്പെടുത്തിയ സംഘത്തെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പ്രവീണിനെ കൊലപ്പെടുത്തിയത് കാസര്‍കോട് സ്വദേശിയും ബെല്ലാരെയില്‍ താമസക്കാരനുമായ മസൂദിനെ കൊലപ്പെടുത്തിയ സംഭവത്തിന് പ്രതികാരം ചെയ്യുന്നതിനും പ്രദേശത്ത് ഭീതി പരത്തുന്നതിനും വേണ്ടിയാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. കസ്റ്റഡിയിലുള്ളവരുടെ തീവ്രവാദബന്ധത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് എന്‍.ഐ.എ വ്യക്തമാക്കി. പ്രവീണിനെ കൊലപ്പെടുത്തിയ സംഘം കാസര്‍കോട്ടേക്ക് കടന്നിരുന്നുവെന്നും അവിടെനിന്ന് മറ്റൊരു ഭാഗത്തേക്ക് ഒളിവില്‍ പോയിരുന്നുവെന്നും ഇതിനായി പ്രതികള്‍ക്ക് സഹായം നല്‍കിയവരെക്കുറിച്ച് അന്വേഷണം ഊര്‍ജിതമാക്കുമെന്നും എന്‍.ഐ.എ അറിയിച്ചു.
പ്രവീണിനെ കൊലപ്പെടുത്താന്‍ പ്രതികള്‍ക്ക് പ്രത്യേക ഉദ്ദേശ്യമൊന്നും ഉണ്ടായിരുന്നില്ലെന്നും ജൂലൈ 19ന് നാട്ടുകാരില്‍ ഭീതി പരത്തി മസൂദിന്റെ കൊലപാതകത്തിന് പ്രതികാരം ചെയ്യുക മാത്രമായിരുന്നു ലക്ഷ്യമെന്നും എന്‍.ഐ.എ അറിയിച്ചു. മസൂദിന്റെ കൊലപാതകം നടന്ന് 24 മണിക്കൂറിനുള്ളില്‍ 8 പ്രതികളെയും കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രവീണിന്റെ കൊലപാതകത്തെ തുടര്‍ന്ന് രൂക്ഷമായ സംഘര്‍ഷം നിലനില്‍ക്കെ സൂറത്കല്‍ മംഗല്‍പ്പേട്ടിലെ മുഹമ്മദ് ഫാസില്‍ കൊല ചെയ്യപ്പെട്ടു. ഈ കേസില്‍ ആറ് പ്രതികളാണ് അറസ്റ്റിലായത്.

Related Articles
Next Story
Share it