കൂറ്റന്‍ കേക്ക് മുറിച്ച് ഉപ്പളക്കാര്‍, യു.എ.ഇ ദേശീയ ദിനാഘോഷം കെങ്കേമമായി

യു.എ.ഇ ദേശീയ ദിനത്തില്‍ നടന്ന ഉപ്പളക്കാര്‍ പ്രീമിയര്‍ ലീഗിന്റെ ഭാഗമായി തയ്യാറാക്കിയ കേക്ക് മുഖ്യാതിഥി അബ്ദുല്‍ ലത്തീഫ് ഉപ്പള ഗേറ്റിന്റെ നേതൃത്വത്തില്‍ മുറിക്കുന്നു
ദുബായ്: യു.എ.ഇയിലെ കാസര്‍കോട് ജില്ലക്കാര്‍ക്കിടയില്‍ കായിക പ്രേമത്തിന്റെയും സൗഹൃദത്തിന്റെയും പുതിയ അധ്യായം തുറന്ന 'ഉപ്പളക്കാര്‍ പ്രീമിയര്‍ ലീഗി'ന്റെ മൂന്നാം പതിപ്പിന് പ്രൗഢ സമാപനം. യു.എ.ഇ ദേശീയദിനത്തില്‍ ദുബായ് ഖിസൈസിലെ സല്‍മാന്‍ ഫാര്‍സി സ്‌കൂള്‍ ഗ്രൗണ്ടില്‍ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളോടെയാണ് സമാപന ചടങ്ങുകള്‍ സംഘടിപ്പിച്ചത്. വ്യവസായ പ്രമുഖനും ഒമാന്‍ ചേംബര്‍ ഓഫ് കോമേഴ്സ് മെമ്പറുമായ അബ്ദുല്‍ ലത്തീഫ് ഉപ്പള മുഖ്യാതിഥിയായിരുന്നു. സംഗമത്തിന്റെ മുഖ്യ ആകര്‍ഷണം 1000 സെന്റിമീറ്റര്‍ നീളവും 100 കിലോഗ്രാം ഭാരവുമുള്ള കൂറ്റന്‍ കേക്ക് ആയിരുന്നു. ദുബായ് കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് സലാം കന്യപ്പാടി പ്രഭാഷണം നടത്തി. അഞ്ച് ടീമുകള്‍ മത്സരിച്ച പൊമോന ട്രോഫിക്കായുള്ള സോക്കര്‍ ലീഗില്‍ സെഡ് ഗയ്സ് അദീക ചാമ്പ്യന്മാരായി. ജൂനിയര്‍ ഫുട്‌ബോള്‍ മത്സരവും പരിപാടിയുടെ ഭാഗമായി നടന്നു. സ്ത്രീകള്‍ക്കായി വിവിധ വിനോദ മത്സരങ്ങളും കുട്ടികള്‍ക്കായുള്ള ഗെയിമുകളും സംഘടിപ്പിച്ചു. പ്രമുഖ കലാകാരന്മാര്‍ അണി നിരന്ന ഗാനവിരുന്നും കൈക്കൊട്ട് പാട്ടുള്‍പ്പെടുന്ന കലാപരിപാടികളും ഉണ്ടായിരുന്നു. ഡോ. ഇസ്മായില്‍ മൊഗ്രാല്‍, അസീസ് അയ്യൂര്‍, ഹനീഫ് ഉപ്പള ഗേറ്റ്, പി.ഡി നൂറുദ്ദീന്‍, അഷ്റഫ് ബായാര്‍, ആസിഫ് ഹൊസങ്കടി, ഇബ്രാഹിം ബേരികെ, ജബ്ബാര്‍ ബൈദല, അബ്ദു കൈസര്‍, ഹനീഫ് ഗ്യാസ്‌ടെക് സംബന്ധിച്ചു. ജമാല്‍ പുതിയോത്ത്, സിദ്ദീഖ് ബപ്പായിത്തൊട്ടി, സുബൈര്‍ കുബണൂര്‍, ഖാലിദ് മണ്ണംകുഴി, ഇദ്രിസ് അയ്യൂര്‍, ഇഖ്ബാല്‍ പള്ളം, അന്‍വര്‍ മുട്ടം നേതൃത്വം നല്‍കി.

