ഫാര്‍മ ക്രിക്കറ്റ് ലീഗ്: ജേഴ്‌സി പ്രകാശനം ചെയ്തു

ഇന്ത്യന്‍ ഫാര്‍മസിസ്റ്റ് അസോസിയേഷന്‍ ഖത്തര്‍ സംഘടിപ്പിക്കുന്ന ഇന്ത്യന്‍ ഫാര്‍മ ക്രിക്കറ്റ് ലീഗില്‍ പങ്കെടുക്കുന്ന ടീമുകളുടെ ജേഴ്സി പ്രകാശനം ചെയ്യുന്നു
ദോഹ: ഖത്തറിലെ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ ഫാര്‍മസിസ്റ്റുമാരുടെ കൂട്ടായ്മയായ ഇന്ത്യന്‍ ഫാര്‍മസിസ്റ്റ് അസോസിയേഷന്‍ ഖത്തര്‍ സംഘടിപ്പിക്കുന്ന ഇന്ത്യന്‍ ഫാര്‍മ ക്രിക്കറ്റ് ലീഗ് 2025ല്‍ പങ്കെടുക്കുന്ന ടീമുകളുടെ ജേഴ്സി പ്രകാശനം ബിന്‍ ഒമ്രാന്‍ അരീഫ് റെസിഡന്‍സില്‍ നടന്നു. സണ്‍റൈസേഴ്‌സ് ഹിലാല്‍, വാക്ര സൂപ്പര്‍ കിംഗ്‌സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബിന്‍ ഒമ്രാന്‍, മാര്‍ക്കിയ നൈറ്റ് റൈഡേഴ്‌സ് എന്നീ ടീമുകളുടെ ജേഴ്സികളാണ് പ്രകാശനം ചെയ്തത്. ടീം ക്യാപ്റ്റന്മാരായ അബ്ദുല്‍ റഹിമാന്‍ എരിയാല്‍, സമീര്‍ കെ.ഐ., ആരിഫ് ബംബ്രാണ, ഇര്‍ഷാദ് അലി, ഹനീഫ് പേരാല്‍ എന്നിവര്‍ പങ്കെടുത്തു.
Next Story








