ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ഉത്തരദേശം പബ്ലിഷേഴ്‌സിന്റെ അരങ്ങേറ്റം; 'മാനവികാദര്‍ശം സമൂഹത്തിലും ഉബൈദ് കവിതയിലും' പ്രകാശിതമായി

ഷാര്‍ജ: ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ഉത്തരദേശം പബ്ലിഷേഴ്‌സിന്റെ അരങ്ങേറ്റം. അഡ്വ. ബി.എഫ്. അബ്ദുറഹ്മാന്‍ രചിച്ച് ഉത്തരദേശം പബ്ലിഷേഴ്‌സ് പ്രസാധനം നിര്‍വ്വഹിച്ച 'മാനവികാദര്‍ശം സമൂഹത്തിലും ഉബൈദ് കവിതയിലും' എന്ന പുസ്തകത്തിന്റെ ഗള്‍ഫ് പ്രകാശനം ഷാര്‍ജ ബുക്ക് ഫെയറിലെ റൈറ്റേര്‍സ് ഫോറം ഹാളില്‍ നടന്നു.

ദാറുല്‍ യാസ്മിന്‍ പബ്ലിഷിംഗ് ആന്റ് ഡിസ്ട്രിബ്യൂഷന്‍ (യു.എ.ഇ) സ്ഥാപകയും എഴുത്തുകാരിയുമായ ഡോ. മറിയം അല്‍ഷെനാസി പ്രകാശനം നിര്‍വ്വഹിച്ചു. വെസ്റ്റേണ്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാനും ജീപാസ്, നെസ്റ്റോ, മാര്‍ക്ക് ആന്റ് സേവ് ഹൈപ്പര്‍മാര്‍ക്കറ്റ് എന്നിവയുടെ സ്ഥാപകനുമായ കെ.പി. ബഷീര്‍ മുഖ്യാഥിതിയായിരുന്നു. ഫറൂഖ് കോളേജിലെ മലയാളം വിഭാഗം തലവന്‍ അസീസ് തരുവണ ആമുഖഭാഷണം നടത്തി. പുസ്തക രചയിതാവ് അഡ്വ. ബി.എഫ്. അബ്ദുല്‍ റഹ്മാന്‍, കൈരളി ബുക്‌സ് മാനേജിംഗ് ഡയറക്ടര്‍ അശോക് കുമാര്‍, എഡിറ്റര്‍ എ.വി. പവിത്രന്‍, വെസ്റ്റ് ലണ്ടന്‍ യൂണിവേര്‍സിറ്റി റാസല്‍ഖൈമ സി.ഇ.ഒ. റാഫി ബി. ഫെറി, ഡോ. എ. കെ. അബ്ദുസ്സലാം, സി.എല്‍. മുനീര്‍, മുഹമ്മദാലി നാങ്കി, ടി. മുഹമ്മദ് ഷാഫി, ആയിഷ ബി.എഫ്, അജ്‌നാസ് തുടങ്ങിയവര്‍ സംബന്ധിച്ചു. കവിയും സാമൂഹ്യ പരിഷ്‌കര്‍ത്താവുമായിരുന്ന ടി. ഉബൈദിന്റെ കവിതകളിലൂടെയുള്ള മനുഷ്യദര്‍ശനത്തിന്റെ പ്രതിഫലനമാണ് പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it