ഖാദര്‍ തെരുവത്തിനും യഹ്‌യ തളങ്കരക്കും ഷംസുദ്ദീന്‍ ബിന്‍ മുഹിയുദ്ദീനും കെ.എം.സി.സിയുടെ ആദരം

ഹല കാസ്രോഡ് ഗ്രാന്റ് ഫെസ്റ്റില്‍ യഹ്‌യ തളങ്കരയെ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഹ്യുമാനിറ്റി ക്രൗണ്‍ അവാര്‍ഡ് നല്‍കി ആദരിക്കുന്നു
ദുബായ്: ദുബായില്‍ വന്‍ ജനസാന്നിധ്യത്തോടെ പ്രവാസി സമൂഹത്തിന്റെ ഐക്യത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും ഉത്സവമായി മാറിയ ഹല കാസ്രോഡ് ഗ്രാന്റ് ഫെസ്റ്റില്‍ പ്രവാസ ലോകത്ത് ജീവ കാരുണ്യ-സേവന മേഖലയില്‍ ശ്രദ്ധേയരായ പ്രവാസി പ്രമുഖരെ ദുബായ് കെ.എം.സി.സി. കാസര്‍കോട് ജില്ലാ കമ്മിറ്റി അവാര്‍ഡ് നല്‍കി ആദരിച്ചു. പ്രവാസ ലോകത്ത് ബിസിനസ് രംഗത്ത് അതുല്യമായ നേട്ടങ്ങള്‍ കൈവരിച്ച കാസര്‍കോട് തളങ്കര സ്വദേശിയായ ഖാദര്‍ തെരുവത്തിനെ ലെഗസി ലെജന്‍ഡ് അവാര്‍ഡ് നല്‍കി പത്മശ്രീ എം.എ യൂസഫലി ആദരിച്ചു. ദുബായ് കെ.എം.സി.സി ജനറല്‍ സെക്രട്ടറിയും ജീവകാരുണ്യ രംഗത്ത് സമര്‍പ്പിതനുമായ യഹ്‌യ തളങ്കരയെ ഹ്യുമാനിറ്റി ക്രൗണ്‍ അവാര്‍ഡ് നല്‍കി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ആദരവ് സമ്മാനിച്ചു. സമൂഹ ബന്ധങ്ങള്‍ ഉറപ്പിച്ച് ഐക്യത്തിന്റെ ദീപ്തി പകരുന്ന യൂണിറ്റി അംബാസഡര്‍ അവാര്‍ഡ് ഷംസുദ്ദീന്‍ ബിന്‍ മുഹിയുദ്ദീന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ സമ്മാനിച്ചു. ദുബായ് കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹനീഫ് ടി.ആര്‍ സ്വാഗതം പറഞ്ഞു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പത്മശ്രീ എം.എ. യൂസഫലി, പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പി.വി അബ്ദുല്‍ വഹാബ് എം.പി, രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി, അഡ്വ. ഹാരിസ് ബീരാന്‍ എം.പി, സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറി പി.എം.എ സലാം, ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി, ജന. സെക്രട്ടറി എ. അബദുല്‍ റഹിമാന്‍, ട്രഷറര്‍ പി.എം മുനീര്‍ ഹാജി, എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, എ.കെ.എം അഷ്‌റഫ്, കെ.എം.സി.സി നേതാക്കളായ പുത്തൂര്‍ റഹ്മാന്‍, നിസാര്‍ തളങ്കര്‍, ഡോ. അന്‍വര്‍ അമീന്‍, അബ്ദുല്ല ആറങ്ങാടി, ഹംസ തൊട്ടി, അഡ്വ. ഇബ്രാഹിം ഖലീല്‍, അഫ്‌സല്‍ മെട്ടമ്മല്‍, കരീം സിറ്റിഗോള്‍ഡ്, ലത്തീഫ് ഉപ്പളഗേറ്റ്, പി.എ സല്‍മാന്‍ ഇബ്രാഹിം, ഡോ. അബൂബക്കര്‍ കുറ്റിക്കോല്‍, ഷാഫി നാലപ്പാട്, ബഷീര്‍ കിന്നിങ്കര്‍ റിയാസ് ചേലേരി, ഷിയാസ്, സുല്‍ത്താന്‍, ഡോ. ഹുസൈന്‍ പ്രസംഗിച്ചു. ട്രഷറര്‍ ഡോ. ഇസ്മയില്‍ നന്ദി പറഞ്ഞു.

